ഇന്ന് ഗവ: എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ ദിനം എന്ന് ഞാന്‍ കരുതുന്ന ദിവസം - 14/3/2011.“സഹവാസിക്കൊരു വീട്“ എന്ന പേരില്‍ ഞങ്ങളുടെ എന്‍.എസ്.എസ് യൂണിറ്റ്, കോളേജ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ ,കല്യാണം കഴിക്കാന്‍ പോലും സാധിക്കാതെ പോയ ഒരു പാവം അംഗനവാടി ടീച്ചര്‍ക്ക് വീടെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ കാല് വയ്ക്കുന്നു.
യാദൃശ്ചികമാവാം കഴിഞ്ഞ ഏപ്രിലില്‍ ഒരു നുറുങ് (ഹാറൂന്‍ക്ക , കണ്ണൂര്‍) പോസ്റ്റ് ചെയ്ത രാജേഷ് എന്ന കോട്ടയം കാരന്റെ ജീവിതകഥ ഞാന്‍ ഇന്ന് വായിച്ചു.എന്റെ സ്വന്തം വീടിന്റെ പണി ഈ അടുത്ത് കഴിഞ്ഞതിനാലും ഇപ്പോള്‍ ഈ വീടിന്റെ പണി ആരംഭിക്കാനുള്ള നെട്ടോട്ടത്തില്‍ ആയിരുന്നതിനാലും രാജേഷിന്റെ ജീവിതം എന്റെ മനസ്സില്‍ തട്ടി.
വീട് എല്ലാവരുടേയും സ്വപ്നമാണ്.ഇന്ന് ആ സ്വപ്നം പൂവണിയാന്‍ വളരെയധികം പാടുപേടേണ്ടിയിരിക്കുന്നു. ഒരിക്കലും നടക്കില്ല എന്ന് കരുതി ആ സ്വപ്നം താഴിട്ടുപൂട്ടിയ ഒരു ചേച്ചിയായിരുന്നു ഈ അംഗനവാടി ടീച്ചറും.സ്വന്തം സഹോദരിമാരും സഹോദരന്മാരും കൂടെപിറപ്പിനെ തെരുവിലെറിയാത്തത് കാരണം ഈ അമ്പതാം വയസ്സിലും അവര്‍ അന്തസ്സായി ജീവിച്ചു പോരുന്നു.ചെറുതെങ്കിലും സ്വന്തമെന്ന് പറയാന്‍ ഒരു വീട് എന്ന സ്വപ്നം പൂവണിയിക്കാന്‍, കുറേ കോളേജ് കുട്ടികള്‍ കഴിഞ്ഞ ദിവസം ചേച്ചിയുടെ വീടെടുക്കാന്‍ പോകുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, അവര്‍ അത് അവിശ്വസനീയതോടെ നോക്കി നിന്നു.
ഈ പദ്ധതി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുന്ന രൂപത്തില്‍ ഈ പദ്ധതി വിപുലീകരിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു.നന്മയുടെ കൈത്തിരി കാത്തു സൂക്ഷിക്കാന്‍ ധാരാളം കരങ്ങള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ തീര്‍ച്ചയായും ഞങ്ങളുടെ പ്രവര്‍ത്തനം വിജയം കാണും എന്ന് പ്രതീക്ഷിക്കുന്നു.
ആവശ്യമായ സാധനസാമഗ്രികള്‍ എല്ലാം തന്നെ സ്പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്താനാണ് ഉദ്ദേശം.ആരോടും പ്രത്യേകം സഹായം തേടാനോ അപേക്ഷിക്കാനോ കരുതുന്നില്ല.അതിനാല്‍ തന്നെ ബാങ്ക് അക്കൌണ്ട് തുടങ്ങീ പൊല്ലാപ്പുകള്‍ ഒന്നും ഇല്ല (ഞാന്‍ ഇവിടെ നിന്നും ട്രാന്‍സ്ഫര്‍ ആയതിന് ശേഷം അതിന്റെ പേരില്‍ ഈ യൂണിറ്റ് ചീഞ്ഞ് നാറരുത് എന്ന് ഉദ്ദേശിക്കുന്നു).സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ എന്റെ നമ്പറിലോ (9447842699) വളന്റിയര്‍ ക്യാപ്റ്റന്‍ മന്‍സൂറിന്റെ നമ്പറിലോ (9633250867) പദ്ധതിയുടെ സ്റ്റുഡന്റ് കോഡിനേറ്റര്‍ ഷമീലിന്റെ നമ്പറിലോ (9633150680) വിളിക്കുക.ഈ ഐഡിയില്‍ ഇ-മെയിലും ചെയ്യാം - abid.areacode@gmail.com
7 comments:
ഈ പദ്ധതി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുന്ന രൂപത്തില്‍ ഈ പദ്ധതി വിപുലീകരിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു.നന്മയുടെ കൈത്തിരി കാത്തു സൂക്ഷിക്കാന്‍ ധാരാളം കരങ്ങള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ തീര്‍ച്ചയായും ഞങ്ങളുടെ പ്രവര്‍ത്തനം വിജയം കാണും എന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി വിജയിക്കട്ടെ!
എല്ലാവിധ ആശംസകളും!
എല്ലാ വിധ ആശംസകളും നേരുന്നു
വാഴക്കോടന്‍....നന്ദി
ശ്രീ...നന്ദി
എല്ലാവിധ നന്മകളും നേരുന്നു.
എല്ലാവിധ ആശംസകളും
Post a Comment
നന്ദി....വീണ്ടും വരിക