Pages

Tuesday, November 16, 2010

വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം - ഭാഗം രണ്ട്.

വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം

യാത്രാ ക്ഷീണവും തമിഴ് ശൊല്ലിയതുകൊണ്ട് അനുഭവിച്ച ക്ഷീണവും കാരണം റൂമില്‍ തിരിച്ചെത്തിയ ഞാന്‍ പെട്ടെന്ന് കിടക്കയിലേക്ക് മറിഞ്ഞു.

“അല്ലാ...അപ്പോ രാത്രി ഭക്ഷണം ഇല്ലേ?” ഭാര്യയുടെ ചോദ്യം കേട്ടപ്പോഴാണ് എനിക്കതോര്‍മ്മ വന്നത്.ഭക്ഷണമല്ല, കിലുക്കത്തിലെ ജഗതിയുടെ ഡയലോഗ് - തീറ്റപണ്ടാറം.

“ഓ...എങ്കില്‍ നമുക്ക് വേഗം പുറത്ത്പോകാം...”

“ഈ പൊട്ടല്‍ ഒന്ന് നില്‍ക്കട്ടെ...’

“പഷ്‌റ്റ്...ദീപാവലി ദിവസം തമിഴ്‌നാട്ടില്‍ വന്ന് പൊട്ടല്‍ നില്‍ക്കാന്‍ കാത്ത പൊട്ടന്‍ എന്നു കൂടി വിളിപ്പിക്കണ്ട...വേഗം വാ.”

അങ്ങനെ രാത്രിഭക്ഷണം തെണ്ടി ഞങ്ങള്‍ മറ്റൊരു ദിശയില്‍ നടന്നു.ഉടന്‍ ഹോട്ടല്‍ കണ്ടെത്തുകയും ചെയ്തു.
“കഴിക്കാനെന്താ ഉള്ളത്?”

“ദോശൈ,വടൈ,പൊങ്കല്‍..” ഞാന്‍ മലയാളത്തില്‍ ചോദിച്ചത് തമിഴന്‍ പെട്ടെന്ന് മനസ്സിലാക്കി ഉത്തരം തന്നു.(ഹോട്ടലില്‍ കയറി ആരും തിന്നാനോ കുടിക്കാനോ അല്ലാത്ത ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല എന്ന ആത്മവിശ്വാസമായിരുന്നു ആ തമിഴന്റേതെങ്കില്‍, എനിക്ക് എന്റെ ആവശ്യം ഫലപ്രദമായി അറിയിച്ചതിന്റെ ആത്മസംതൃപ്തി ആയിരുന്നു)

“ഉപ്പച്ചീ ...ദോശൈ എന്നാലെന്താ ?” മക്കളുടെ ചോദ്യം വന്നു.

“ദോശൈ എന്നാല്‍ രണ്ടു ദോശ...വടൈ എന്നാല്‍ രണ്ടു വട...”

“അപ്പോ പൊങ്കലോ?”

“അത് ദീപാവലി പോലെ ഒരു ആഘോഷം...”

“അല്ല...അയാള്‍ തിന്നാനുള്ള സാധനം ആണ് പറഞ്ഞത്...”

“എങ്കില്‍ നമുക്ക് പൊങ്കല്‍ കഴിക്കാം...സാധനം എന്താണെന്ന് അറിയുകയും ചെയ്യാമല്ലോ?” എന്റെ ഐഡിയ കുടുംബം ഐക്യകണ്ഠേന പാസ്സാക്കി(ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്ന് പിറ്റേന്ന് രാവിലെ ഞാന്‍ വീണ്ടും അനുഭവിച്ചു)

അങ്ങനെ പൊങ്കല്‍ എന്ന ആ വിശേഷപ്പെട്ട ഭക്ഷണം ഞങ്ങളുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു.
“അയ്യേ, ഇതെന്താ കപ്പ പുഴുങ്ങിയ പോലെ ?” മക്കളുടെ ആദ്യത്തെ കമന്റ് തന്നെ അതിന്റെ രുചി എന്തായിരിക്കുമെന്ന് മനസ്സിലാക്കിത്തന്നു.ഞാന്‍ പൊങ്കലിലേക്ക് മെല്ലെ ഊളിയിട്ടു.

“ഇത് നമ്മുടെ ഉപ്പ്മാവ് തന്നെ...അതില്‍ മഞ്ഞള്‍ നല്ലവണ്ണം ചേര്‍ത്ത് വെള്ളം കൂട്ടി വച്ചാല്‍ പൊങ്കല്‍ ആയി..” എന്റെ മനസ്സ് മന്ത്രിച്ചു.എല്ലാവരും തിന്നു എന്ന് വരുത്തി എണീക്കുമ്പോള്‍ നാലില്‍ ഒന്ന് പോലും അകത്തായിരുന്നില്ല.സാരമില്ല, റൂമില്‍ പോയി ഉറങ്ങാന്‍ അല്ലേ?

പിറ്റേന്ന് രാവിലെ രണ്ടാമത്തെ മോള്‍ക്ക് പതിവിന് വിപരീതമായി നേരത്തെ രണ്ടിന് പോകണം.മുമ്പ് ചെന്നൈയില്‍ പോയപ്പോഴും ഭക്ഷണത്തിന്റെ വികൃതി ആദ്യം വെളിവാക്കിയത് അവളായിരുന്നു.ഞാന്‍ വേഗം അവളെ കക്കൂസിലാക്കി.
“ഉപ്പച്ചീ...നമ്മള്‍ ഇന്നലെ കഴിച്ച ആ പായസത്തിന്റെ പേര് എന്തായിരുന്നു?” അവള്‍ കക്കൂസില്‍ നിന്ന് വിളിച്ചു ചോദിച്ചു.

“ഏത് പായസം?” എനിക്ക് മനസ്സിലായില്ല.

“രാത്രി കഴിച്ച ആ സാധനം..”

“ഓ..പൊങ്കല്‍...”

“ആ...ഇതാ ഇവിടേ വീണ്ടും പൊങ്കല്‍. ക്ലോസറ്റില്‍ !!!(അതാ പറഞ്ഞത് ആന്‍ ഐഡിയ....)”

* * * * * *

പിറ്റേന്ന് രാവിലെ പ്രാതലിന് ശേഷം ഞങ്ങള്‍, തൊട്ടടുത്ത് ഉണ്ട് എന്ന് പറയപ്പെടുന്ന പാര്‍ക്ക് കാണാന്‍ ഇറങ്ങി.രാവിലെ തന്നെ പാര്‍ക്കിലേക്കോ എന്ന് ചോദിച്ചേക്കാം.അതില്‍ തന്നെ ഒരു മിനി മൃഗശാല കൂടി ഉള്ളതിനാലാണ് അത് കാണാന്‍ തീരുമാനിച്ചത്.അങ്ങനെ പാര്‍ക്ക് ചോദിക്കണോ സൂ ചോദിക്കണോ എന്ന കണ്‍ഫ്യൂഷന്‍ എന്നെ കുറേ മുന്നോട്ട് നയിച്ചു.കണ്‍ഫ്യൂഷന്‍ന്റെ എണ്ണ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കണ്ടുമുട്ടി.ചോദിക്കാന്‍ പറ്റിയ പഷ്‌റ്റ് പാര്‍ട്ടി.

“സിതംബര്‍ പാ‍ര്‍ക്ക് എങ്കെ ?” ഒരു ദിവസം കൊണ്ട് പഠിച്ച തമിഴില്‍ ഞാന്‍ ചോദിച്ചു.

“സിതംബര്‍ പാ‍ര്‍ക്ക് ???” അയാള്‍ തിരിച്ച് ഒരു ചോദ്യഭാവത്തില്‍ നിന്നു.

എങ്കില്‍ സിതംബര്‍ സൂ എന്നായിരിക്കും പറയുക എന്ന് കരുതി ഞാന്‍ ചോദിച്ചു “സിതംബര്‍ സൂ എങ്കെ ?”

അയാള്‍ പിന്നേയും കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുന്നതിനിടയില്‍ പറഞ്ഞു - “സ്ട്രൈറ്റ് പോ”

“ആമാ...” ഞാന്‍ മൂളി രക്ഷപ്പെട്ടു.അയാള്‍ പറഞ്ഞ സ്‌ട്റൈറ്റ് വിട്ടിരുന്നെങ്കില്‍ ഞാന്‍ ട്രിച്ചിയില്‍ എത്തിയേനെ എന്ന് പിന്നീട് മനസ്സിലായി.തൊട്ടടുത്ത കവലയില്‍ കണ്ട ഒരു മെഷീന്‍ അടിക്കാരന്‍ (അതേ ഒരു തയ്യല്‍ മെഷീനുമായി അയാള്‍ റോഡ് വക്കില്‍ കസ്റ്റമേഴ്സിനെ കാത്തു നില്‍ക്കുന്നു!) ഞങ്ങളെ പാര്‍ക്കിലേക്ക് വഴികാട്ടി.ചിദംബരം പാര്‍ക്ക് എന്നാണ് അതിന്റെ പേര് എന്ന് തോന്നുന്നു.ഈ മണ്ണന്മാര്‍ക്ക് ‘ചി’യും ‘സി’യും ഒക്കെ ഒന്നായതിനാല്‍ അവര്‍ പറയുന്നത് അവര്‍ക്ക് മാത്രമേ തിരിയൂ.

“ഉപ്പച്ചീ...ഒരു കഴുത !” പാര്‍ക്കില്‍ ഇരിക്കുന്ന ഒരാളെ ചൂണ്ടി മകള്‍ പറഞ്ഞു.അയാള്‍ക്ക് മലയാളം മനസ്സിലാകാത്തതിനാല്‍ തല്‍ക്കാലം ഞാന്‍ രക്ഷപ്പെട്ടു!പക്ഷേ അവള്‍ കണ്ടത് ഒരു ഒട്ടകത്തെ ആയിരുന്നു.തൊട്ടപ്പുറത്ത് മയിലുകളും ഇരിക്കുന്നുണ്ടായിരുന്നു.തലേന്ന് മഴ പെയ്തതിനാലും രാവിലെ മേഘം മൂടി നിന്നതിനാലും മയില്‍ പീലി വിടര്‍ത്തുന്ന കാഴ്ച കാണാം എന്ന പ്രതീക്ഷയില്‍ ഞാനും കുടുംബവും അവിടെ ചുറ്റിപറ്റി നിന്നു.എന്റെ ക്യാമറ ആ രംഗം പിടിക്കാനായി ജാഗരൂകമായി നില്‍ക്കുകയായിരുന്നു.പെട്ടെന്ന് എന്റെ കഷണ്ടിയില്‍ ഒരു ചെറിയ തണുപ്പ് അനുഭവപ്പെട്ടു.ഞാന്‍ കൈകൊണ്ട് ഒന്ന് തുടച്ചു.അപ്പോള്‍ ചില ഖരവസ്തുക്കള്‍ കൂടി കയ്യില്‍ തടഞ്ഞു.സംഗതി പിടികിട്ടിയ ഞാന്‍ മുകളിലേക്ക് നോക്കി.ഞാന്‍ നില്‍ക്കുന്നതിന്റെ തൊട്ടു മേലെ കൊമ്പില്‍ ഇരിക്കുന്ന ഒരു മയിലിന്റെ ആസനം ചുരുങ്ങുന്നു!!കാക്കക്ക് മാത്രമല്ല, മയിലിനും അറിയാം കറക്ട് കഷണ്ടി എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി.

“ഈ മയിലുകള്‍ പീലി അല്ല വിടര്‍ത്തുന്നത് ... വാ നമുക്ക് അടുത്ത കാഴ്ചകള്‍ കാണാം...“ ഞാന്‍ മെല്ലെ കുടുംബത്തെ നീക്കി. തലയിലെ കാഷ്ടവും കയ്യിലെ നാറ്റവും ഞാന്‍ സ്വകാര്യമായി സൂക്ഷിച്ചു.

“ഉപ്പാ രണ്ടു കുരങ്ങന്മാര്‍ മേല്‍ക്കുമേല്‍ കയറുന്നത് കണ്ടോ? “ കുരങ്ങന്മാര്‍ ഇണചേരുന്നത് കണ്ട് മകള്‍ ചോദിച്ചു.

“ആ...അത് കുട്ടികളെ ഉണ്ടാക്കുകയാ...” ഞാന്‍ മറച്ചുവയ്ക്കാതെ പറഞ്ഞു.

“അപ്പോ ഇത്രയും കുട്ടികളെ ഉണ്ടാക്കാന്‍ ആ താഴെയുള്ള കുരങ്ങന്‍ എത്ര നേരം സഹിച്ചിരിക്കും അല്ലേ ഉമ്മാ?”

“എന്റമ്മേ...!!ഐശകുട്ടീ വിട്ടോടീ...ഇല്ലെങ്കി ഇന്ന് ഷോപ്പിംഗ് നടക്കില്ല” പെട്ടെന്ന് തടി എടുത്തില്ലെങ്കില്‍ ഇനി വരാവുന്ന ചോദ്യങ്ങള്‍ ഉത്തരം മുട്ടിക്കും എന്നതിനാല്‍ ചെറിയ ഒരു സൂത്രം പ്രയോഗിച്ച് ഞാന്‍ അവിടെ നിന്ന് പുറത്ത് കടന്നു.

15 comments:

Areekkodan | അരീക്കോടന്‍ said...

“ഠോ!” എന്റെ മക്കള്‍ക്കൊപ്പം പുറത്ത് പൊട്ടിച്ച പടക്കവും അത് ഏറ്റു ചൊല്ലി.

(തുടരും ...)

ഇതാ അടുത്ത ഭാഗം.

SIVANANDG said...

പൊങ്കല്‍ ഒരു നല്ല ഭക്ഷണമാണ് മാഷേ, യത്രാവേളയില്‍ ശരീരത്തിന്റെ ചൂടു കുറക്കും, എളുപ്പം ദഹിക്കും. ഒരു വട കൂടി ഉണ്ടയിരിക്കുമല്ലോ കൂട്ടിന്? കഴ്ചയുടെ അടുത്ത് വിശേഷം ഉടന്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

Jazmikkutty said...

nice...eid mubarak!

വീകെ said...

ഇനീപ്പൊ... കുട്ടികളുമായി കാഴ്ചബംഗ്ലാവൊന്നും കാണാൻ പോണ്ടാന്നു വക്കാം..
പാർക്കു മതി...! പാർക്കു മാത്രം....!!

നന്നായിരിക്കുന്നു മാഷെ...
പെരുന്നാൾ ആശംസകൾ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"ഉപ്പച്ചീ...ഒരു കഴുത !”
മാഷെ ഇത് ഇങ്ങിനെ തന്നെയാണോ...?
ഉപ്പച്ചീടെ പ്രകടനം കണ്ട് മകള്‍ക്ക് കാര്യം മനസിലായി
"ഉപ്പച്ചി ഒരു കഴുത" എന്നല്ലെ മോള്‍ പറഞ്ഞത്...അത് കുറെ കുത്തും കോമയുമിട്ട് വേറേ രൂപത്തിലാക്കി കൊള്ളാം മാഷെ...(ചുമ്മാ)
പിന്നെ ഐശകുട്ടീ വിട്ടോടീ എന്ന ഡയലോഗ് പറഞ്ഞ നിലക്ക് മയില്‍ തൂറീ..ന്നാ തോന്ന..ണേ എന്നു കൂടി പറയായിരുന്നു...അടുത്ത വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

കുരങ്ങനെ കണ്ട് വാപ്പയും മക്കളും കൂടിയാണല്ലോ പടക്കം പൊട്ടിച്ചത്..!

mini//മിനി said...

പഠക്കം നന്നായി പൊട്ടുന്നുണ്ട്.
തമിഴ്‌നാട്ടിൽ പോകാൻ നേരത്ത്, നേരത്തേ പോയിരുന്ന ആൾ എന്നെ തമിഴ് പഠിപ്പിച്ചു, ഒരു വാചകം മാത്രം,
“തമിഴ് തെരിയാത്”
പലതവണ ആ വാചകം ഉപയോഗിക്കുകയും ചെയ്തു.

ഒഴാക്കന്‍. said...

"പെട്ടെന്ന് എന്റെ കഷണ്ടിയില്‍ ഒരു ചെറിയ തണുപ്പ് അനുഭവപ്പെട്ടു"

സത്യത്തില്‍ ഒരു ചെറു ചൂടല്ലേ അനുഭവപെട്ടത്‌

മാഷേ ഞാനും പണ്ട് ആ വഴി ഒന്ന് പോയിരുന്നു ഇവിടെ നോക്കിയാ കിട്ടും

http://ozhakkan.blogspot.com/2010/03/blog-post.html

Areekkodan | അരീക്കോടന്‍ said...

ശിവാനന്ദ്ജി...തമിഴ്‌നാട്ടില്‍ ഒരു സാരി വാങിയാലും രണ്ട് വട ഫ്രീ അല്ലേ? അത്കൊണ്ടാ അത് പറയാതിരുന്നത്.

ജസ്മിക്കുട്ടീ...ഈദ് മുബാറക്ക്

വീ.കെ...പാര്‍ക്കുകളും മള്‍ട്ടിപര്‍പസ് ആകുന്നു!!!ഈദ് മുബാറക്ക്

റിയാസ്...ഒരു കോമ കാന്‍ ചേഞ്ച് മീനിംഗ്സ് അല്ലെ?അല്ല , ഇതിനും ഇനി ബാക്കിയോ,മൈ ഗോഡ്!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അതു വേണോ?

മിനി...ആമാ.തമിഴ് കൊഞ്ചം കൊഞ്ചം തെരിയും!!

ഒഴാക്കാ...നല്ല പരിചയം ഉണ്ടല്ലേ?

Unknown said...

VOC പാര്‍ക്ക് ആണത്, തമിഴില്‍ വാ ഓ ചിദംബരനാര്‍ പാര്‍ക്ക്. ഒരു സ്വാതന്ത്ര്യ സമര സേനാനി ആണ്. പലപ്പോഴും പോയിട്ടുണ്ട് പഠിക്കുന്ന കാലത്ത്.
http://en.wikipedia.org/wiki/V._O._Chidambaram_Pillai

Unknown said...

അദ്ധേഹത്തെ പറ്റി വിക്കിയില്‍ വായിക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും.

Areekkodan | അരീക്കോടന്‍ said...

ഞാന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഈ പുതിയ വിവരത്തിന് നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അല്ലേലും കുരങ്ങന്മാര്‍ക്ക് പണ്ടേ പരിസര ബോധമില്ല. പിള്ളാരുടെ മുന്നില്‍ വച്ചാണോ തമാശ കാണിക്കുന്നത്!
കുട്ടികള്‍ ,മനുഷ്യന്മാരുടെ കാര്യം ചോദിക്കാതിരുന്നത് നന്നായി. എങ്കില്‍ ചോദ്യം, ഉപചോദ്യം ,മറുചോദ്യം....

Areekkodan | അരീക്കോടന്‍ said...

തണല്‍...അതേ,ആകെ പൊങ്കല്‍ പോലെ ആക്കിയേനെ ആ ദിവസവും.

Post a Comment

നന്ദി....വീണ്ടും വരിക