കോഴിക്കോട് ജില്ലാ കലക്ടറുടെ കൂടെ ഒരു വേദി പങ്കിട്ടതിന്റെ സന്തോഷം ഞാന്‍ ഇവിടെ പ്രകടിപ്പിച്ചിരുന്നു. ഇന്ന് മറ്റൊരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ.
ഈ യോഗം യോഗം എന്ന് പറഞ്ഞാല്‍ വെറും മീറ്റിംഗ് മാത്രമല്ല എന്ന് എന്റെ സുഹൃത്ത് മൊയ്തീന് പലപ്പോഴും പറയാറുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് എന്റെ പ്രിന്‍സിപ്പാള്‍ എന്നെ വിളിച്ച് കോഴിക്കോട് നടക്കുന്ന ഒരു ഇന്റര്‍വ്യൂവില്‍ സബ്ജക്ട് എക്സ്പര്‍ട്ട് ആയി പങ്കെടുക്കാന്‍ പറയുമ്പോളും ഞാന്‍ അതിന് സമ്മതിക്കുമ്പോഴും ഇത്രയും കരുതിയിരുന്നില്ല.
പാലോളി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം കോഴിക്കോട് നിലവില്‍ വന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്ന സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ തസ്തികയിലേക്കൂള്ള ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുക എന്നതായിരുന്നു പ്രിന്‍സിപ്പാള്‍ അറിയിച്ച പ്രകാരം എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഏക പ്ലാന്‍.ആവശ്യപ്പെട്ട യോഗ്യത പ്രകാരം ലളിതമായ ചില ചോദ്യങ്ങളിലൂടെ എളുപ്പം തീര്‍ക്കാവുന്ന ഒരു പരിപാടി.
നേരത്തെ അറിയിച്ചതനുസരിച്ച് രാവിലെ പത്ത് മണിക്ക് മുമ്പേ ഞാന്‍ സ്ഥാപനത്തിലെത്തി. ഉദ്യോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഇന്റര്‍വ്യൂ ബോര്‍ഡിലെ സഹഇന്റര്വ്യൂവര്മാരെ പറ്റി അപ്പോഴാണ് ഞാന്‍ സെന്റര്‍ പ്രിന്‍സിപ്പാള്‍ ആയ പ്രൊഫസര്‍ ജമീല മേഡത്തോട് അന്വേഷിച്ചത്.
“ഒന്ന് ഞാന്‍ തന്നെ” ഞെട്ടല്‍ നമ്പറ് ഒന്ന് ഞാന്‍ അവിടെ തന്നെ രേഖപ്പെടുത്തി.കാരണം കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാന് മെമോറിയല്‍ ഗവ.ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയ പുള്ളിക്കാരിയും ഞാനും തമ്മിലുള്ള റേഞ്ച് ഡിഫറന്‍സ് തന്നെ.
“ഓ.കെ, മറ്റൊരാള്‍ ആരാ ?” പരിഭ്രമം മറച്ചുവച്ച് ഞാന്‍ ചോദിച്ചു.
“ടി.കെ നാരായണന് സാര്‍...” ആളെ അറിയാതെ നാരായണ വിളിച്ച എന്നെ നോക്കി പ്രൊഫസര്‍ ഇത്ര കൂടി പറഞ്ഞു “ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ “.
‘എന്റുമ്മേ , ഈ രണ്ട് ഗമണ്ടന്മാര്ക്കൊപ്പം ഇരുന്ന് ചോദ്യം ചോദിക്കേണ്ടത് ഈ മണ്ടനും!’ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അല്പ സമയത്തിന് ശേഷം വെള്ളത്തുണിയും വെള്ളക്കുപ്പായവും ധരിച്ച് മെലിഞ്ഞൊട്ടിയ ഒരു മനുഷ്യന് വന്നു - കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ടി.കെ നാരായണന് സാര്‍ ഒറിജിനല്‍!
അങ്ങനെ അനേകം ഇന്റര്‍വ്യൂകളില്‍ ഉദ്യോഗാര്‍ത്ഥിയായി പങ്കെടുത്ത ഞാന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്കുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആദ്യമായി മെമ്പറായി. സാറും പ്രൊഫസറും പിന്നെ ഞാനും ഇരുന്ന് വൈകുന്നേരം വരെ ഇരുന്ന് മുപ്പത്തിഏഴോളം ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തു.സെലക്ട് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിനടിയില്‍ രജിസ്ട്രാറുടെയും പ്രിന്‍സിപ്പാളിന്റേയും ഒപ്പിനടുത്ത് എന്റെ പൊട്ട ഒപ്പും ചാര്‍ത്തി.ശേഷം സാറിന്റെ ചില അനുഭവങ്ങളും പങ്ക് വെച്ചു.തീര്‍ന്നില്ല, വരുന്ന ഇരുപത്തിഅഞ്ചാം തീയതി പയ്യന്നൂരിലെ ഇതേ സ്ഥാപനത്തിലേക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഈ ടീമിനൊപ്പം വീണ്ടും ചേരാനുള്ള ക്ഷണവും കിട്ടി! ദൈവത്തിന്റെ ഓരോ വികൃതികള്‍ എന്നല്ലാതെ എന്താ ഇതിനൊക്കെ പറയാ ?
വാല്:അവസരങ്ങള്‍ വാതിലില്‍ മുട്ടുമ്പോള്‍ പുറം കാല് കൊണ്ട് തൊഴിക്കുന്നവന്‍ പടുവിഡ്ഡി തന്നെ.
23 comments:
അങ്ങനെ അനേകം ഇന്റര്‍വ്യൂകളില്‍ ഉദ്യോഗാര്‍ത്ഥിയായി പങ്കെടുത്ത ഞാന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്കുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആദ്യമായി മെമ്പറായി.സെലക്ട് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിനടിയില്‍ രജിസ്ട്രാറുടെയും പ്രിന്‍സിപ്പാളിന്റേയും ഒപ്പിനടുത്ത് എന്റെ പൊട്ട ഒപ്പും ചാര്‍ത്തി.
അതേയ്... അടുത്ത ഇന്റര്‍വ്യൂവിന് നമ്മുടെ ഒരു പയ്യന് ഉണ്ടാവും. അവനെ ഒന്ന്... കാണേണ്ട രീതിയില്‍ നമുക്ക് കാണാം... യേത്..?
സ്ന്തോഷകരമായ അനുഭവത്തിനു ആശംസ്കള്‍.
അല്ലേലും രണ്ടു ഗമാണ്ടാന്മാര്ക്കൊപ്പം ഒരു ....... ആവശ്യം തന്നെയല്ലേ..?
അസൂയ കൊണ്ടു പറഞ്ഞതാ ട്ടോ...അപ്പൊ നമ്മുടെ നാട്ടിലേക്കാനല്ലേ...പയ്യന്നൂര്‍ക്ക്...
എന്നെ കൂടാതെ ബൂലോഗത്ത് വേറൊരു മണ്ടൻ ആരാന്ന് നോക്കാൻ വന്നതാട്ടാ...
ഇദ്ദേഹം മണ്ടനൊന്നുമല്ല കേട്ടൊ...
വിനയം കൊണ്ട് കിരീടം വെച്ച ഒരു എമണ്ടൻ തന്നെ..!
എത്രയാ റേറ്റ് ?പറയാന്‍ മടിക്കണ്ടാട്ടോ ..തരാന്‍ ആളുകള്‍ ക്യു നില്ക്കുകയല്ലേ ?!!
എല്ലാവരും കച്ചവടം ഉറപ്പിക്കുകയാണല്ലോ ??
ആളവന്താന്...അവന് താന്‍ ആളവന്‍.പിന്നെ അങ്ങനെ കണ്ടിട്ടൊന്നും ഒരു കാര്യോം ല്ല.മെറിറ്റ് ആണ് മാനദണ്ഠം.ഇവിടെ അതും നടക്കോ എന്നൊന്ന് നോക്കട്ടെ.
മുനീര്‍... നന്ദി
ജസ്മിക്കുട്ടി...അതെ ഇനി പയ്യന്നൂരും ഒന്ന് നന്നാക്കട്ടെ!
മുരളിയേട്ടാ...എ മണ്ടന്‍ എന്നാല്‍ ബിലാത്തിയില്‍ ഒരു മണ്ടന്‍ എന്നു തന്നെയല്ലേ?
രമേശ് ...അതെ, പറഞ്ഞാല്‍ അത് കുറഞ്ഞു പോയാലോ ? ആള്‍ക്കാരുടെ ചിന്ത പോകുന്ന പോക്ക് അല്ലേ?
ഫൈസു ... ഇപ്പോള്‍ ഇതാണ് കേരളത്തിന്റെ അവസ്ഥ എന്ന് മാത്രം മനസ്സിലാക്കുക.
അല്ല മാഷേ ,ഇത്തിരി തള്ള് കൂടുതലാ ല്ലേ .
എന്തൊരു വിനയം ,എനിക്കിഷ്ട്ടപെട്ടു
മാഷേ.. ‘മണ്ടന്‍‘ വിഗ്രഹിച്ചാല്‍ മണ്ടയുള്ളവന്‍ എന്നല്ലേ....
അടുത്ത ഇന്റർവ്യൂന് പൊകുന്ന ഉദ്യോഗാര്‍ത്ഥികളോട്
‘അരീക്കോടൻ ബ്ലോഗിലെ പുലിയാണ് കെട്ടൊ
കണ്ടറിഞ്ഞ് വച്ച് കാച്ച്..
ജോലി ഉറപ്പ്.
അടുത്ത സെന്റെര് വെക്കം പറ... :)
nallathu
എന്റെമോനെ ഇന്ടര്‍വ്യൂനു വിടുമ്പോള്‍ നേരത്തെ വിളിച്ചരിയിക്കാം...
ഇത്രേം വല്യ സ്ഥാനത്തിരുന്നിട്ട്,,ഗമണ്ടന്‍ മാരുടെ ഇടയില്‍ ഒരു പൊട്ടന് എന്നൊന്നും പറയല്ലേ മാഷേ..
അനിഷ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.തള്ള് മനസ്സിലായില്ല.
കൂംസ്...വിഗ്രഹിച്ചാല്‍ അങ്ങനെയാവട്ടെ (സത്യത്തില്‍ എന്താവും എന്ന് എനിക്കറിയില്ല)
ഒഎബിക്കാ...പുലി സിംഹം കടുവ എന്നൊന്നും പറഞ്ഞ് പിള്ളേരെ പേടിപ്പിക്കണ്ടട്ടോ.ഇപ്പോ അതൊന്നും ഏശൂല.
കൂതറ...മിക്കവാറും അരണയുടെ കുളം - എറണാകുളം
സാബിബാവ...നന്ദി
എക്സ്പ്രവാസിനി...അന്ന് മിക്കവാറും ഞാന്‍ ഔട്ട് ഓഫ് റേഞ്ച് ആയിരിക്കും.
മാഷേ, സന്തോഷമുള്ള കാര്യം തന്നെ.വിനയവും ഇഷ്ടപ്പെട്ടു. പക്ഷേ ഒരു സംശയം. ഇന്റർവ്യൂവർ ആകുന്ന വിവരം പൊതുവായ വേദികളിൽ അവതരിപ്പിക്കാമോ?
(സർക്കാർ കാര്യങ്ങളെക്കുറിച്ചെന്റെ അറിവ് പൂജ്യത്തിൽ താഴെയാണ്.)
"അവസരങ്ങള്‍ വാതിലില്‍ മുട്ടുമ്പോള്‍ പുറം കാല് കൊണ്ട് തൊഴിക്കുന്നവന്‍ പടുവിഡ്ഡി തന്നെ"
(അവസരങ്ങള്‍ പലപ്പോഴും നമ്മുടെ വാതിലില്‍ മുട്ടും. പക്ഷെ മിക്കപ്പോഴും നാം വീട്ടില്‍ ഉണ്ടായിരിക്കുകയില്ല)
‘എന്റുമ്മേ , ഈ രണ്ട് ഗമണ്ടന്മാര്ക്കൊപ്പം ഇരുന്ന് ചോദ്യം ചോദിക്കേണ്ടത് ഈ മണ്ടനും!’
മണ്ടന്‍ എന്ന വാക്കിനു കശണ്ടിത്തല എന്നര്‍ത്ഥമുണ്ടോ മാഷേ? :)
ഒപ്പിന്റെ ആവശ്യമുണ്ടെങ്കില്‍ ഒന്നെനിക്കും തന്നേക്കണേ.. !
സതീഷ്...വളരെക്കാലത്തിന് ശേഷം കണ്ടതില്‍ വളരെ സന്തോഷം.പറഞ്ഞത് ശരിയാണ്.പക്ഷേ ഇത് കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ മാത്രമാണ്.പി.എസ്.സി പോലെയുള്ളതാണെങ്കില്‍ ലീക്ക് ചെയ്യാന്‍ പാടില്ല.അത്തരമൊന്ന് ഇന്നും ഞാന്‍ പുറത്ത് പറയാതെ കീപ് ചെയ്യുന്നു.
ഇസ്മായില്‍...നാം അപ്പോഴൊക്കെ കുളിമുറിയില്‍ ആയിരിക്കും അല്ലെങ്കില്‍ ഗള്‍ഫില്‍!!!
വാഴേ...ഉപ്പിന്റെ ആവശ്യം വന്നാലും തരാം.
പടച്ചോനേ....
ഇങ്ങളും ചോദ്യം ചോദിച്ചോ അവരോട്....?
ഒരു പൂച്ച. അതിനു മുന്നില്‍ രണ്ടു കൊട്ട.
ഒരു കൊട്ടയില്‍ പച്ച മീന്‍
മറു കൊട്ടയില്‍ ഉണക്കമീന്‍..
പൂച്ച ഏത് മീനെടുക്കും...?
ഇങ്ങനെയാണോ ചോദിച്ചത്...(മാഷെ...ചുമ്മാ പറഞ്ഞതാട്ടോ...?)
പാവം ഉദ്യോഗാർത്ഥികൾ...
(ആത്മ പ്രശംസ നന്നല്ല)
റിയാസേ...ആ ചോദ്യം കടാപുറത്തുള്ളവരോടേ പറ്റൂ!
ബഷീറേ...ശരി ശരി
Post a Comment
നന്ദി....വീണ്ടും വരിക