"വായ്പാറപ്പടി ജി.എല്‍.പി സ്കൂളില്‍ പിറന്നാള്‍ മരം പദ്ധതിക്ക് തുടക്കം”.
മഞ്ചേരി: ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി വായ്പാറപ്പടി ജി.എല്‍.പി സ്കൂളില്‍ മരം നടല്‍ പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികള്‍ അവരുടെ പിറന്നാള്‍ ദിനത്തില്‍ സ്കൂള്‍ പരിസരത്തോ പൊതുസ്ഥലങ്ങളിലോ സ്കൂള്‍ പരിസരത്തോ വീറ്റുമുറ്റത്തോ ഒരു മരം നടുക എന്നതാണ് പദ്ധതി
ഇന്ന് മാധ്യമം ദിനപത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്.സത്യത്തില്‍ പ്രസ്തുത വാര്‍ത്ത എന്നെ വല്ലാതെ ആകര്‍ഷിച്ചു. പരിസ്ഥിതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം ചെയ്തുകൊണ്ടിരിക്കണം എന്ന ഉല്‍ക്കടമായ ആഗ്രഹം ഉള്ളതിനാല്‍ പരിസ്ഥിതി സംബന്ധമായുള്ള വാര്‍ത്തകളും മറ്റും ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ടായിരുന്നു.ഒപ്പം സുഹൃത്തുക്കളേയും ബന്ധുക്കളേയും ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു.
അത്തരത്തിലുള്ള ഒരു ഉപദേശം ഇതാ ഇവിടേയും.എന്റ മനസ്സില്‍ ഉദിച്ച പ്രസ്തുത ഐഡിയ ഈ വൈകിയ നിമിഷമെങ്കിലും അല്പം കുട്ടികള്‍ പ്രാവര്‍ത്തികമാക്കിയെങ്കില്‍ തീര്‍ച്ചയായും ഭാവിയില്‍ ആ മാതൃക കൂടുതല്‍ മനുഷ്യര്‍ ജീവിതത്തില്‍ പകര്‍ത്തും എന്നാണ് എന്റെ പ്രതീക്ഷ.
വരൂ , നമുക്ക് ഭൂമിക്ക് വേണ്ടി ഇതുപോലെ എന്തെങ്കിലുമൊക്കെ ഇനിയും ചെയ്യാം.
7 comments:
എന്റ മനസ്സില്‍ ഉദിച്ച പ്രസ്തുത ഐഡിയ ഈ വൈകിയ നിമിഷമെങ്കിലും അല്പം കുട്ടികള്‍ പ്രാവര്‍ത്തികമാക്കിയെങ്കില്‍ തീര്‍ച്ചയായും ഭാവിയില്‍ ആ മാതൃക കൂടുതല്‍ മനുഷ്യര്‍ ജീവിതത്തില്‍ പകര്‍ത്തും എന്നാണ് എന്റെ പ്രതീക്ഷ.
വളറെ നല്ല പരിപാടി...!
മരം നടുന്ന കുഞ്ഞുമക്കളും,ഒപ്പം
ആ മരങ്ങളും വളരട്ടെ...ഉയരങ്ങളിലേക്ക് !
good idea
aditchu mattan vakuppundakilalle pravarthikamakkan allu kannullu
നല്ല ആശയം. അത് വെറും ആശ മാത്രമായി തീരാതിരിക്കട്ടെ.
അത് കൊള്ളാം!
ഭൂമിക്കു പനിക്കുന്നു ...എന്തുചെയ്യും നാം ?
ഹാറൂന്ക്കാ...അതേ , വളരട്ടെ
രമേഷ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പറഞ്ഞത് എനിക്ക് മനസ്സിലായില്ല.
അക്ബര്‍ ...നന്ദി.
ആളവന്താന് ... നന്ദി
ആയൊരത്തൊന്നാം രാവ്...ഒരു ഭൂമി സ്പെഷ്യലിസ്റ്റിനെ കാണിക്കാം.
Post a Comment
നന്ദി....വീണ്ടും വരിക