രണ്ട് ദിവസം മുമ്പ് രാത്രി ഒമ്പത് മണിക്ക് എന്റെ മൂത്താപ്പ പെട്ടെന്ന് തലകറങ്ങി വീണു.നെറ്റി ഇടിച്ചുവീണതിനാല്‍ ചെറിയ ചില മുറിവുകള്‍ പറ്റി.അവ ഡ്രെസ് ചെയ്യാനായി തൊട്ടടുത്തുള്ള പ്രൈവറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് ഞാനും ആശുപത്രിയില്‍ എത്തി.
സൌകര്യം വളരെ കുറഞ്ഞ ആ ആശുപത്രിയിലേക്ക് കയറുന്ന വഴിയില്‍ കസേരയില്‍ രണ്ട് യുവാക്കള്‍ ഇരിക്കുന്നു.ഒരാള്‍ പാന്റ് മുട്ടുവരെ കയറ്റി വച്ചിരുന്നു.മറ്റൊന്നുമല്ല കാരണം മുട്ടിന്‍കാലിലെ തോല് നീങ്ങിയിട്ടുണ്ട്.മുഖത്തിന്റെ വശങ്ങളിലും നെറ്റിയിലും റോസ ഇലയുടെ വലിപ്പത്തില്‍ ചുവന്ന അടയാളങ്ങള്‍ - തോല് പോയതു തന്നെ.കയ്യിലും തഥൈവ.തൊട്ടടുത്ത് ഇരിക്കുന്നവന് പുറമേക്ക് ഒന്നും കാണുന്നില്ല.പക്ഷേ കൈ മുഖത്തിന്റെ ഒരു വശത്ത് അമര്‍ത്തി പിടിച്ചിട്ടുണ്ട്.ഇവരെ എന്താ ഇങ്ങനെ പുറത്തിരുത്തിയിരിക്കുന്നത് എന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് പഴയ ഒരു പരിചയക്കാരന് എന്റെ തോളില്‍ വന്ന് തട്ടി വിളിച്ചത്.
“നാട്ടില്‍ വച്ച് ഒരു ബൈക്ക് ആകിഡന്റ് ആയതാ...ഒരാള്‍ക്ക് നല്ല പരിക്കുണ്ട്, ഡോക്ടര്‍ അകത്ത് അവനെ പരിശോധിച്ചു കൊണ്ടിരിക്കുകയാ...”
ഈ കേസ് നോക്കുന്നത് കാരണം മൂത്താപ്പക്ക് ചികിത്സ കിട്ടാന്‍ അല്പം വൈകി.ഞാന്‍ മൂത്താപ്പയുടെ അടുത്ത് നില്ക്കുമ്പോള് പതിനെട്ടോ പത്തൊമ്പതോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യനേയും താങ്ങി കുറേ പേര് അങ്ങോട്ട് വന്നു.അവന്റെ കാലിലും അങ്ങിങ്ങ് രക്തം പൊടിയുന്നുണ്ടായിരുന്നു.
“ബൈക്ക് ആക്സിഡന്റാ...കൂടെയുള്ള രണ്ടു പേരെ മുക്കത്തേക്ക് കൊണ്ടു പോയിട്ടുണ്ട്...വെള്ളമടിച്ച് ബൈക്ക് ഓടിച്ചതാ...അതും നാല് പേര് ഒരു ബൈക്കില്‍...” പയ്യനെ കൊണ്ടുവന്നവരില്‍ ഒരാള്‍ പറഞ്ഞു.
‘എന്റ്റുമ്മേ...നാല് പേര് ഒരു ബൈക്കില്‍, അതും വെള്ളമടിച്ച്...’ ഞാന്‍ മൂക്കത്ത് വിരല്‍ വച്ചു പോയി.
ഇത്രയും ഇരുട്ടായ സമയത്ത് ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ച് ആരും നമ്മെ കാണാതെ അവിടെ കിടക്കേണ്ടി വന്നിരുന്നെങ്കിലുള്ള അവസ്ഥ ഒന്ന് ആലോച്ചിച്ചു നോക്കൂ.വെള്ളമടിച്ച് ആകിഡന്റ് വരുത്തിവച്ചാല്‍ സാധാരണഗതിയില്‍ ആരും തിരിഞ്ഞ് നോക്കുകപോലുമില്ല.എന്നിട്ടും നമ്മളില്‍ പലരും ഈ അപകട യാത്ര തുടരുന്നു.സ്കൂളില്‍ പോകുന്ന മക്കളേയും ബൈക്കില്‍ വച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് ബൈക്കോടിക്കുന്ന രക്ഷിതാക്കളെയും ഇന്ന് സുലഭമായി കാണാം.സ്വയം അപകടത്തില്‍ ചാടുന്നതോടൊപ്പം സ്വന്തം ജീവനായ മക്കളെക്കൂടി കുരുതികൊടുക്കുന്ന ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയമില്ല.
വാല്:സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.
27 comments:
സ്വയം അപകടത്തില്‍ ചാടുന്നതോടൊപ്പം സ്വന്തം ജീവനായ മക്കളെക്കൂടി കുരുതികൊടുക്കുന്ന ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയമില്ല.
yethra kettalum yethra anubhavichalum ikkoottar padikkoola. hospitalil ninnum discharge aayal avar veendum pokunnathu shaappilekk ayirikkum...
ഇതിനു അത് തന്നെ പറയാനുള്ളൂ..
“സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട”
മറ്റുള്ളവരെക്കുറിച്ച് ഓര്‍ക്കുന്നില്ല അതുതന്നെ കാര്യം.
“സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട”
അതെ. സൂക്ഷിക്കുക.
അപകടത്തിനു മുൻപ് ആ ചെറുപ്പക്കാരോട് ‘സൂക്ഷിച്ചാൽ ദുഖിക്കേണ്ട’ എന്ന് പറഞ്ഞാൽ ഉടൻ മറുപടി വരും,
“നമ്മൾ സൂക്ഷിക്കുന്നില്ല, ദുഖിച്ചോളാം, അതിന് തനിക്കെന്താ?”
അരീക്കോടന്‍ മാഷേ ഒരു ബൈക്കില്‍ കുറഞ്ഞത് നാലു പേര് വേണമെന്നത് ഇവിടെ നിര്‍ബന്ധം ആണ് -(സര്‍ക്കാരിന്റെയല്ല കേട്ടൊ)
രണ്ടു പേരെ ഉള്ളു എങ്കില്‍ രണ്ട് ആടിനെ കൂടി വയ്ക്കും.
ഏതായാലും ബൈക്കിനു മുടല്ക്കുന്ന മുതല്‍ ഇതുപോലെ മുതലാക്കുന്ന ജനങ്ങളെ വേറെ എവിടെ എങ്കിലും കാണുമോ എന്നു സംശയം. പക്ഷെ വെള്ളമടിച്ചല്ല ഓടിക്കുന്നത്
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട!
പക്ഷെ സൂക്ഷിക്കുന്നില്ലല്ലോ,,
എന്താ,ചെയ്യാ..
ഇത്തരം അപകടങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങളുടെ താളുകള്‍ എന്നും നിറയുന്നു...പക്ഷെ ജനങ്ങള്‍ അതവഗണിച്ചു തള്ളുന്നു..
ശരിയാണു,ബൈക്കപകടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നോക്കിയാലറിയാം ഓടിച്ചിരുന്നവരുടേയും കൂടെയുള്ളവരുടേയും പ്രായം, പതിനാറ്, പതിനേഴ് അങ്ങനെ.മോന് പ്ലസ് റ്റു ആയാല്‍ ബൈക്ക് വാങ്ങിക്കൊടുക്കുന്ന തന്തമാരെയല്ലെ ആദ്യം ചവിട്ടേണ്ടത്.
എന്ത് ചെയ്യാനാ, നാട്ടിലെ നിത്യേനയെന്നോണം ഉള്ള ബൈക്ക് അപകടങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. അശ്രദ്ധയാണ് പ്രധാന കാരണം. പുറമേ അടിച്ചു പോളിക്കുന്നതും കാരണം തന്നെ. വലിയ വണ്ടിക്കാര് ചെറിയ വണ്ടിക്കാരോട് കാണിക്കുന്ന അവഗണനയും പ്രശ്നം തന്നെ. ഏതായാലും മനുഷ്യ ജീവന് വില കല്പ്പിക്കെണ്ടതു തന്നെ.
നല്ല പോസ്റ്റ്... സ്വയം വരുത്തിവെക്കുന്ന ഇത്തരം അപകടങ്ങള്‍ വളരെ കൂടുന്നു..മൂര്‍ഖനെ കളിപ്പിച്ചു കയ്യില്‍ കൊത്ത് കിട്ടി മരിച്ചതും മറ്റും കാണുമ്പോള്‍
കൌമാരക്കാരെ കരുതി സഹതാപം തോന്നുന്നു..വിലപ്പെട്ട ജീവന് അവരില്‍ ഒരു വിലയും ഇല്ലേ??
എല്ലാ മനുഷരും ഇങ്ങനാണ്. തനിക്കു സംഭവിക്കുന്നതു വരെ ഒന്നും നമുക്കു ബാധകമല്ല എന്ന വിചാരക്കാര്‍.സ്വന്തം ജീവന് കാക്കാനൊഴികെ മറ്റെല്ലാത്തിനും സമയമുള്ളവര്‍.
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട, എന്നിട്ടും സൂക്ഷിക്കുന്നില്ലല്ലോ!
പുതു തലമുറ സൂക്ഷിക്കുന്നുമില്ല
എന്തെങ്കിലും സംഭവിച്ചാല്‍ ദുഖിക്കുന്നുമില്ല!
(പണ്ട് ആളുകള്‍ക്ക് കാലില്‍ കാളവണ്ടിയില്‍ ഇരുന്ന തഴമ്പ് ആയിരുന്നു .
ഇന്ന് എല്ലാര്ക്കും ബൈക്കിനെ ഇറുക്കിപ്പിടിച്ച തഴമ്പാണ്).
പുതു തലമുറ സൂക്ഷിക്കുന്നുമില്ല
എന്തെങ്കിലും സംഭവിച്ചാല്‍ ദുഖിക്കുന്നുമില്ല!
(പണ്ട് ആളുകള്‍ക്ക് കാലില്‍ കാളവണ്ടിയില്‍ ഇരുന്ന തഴമ്പ് ആയിരുന്നു .
ഇന്ന് എല്ലാര്ക്കും ബൈക്കിനെ ഇറുക്കിപ്പിടിച്ച തഴമ്പാണ്).
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
ബൈക്ക് യാത്ര അപകടം പിടിച്ചതാണ്. പ്രത്യേകിച്ചും യുവാക്കളുടെ അശ്രദ്ധയും സ്പീഡ് കൂടിപ്പോകുന്നത് ശ്രദ്ധിക്കാതെ കത്തിച്ച് വിടുന്നതുമൊക്കെ
അപകടം വരുത്തുന്നുണ്ട്..ഓവര്‍ടേക്ക് ചെയ്യുമ്പോഴൊക്കെ എതിരേ വരുന്ന
ബസ്സോ ലോറിയോയൊക്കെ ഇടിച്ച് കഴിഞ്ഞാല്‍ പിന്നെ അതി ഭീകരമായിരിക്കും സ്തിഥി..എത്ര അപകടങ്ങള്‍ കണ്ടാലും ആളുകള്‍ പടിക്കില്ലല്ലോ,...പണ്ട് നാട്ടില്‍
പോയപ്പോള്‍ അനിയനു ബൈക്ക് മേടിക്കാന്‍ താല്പര്യം..ഫാദര്ജി അപ്പോള്‍ തന്നെ
ഒരു കെട്ട് പേപ്പര്‍ കട്ടിങ്ങുമായി വന്നു..എല്ലാം ബൈക്കപകടത്തില്‍ മരിച്ച യുവാക്കളുടെ
വിവരങ്ങള്‍.. അതോടെ ബൈക്ക് വാങ്ങല്‍ നിര്‍ത്തി.
വളരെ പ്രസക്തമായ ചിന്തയാണ്... എത്രയോ ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാകുന്നു.. എങ്കിലും അതില്‍ നിന്നും പാഠം പഠിക്കുന്നോ എന്ന് സംശയം..!
എത്ര സൂക്ഷിച്ചാലും വരാനുള്ളത് വഴിയിൽ തങ്ങില്ല മാഷെ...!!
തൊപ്പി വക്കണമെന്നു പറഞ്ഞപ്പോൾ അതിനെ എതിർക്കുന്നവരല്ലെ ഈ ബൈക്കുകാർ...!?
ഇടറോഡുകളിൽ പതുങ്ങിയിരുന്ന് പോലീസ്സുകാരുടെ പരിശോധന..
കൈക്കൂലി കൊടുത്ത് തൊപ്പിയില്ലാതെ സഞ്ചരിക്കാൻ അനുമതി വാങ്ങുന്ന ബൈക്കുകാർ..
ഇതല്ലെ നാം കണ്ടുകൊണ്ടിരിക്കുന്നത്...?
എന്താ ചെയ്യ. അറിയാഞ്ഞിട്ടല്ല അവര്‍ക്ക്. പറഞ്ഞിട്ടും കാര്യല്ല്യ
മിസിരിയ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതും ശരി തന്നെ.
ഹംസ...പറയാന്‍ മാത്രമേ നമുക്ക് സാധിക്കൂ
തെച്ചിക്കോടാ...വളരെ ശരിയാണ്
ആളവന്താന്...അതെന്നെ
മിനി...അതും പ്രതീക്ഷിക്കാം
ഇന്ത്യാഹെറിറ്റേജ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതെവിടെയാ അങ്ങനെ ഒരു നിയമം?
എക്സ് പ്രവാസിനി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതെ , എന്തു ചെയ്യാനാ?
ആറങ്ങോട്ടുകര മുഹമ്മദ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.മരവിച്ചു പോയി മനസ്സുകള്‍ എന്നല്ലേ?
മുല്ല...നമ്മുടേ ബൈക്ക് ലൈസന്‍സ് ലഭിക്കുന്ന പ്രായവും ഉയര്‍ത്തേണ്ടേ?
ഷുക്കൂര്‍...വലുത് ചെറുത് എന്ന കണക്ക് റോഡില്‍ ഇല്ല.എല്ലാവരും ഒരേ ട്രാഫിക് നിയമതിന്ന് കീക്ഴില് വരുന്നവരാണ്.
ജസ്മിക്കുട്ടീ...ഒരു ജീവനും ഒരു വിലയും കല്‍പ്പിക്കാത്ത ഒരു കാലം.
ശിവാനന്ദ്ജി...അതെ, കണ്ടാലറിയാത്തവന് കൊണ്ടാലും അറിയുന്നില്ല.
എഴുത്തുകാരി ചേച്ചീ...അതിനും സമയമില്ല പോലും!
ഇസ്മായില്‍...സംഭവിച്ചാല്‍ ദു:ഖിക്കാന്‍ അവര്‍ ബാക്കിയാവില്ലല്ലോ?
അക്ബര്‍...ഞാനും അതെന്നല്ലേ പറഞ്ഞത്?
മുനീര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ബാപ്പയുടെ ആ വഴി വളരെ നന്നായി.എനിക്ക് ആരുടെയെങ്കിലും പുറകില്‍ കയറുന്നത് വരെ പേടിയാണ്.
രവികുമാര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ചിന്തിക്കുന്നവര്‍ വളരെ വളരെ വിരളം.
വീകെ...അത് ഇതിന്റെ മറുവശം
ചെറുവാടി...അറിയാഞ്ഞിട്ടല്ല,പറയാഞ്ഞിട്ടുമല്ല.നാട്ടുനടപ്പാ....
നിങ്ങള്ക്കതൊക്കെപ്പറയാം
ബൈക്കുള്ളവനേ അതിന്റെ വിഷമങ്ങള്‍ മനസ്സിലാവൂ. അല്‍പ്പം ചെത്താനല്ലെങ്കില് പിന്നെന്തിനു ബൈക്ക്...!
കൊട്ടോട്ടീ...ചെത്ത് നടക്കട്ടെ, തൊലിയും ചെത്തിപ്പോയിക്കോട്ടെ.
Post a Comment
നന്ദി....വീണ്ടും വരിക