Pages

Saturday, October 09, 2010

ഒരു ഗള്‍ഫുകാരന്റെ വിലാപം.

ദിവസങ്ങള്‍ക്ക് മുമ്പ് വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡിന്റെ കോപി അറ്റെസ്റ്റ് ചെയ്യാനായി അനിയന്റെ ഒരു സുഹൃത്ത് എന്റെ അടുത്ത് വന്നു. യഥാര്‍ത്ഥത്തില്‍ പേര് കേട്ടിട്ട് എന്നെ തിരിച്ചറിയാതെയാണ് അവന്‍ എന്റെ വീട്ടില്‍ എത്തിയത്. എത്തിയപ്പോള്‍ അറിയുന്ന ആളാണല്ലോ എന്ന ആശ്വാസം അവന്റെ മുഖത്ത് ഞാന്‍ ദര്‍ശിച്ചു.പ്രത്യേകിച്ചും ശനിയാഴ്ച്ച രാത്രി ആയതിനാല്‍ പിറ്റേന്ന് അറ്റെസ്റ്റ് ചെയ്യാന്‍ ഒരു ഗസറ്റഡ് ഓഫീസറേയും കിട്ടാത്ത അവ്സ്ഥയില്‍ നിന്നുള്ള മോചനവും അവന്‍ പങ്കുവച്ചു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവനോട് ഞാന്‍ അവന്റെ ഗള്‍ഫിലെ കാര്യങ്ങള്‍ വെറുതെ ചോദിച്ചു.ഏഴോ എട്ടോ കൊല്ലമാണ് അവന്‍ ഗള്‍ഫില്‍ ജോലി ചെയ്തത് എന്ന് പറഞ്ഞതായാണ് എന്റെ ഓര്‍മ.പക്ഷേ ഇനി ഗള്‍ഫിലേക്ക് പോകാന്‍ താല്പര്യമില്ല.നാട്ടില്‍ നല്ല ഫുട്ബാള്‍ കളിക്കാരനായിരുന്ന കാലത്താണ് അവന്‍ ഗള്‍ഫിലേക്ക് പോയത്.ഇനി പന്തു തട്ടാന്‍ ഒരു ബാല്യം അവനില്‍ കാണുന്നുമില്ല.അപ്പോള്‍ ഇനി എന്തു ജോലി എന്ന് ഞാന്‍ ആരാഞ്ഞു.

ഗള്‍ഫിനേക്കാളും മെച്ചം ഇപ്പോള്‍ ഇവിടെയാണ്.എന്ത് പണിക്കും നാനൂറ് രൂപയല്ലേ ദിവസ‌ക്കൂലി.പിന്നെ എന്തിന് വെറുതേ ഗള്‍ഫില്‍ പോകണം എന്നായിരുന്നു അവന്റെ മറുചോദ്യം.അത് ഞാനും സമ്മതിച്ചു.പക്ഷേ പ്രത്യേകിച്ച് ഒരു തൊഴിലിലും പ്രാവീണ്യം ഇല്ലാത്ത അവന്‍ എന്തു തൊഴില്‍ എടുക്കും എന്നായിരുന്നു എന്റെ സംശയം.അതിനുള്ള അവന്റെ മറുപടി ആയിരുന്നു ആ വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡിന്റെ കൂടെ അവന്‍ കൊണ്ടു വന്ന മറ്റൊരു ഫോം.

അരീക്കോട് ബസ്‌സ്റ്റാന്റില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന പിതാവ് വിരമിക്കുന്ന ഒഴിവിലേക്ക് മകന് കയറാനുള്ള അപേക്ഷ.ബസ്‌സ്റ്റാന്റിലെ പോര്‍ട്ടര്‍ പണി കിട്ടാനും ഇത്ര വലിയ കടമ്പകളൊ എന്ന എന്റെ സംശയം അവിടെ നിര്‍ത്തി അവന്‍ നാട്ടിലെ തന്നെ ഫുട്ബാള്‍ കോച്ച് ഗള്‍ഫില്‍ എത്തിയ വിവരം എന്നോട് പറഞ്ഞു.

ഒരു വീട്ടിലാണ് ഈ സുഹൃത്തിന് ജോലി.അറബി കുവൈത്തിലാണ്.വല്ലപ്പോഴും വരുമ്പോള്‍ മാത്രം എന്തെങ്കിലും പണി ഉണ്ടാകും.പക്ഷേ അവന്‍ അവിടെ നിന്നും പോരണം എന്ന് പറയുന്നു.കാരണം മറ്റൊന്നുമല്ല.വീട്ടുജോലിയില്‍ ചിലപ്പോള്‍ അവര്‍ കക്കൂസ് കഴുകാനും പറഞ്ഞേക്കും.അപ്പോള്‍ അത് ചെയ്യേണ്ടിയും വരും.ഇത് സഹിക്കാന്‍ ഈ പുതിയ ഗള്‍ഫുകാരന് സാധിക്കുന്നില്ല.

ഞാന്‍ എന്റെ വീട്ടില്‍ വന്ന സുഹൃത്തിനോട്‌ പറഞ്ഞു.”എന്റെ ബാപ്പ ചെറുപ്പം മുതലേ ഞങ്ങള്‍ മക്കളെക്കൊണ്ട് കക്കൂസ് വൃത്തിയാക്കിക്കുമായിരുന്നു.അവനവന്‍ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയാക്കാന്‍ സാധിക്കുമെങ്കില്‍ മറ്റൊരു സ്ഥലത്ത് ജോലിയുടെ ഭാഗമായി അത് ചെയ്യാന്‍ നമുക്ക് ഒരു പ്രയാസവും നേരിടില്ല.പക്ഷേ സ്വന്തം വീട്ടില്‍ ഒരിക്കലെങ്കിലും കക്കൂസ് വൃത്തിയാക്കാത്തവന്‍ അത് ഒരു വൃത്തികെട്ട ജോലിയായി ഗണിക്കും ”

“അതേ, ഗള്‍ഫില്‍ ഞങ്ങളുടെ താമസ സ്ഥലത്തും ആഴ്ചയില്‍ ഓരോരുത്തരായി കക്കൂസ് വൃത്തിയാക്കുന്നു.അല്ലാത്തവന്‍ അത് ഉപയോഗിക്കേണ്ട എന്നാണ് എന്റെ കാഴ്ചപ്പാട്‌“ ആഗതന്റെ മറുപടി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

ഇന്നത്തെ യുവതീ-യുവാക്കള്‍ സ്വന്തം വീട്ടിലെ ഇത്തരം ചില പണികള്‍ വരെ ചെയ്യാന്‍ മടി കാട്ടുന്നു.നാളെ മറ്റൊരു വീട്ടില്‍ അന്നത്തിന് വേണ്ടി ഈ പണി ചെയ്യേണ്ടി വരുമ്പോളാണ് അവന് യാഥര്‍ത്ഥ്യം മനസ്സിലാവുക.

16 comments:

Areekkodan | അരീക്കോടന്‍ said...

ഇന്നത്തെ യുവതീ-യുവാക്കള്‍ സ്വന്തം വീട്ടിലെ ഇത്തരം ചില പണികള്‍ വരെ ചെയ്യാന്‍ മടി കാട്ടുന്നു.നാളെ മറ്റൊരു വീട്ടില്‍ അന്നത്തിന് വേണ്ടി ഈ പണി ചെയ്യേണ്ടി വരുമ്പോളാണ് അവന് യാഥര്‍ത്ഥ്യം മനസ്സിലാവുക.

poor-me/പാവം-ഞാന്‍ said...

ഞാൻ യോജിക്കുന്നു...

shaji.k said...

മാഷേ യോജിക്കുന്നു.ഗള്‍ഫില്‍ സ്വയം ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയാക്കാന്‍ ചില ആള്‍ക്കാര്‍ക്ക് വലിയ വിഷമം ആണ്. ഞാന്‍ താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്ലാറ്റില്‍ ഒരു കൊല്ലം വരെ ഒരു കക്കൂസ് പോലും വൃത്തിയാക്കാതെ താമസിച്ച നല്ല വിദ്യാഭ്യാസമുള്ള ഒരു മലയാളി വിദ്വാനെ എനിക്കിപ്പോള്‍ ഓര്‍മവരുന്നു,മറ്റുള്ളവര്‍ വൃത്തിയാക്കും മൂപ്പര്‍ ഉപയോഗിക്കും.സ്വന്തം വീട്ടില്‍ ഇതൊന്നും ചെയ്യാതെ വളര്‍ന്നു വരുന്നവരില്‍ ആണ് ഈ പ്രശ്നങ്ങള്‍ എന്ന് തോന്നുന്നു അതോ അറപ്പോ?!

yousufpa said...

kaNdariyaathavan komdariyum.

TPShukooR said...

അയ്യേ! കക്കൂസ് വൃത്തിയാക്കുകയോ?! അതും ഗള്‍ഫ്‌കാരോ?! നടന്നത് തന്നെ.

Mohamed Salahudheen said...

നാട്ടില് കക്കൂസ് മോറിപ്പരിചയമില്ലാത്ത പല മാന്യന്മാരും ഗള്ഫില് ഇതില് വിദഗ്ധരാണ്.

ഒരു നുറുങ്ങ് said...

വൃത്തിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തരായവര്‍ക്ക്
ഇതൊന്നും ഒരു വിഷയമാവേണ്ടതില്ല..
വീട്ടിലും,നാട്ടിലുമൊന്നും അത്തരം ശീലങ്ങള്‍
നടപ്പിലാക്കാത്തവര്‍ കുടുങ്ങിയത് തന്നെ..
ഏതൊരു വീട്ടിലേയും സീലിങ്ങ് ഫേനും
അവിടുത്തെ കക്കൂസും ശ്രദ്ധിച്ചാല്‍,ആ വീട്ട്കാരുടെ
വൃത്തിബോധം എത്രയുണ്ടെന്ന് അളന്നെടുക്കാം.

ആളവന്‍താന്‍ said...

“അതേ, ഗള്‍ഫില്‍ ഞങ്ങളുടെ താമസ സ്ഥലത്തും ആഴ്ചയില്‍ ഓരോരുത്തരായി കക്കൂസ് വൃത്തിയാക്കുന്നു.അല്ലാത്തവന്‍ അത് ഉപയോഗിക്കേണ്ട"

Unknown said...

ഒരു പോർട്ടറാകാനും എന്തെല്ലാം കടമ്പകൾ.പിന്നെ ആയ്യാള് പറഞ്ഞത് കാര്യമാ നാനൂറ് നാട്ടിൽ കിട്ടുമ്പോൾ എന്തിനാ ഗൾഫ്.

Unknown said...

പലരും ഇത്തരം കാര്യങ്ങളൊക്കെ ഇവിടെ ഗള്‍ഫില്‍ വന്നതിനു ശേഷമാണ് പഠിക്കുന്നത്, നിവര്‍ത്തിയില്ലാതെ!

അദ്ധ്വാനത്തിന്റെ മഹത്വമറിഞ്ഞ, നാട്ടില്‍ നില്‍ക്കാന്‍ തീരുമാനിച്ച ആ ഗള്‍ഫുകാരനെ അഭിനന്ദിക്കുന്നു.

ഒഴാക്കന്‍. said...

മാഷെ അതാണ്‌ സത്യം

Anees Hassan said...

വാളയാര്‍ കടന്നാല്‍ നന്നാകുന്ന മലയാളി

SIVANANDG said...

എന്റെ ബാപ്പ ചെറുപ്പം മുതലേ ഞങ്ങള്‍ മക്കളെക്കൊണ്ട് കക്കൂസ് വൃത്തിയാക്കിക്കുമായിരുന്നു.ഇന്നത്തെ യുവതീ-യുവാക്കള്‍ സ്വന്തം വീട്ടിലെ ഇത്തരം ചില പണികള്‍ വരെ ചെയ്യാന്‍ മടി കാട്ടുന്നു.ഇന്ന് എത്ര ബാപ്പ മാര്‍ ഇതിനു തയ്യാറാകും. ഭാവി തലമുറയെ നയിക്കുന്നതില്‍ ഇന്നിന്ന്റെ പരാജയം

Faisal Poilkav said...

നന്നായിട്ടുണ്ട് . സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഈ ബ്ലോഗ്‌ പോസ്റ്റ്‌ കൊള്ളാം. യുവാക്കള്‍ പണി എടുക്കാന്‍ തയ്യാറാകണം അല്ലെങ്കില്‍ നന്നായി പഠിക്കാന്‍ എങ്കിലും സന്മനസ്സു കാണിക്കട്ടെ..
സര്‍കാര്‍ പണി തേടുന്നവര്‍ക്കായി ഒരു വെബ്സൈറ്റ് www.psctrainer.com

Areekkodan | അരീക്കോടന്‍ said...

പാവം ഞാനേ...യോജിപ്പിന് നന്ദി

ഷാജി...അറപ്പും മടിയും കൂടിക്കലരുംപോള്‍ ഉണ്ടാകുന്നതാണിത്.

യൂസുഫ്പ...അതെ

ഷുക്കൂര്‍...മനോരാജ്യത്ത്തിലെ തോന്ന്യാക്ഷ്രങ്ങളിലേക്ക് സ്വാഗതം. ഗള്‍ഫില്‍ എന്താ പണി എന്ന് ചോദിക്കരുത് എന്ന് പറയുന്നത് ഇതാണല്ലേ?

സലാഹ്...കക്കൂസ് ‘മോറി’.എനിക്കിഷ്ടപ്പെട്ടു.

ഹാറൂണ്‍ക്ക...അത് വളരെ ശരിയാണ്.പക്ഷേ ഫാന്‍ അധികമാരും ശ്രദ്ധിക്കാറില്ല.

ആളവന്താന്‍...നന്ദി

Areekkodan | അരീക്കോടന്‍ said...

അനൂപ്...അതേ, ലോകം മുഴുവന്‍ കടമ്പകള്‍

തെച്ചിക്കോടാ...അവിടെ എല്ലാം പഠിക്കണം എന്ന് പറയുന്നത് വെറുതെയല്ല അല്ലേ?

ഒഴാക്കാ...അത് തന്നെ

ആയിരത്തൊന്നേ...കേരളത്തിന് വേറെ അതിര്‍ത്തികള്‍ ഇല്ലേ,എല്ലാവരും വാളയാറിനെ പിടിക്കുന്നു?

ശിവാനന്ദ്ജി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതേ, ഇന്നത്തെ തലമുറക്ക് നാം ഈ പണികള്‍ ഒന്നും തന്നെ പരിചയപ്പെടുത്തുന്നില്ല.ഫലം, കാത്തിരുന്ന് കാണാം.

ഫൈസല്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.സന്ദര്‍ശനത്തിന് നന്ദി.താങ്കളുടേ ബ്ലോഗില്‍ പുതിയതൊന്നും കാണുന്നില്ല?

Post a Comment

നന്ദി....വീണ്ടും വരിക