Pages

Thursday, January 13, 2011

ഇനി ഞങ്ങളുടെ കാമ്പസും പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗൃഹപ്രവേശനത്തിന്റെ മണ്ടിപ്പാച്ചിലുകളുടെ ക്ഷീണവും അഞ്ചു ദിവസത്തെ ലീവും കഴിഞ്ഞ് കോളേജില്‍ എത്തിയതായിരുന്നു ഞാന്‍.പതിവ് പോലെ എന്റെ ‘സ്വന്തം’ കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്ന് രണ്ടാഴ്ചത്തെ മെയിലും മറ്റു സംഗതികളും ചെക്ക് ചെയ്യുന്നതിനിടെയാണ് മാഗസിന്‍ എഡിറ്റര്‍ അശ്വിന്‍ എനെ സമീപിച്ചത്.മാഗസിനിലേക്ക് ഒരു സൃഷ്ടി നല്‍കാം എന്ന് ഏറ്റിരുന്നതിനാല്‍ എന്റെ ഉള്ളൊന്ന് പിടഞ്ഞു.പക്ഷേ അതായിരുന്നില്ല അവന്റെ സന്ദര്‍ശനോദ്ദേശ്യം.

“മാപ്(മാസ് ആക്ഷന്‍ ഫോര്‍ പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ കോഴിക്കോട്‌) സ്റ്റാഫ് കോഡിനേറ്റര്‍ സാര്‍ ആണെന്ന് അറിഞ്ഞിരുന്നില്ല...” അവന്‍ പതുക്കെ പറഞ്ഞു.

“ഓ.കെ...അതിനെന്താ പ്രശ്നം ?” ഞാന്‍ അത് നിസ്സാരമായി തള്ളി.

“അല്ല സാര്‍...നമ്മുടെ ടെക്നോഫെസ്റ്റ് ‘ലക്ഷ്യ‘യുമായി കൈ കോര്‍ത്ത് മാപ് പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഔപചാരിക ഉത്ഘാടനം ഇന്ന് ഉച്ചക്ക് ജില്ലാകളക്ടര്‍ നമ്മുടെ കോളേജില്‍ വച്ച് നടത്തുന്നുണ്ട്.അതില്‍ സാര്‍ രണ്ട് വാക്ക് സംസാരിക്കണം...”

“ഓ.കെ...ഞാന്‍ ഏറ്റു” കളക്ടര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സംസാരിക്കാനുള്ള അവസരം ഞാന്‍ തട്ടിമാറ്റിയില്ല.

പന്ത്രണ്ടരക്ക് പരിപാടി തുടങ്ങിയപ്പോഴാണ് സദസ്സില്‍ ഒരു മൂലയില്‍ നില്‍ക്കുകയായിരുന്ന എന്റെ നേരെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഓടി വന്നത്.”സാര്‍ ഇവിടെ നിന്നാല്‍ പോര, വേദിയില്‍ ഇരിക്കണം...”

‘എന്റമ്മേ, ജില്ലാകളക്ടറും മറ്റൊരു വിശിഷ്ടാഥിതിയും പിന്നെ തലമൂത്ത രണ്ട് പ്രൊഫസര്‍മാരും ഇരിക്കുന്ന വേദിയില്‍ ഞാന്‍ ഇരിക്കുകയോ!അതും കോളേജിലെ മറ്റെല്ലാ പ്രൊഫസര്‍മാരും സദസ്സില്‍ ഇരിക്കുമ്പോള്‍..’ഒട്ടും അമാന്തിക്കാതെ ഞാനും വേദിയില്‍ കയറി ഇരുന്നു.മാപ് സ്റ്റാഫ് കോഡിനേറ്റര്‍ എന്ന നിലക്ക് കളക്ടര്‍ പേരെടുത്ത് വിളിച്ചപ്പോള്‍ വളരെ അഭിമാനവും തോന്നി.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന സ്ഥാനമായിരുന്നു മാപ് സ്റ്റാഫ് കോഡിനേറ്റര്‍ ആകാന്‍ എന്നെ സഹായിച്ചത്.ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത പല യോഗങ്ങളിലും പങ്കെടുത്തിരുന്നെങ്കിലും കളക്ടറുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള അവസരം ആദ്യമായിട്ടാണ് ലഭിച്ചത്.ദൈവത്തിന് സ്തുതി.

ഇന്നലെ മാപ് കോഴിക്കോടിന്റെ ഭാഗമായി ഞങ്ങളുടെ കാമ്പസും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി കൊണ്ടുള്ള പ്രഖ്യാപനം നടന്നു.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു ഈ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദ്യമായ നന്ദി.

വാല്‍:നമ്മുടെ വീടുകള്‍ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാനുള്ള ചെറിയ നടപടികള്‍ എല്ലാവരും ആരംഭിക്കുക.

11 comments:

Areekkodan | അരീക്കോടന്‍ said...

ഇന്നലെ മാപ് കോഴിക്കോടിന്റെ ഭാഗമായി ഞങ്ങളുടെ കാമ്പസും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി കൊണ്ടുള്ള പ്രഖ്യാപനം നടന്നു.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു ഈ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദ്യമായ നന്ദി.

സാബിബാവ said...
This comment has been removed by the author.
സാബിബാവ said...

കളക്ടറുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള അവസരം ആദ്യമായിട്ടാണ് ലഭിച്ചത്.ദൈവത്തിന് സ്തുതി.

ഇതിനൊക്കെ സ്തുതിക്കണോ അദ്ദേഹവും അരീകോടന്‍ മാഷെ പോലുള്ളവര്‍ തിരഞ്ഞെടുത്ത ഒരു വെക്തിയല്ലേ

അവസാനം പറഞ്ഞ വാല്‍ കഷ്ണം നന്നായി

ഉപ്പാന്റെയും ഉമ്മാന്റെയും കൂട്ടുക്കാ‍രന്‍ said...

എടാ അരീക്കോടാ.... എന്നെനിക്ക് വിളിക്കാമെങ്കിലും കുട്ടികള്‍ക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്കുന്ന വദ്യാരല്ലെ..? ഞാനും വിളിക്കാം സാറേന്ന്.അരീകോടന്‍ മാഷിനു എന്നെ മനസ്സിലായോ..? ഞാന്‍ നിങ്ങളുടെ വന്ദ്യപിതാവ് അന്ത്രമാന്‍ കുട്ടി മാഷിന്റെ (റബ്ബ് അദ്ധേഹത്തിനു മഹ്ഫിറത്ത് നല്‍കട്ടെ ആമീന്‍ )യും ഉമ്മ ആയിശകുട്ടി ടീച്ചറുടെയും ഒക്കെ ഒരു പഴയ സുഹൃത്താണ്.(എടാ അരീക്കോടാ....എന്നെനിക്ക് വിളിക്കാമെന്നതിന്റെ കുട്ടന്‍സ് പിടികിട്ടിയല്ലൊ..?)എന്റെ eമെയില്‍ alavict@gmail.com എന്നാണ്. ഒന്ന് കോണ്‍‌ഡാക്റ്റ് ചെയ്യുക

Unknown said...

നല്ല പോസ്റ്റ്‌.
നമ്മുടെ വീടും പരിസരവും ഇന്ന് മുതല്‍ പ്ലാസ്റ്റിക്‌ മുക്തമാക്കാന്‍ ശ്രമം തുടങ്ങാം...

Areekkodan | അരീക്കോടന്‍ said...

സാബി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ദൈവത്തെ സ്തുതിക്കാന്‍ കഴിയുന്നിടത്തൊക്കെ സ്തുതിക്കുക.അതൊരിക്കലും നഷ്ടം വരുത്തുകയില്ല.

കൂട്ടുകാരാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഉപ്പാക്ക് വേണ്ടിയുള്ള പ്രാത്ഥന അല്ലാഹു സ്വീകരിക്കട്ടെ, അര്‍ഹമായ പ്രതിഫലം തരട്ടെ,ആമീന്‍.തീര്‍ച്ചയായും ഞാന്‍ മെയില്‍ ചെയ്യാം.

Unknown said...

അഭിനന്ദനങ്ങള്‍

മേഘമല്‍ഹാര്‍(സുധീര്‍) said...

പ്ലാസ്റ്റിക്‌ രഹിത അഭിവാദ്യങ്ങള്‍

കണ്ണനുണ്ണി said...

അഭിനന്ദനങ്ങള്‍ .. അഭിവാദ്യങ്ങള്‍

Krishna said...

Yes,
നമ്മുടെ വീടുകള്‍ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാനുള്ള ചെറിയ നടപടികള്‍ എല്ലാവരും ആരംഭിക്കുക.

Areekkodan | അരീക്കോടന്‍ said...

എക്സ്പ്രവാസിനി...അതെ , ഉടന്‍ തുടങ്ങാം

തെച്ചിക്കോടാ...നന്ദി

മേഘമല്‍ഹാര്‍....നന്ദിയോടെ സ്വീകരിച്ചു

കണ്ണനുണ്ണി...നന്ദി

കൃഷ്ണ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

Post a Comment

നന്ദി....വീണ്ടും വരിക