മീറ്റില്‍ അല്പം വൈകി എത്തുമ്പോള്‍ കൊട്ടോട്ടിക്കാരന് നെട്ടോട്ടമോടുന്നതാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.പക്ഷേ അതുവരെ പരിചയമില്ലാത്ത ഒരാള്‍ “മാഷേ” എന്ന് വിളിച്ച് എന്നെ രെജിസ്ട്രെഷന്‍ ഡെസ്കിനടുത്തേക്ക് ആനയിച്ചു.(തലേന്ന് കൊട്ടോട്ടി പറഞ്ഞിരുന്നു , ഗേറ്റിനടുത്തിരിക്കുന്ന ആള് കാശ് വാങിയിട്ടേ അകത്തേക്ക് വിടൂ എന്ന്.അതിനാല്‍ ഞാന്‍, ഓട്ടോ ഗേറ്റിനടുത്ത് നിര്‍ത്താതെ അകത്തേക്ക് വിടാന്‍ പറഞ്ഞു !).രെജിസ്ട്രെഷന്‍ ഫോം പൂരിപ്പിച്ച് നല്കിയപ്പോള് അവിടെ ഇരുന്ന ബ്ലോഗന കാശും ചോദിച്ചു - 250 രൂപ.അത് നല്കാന് ആരും മുന്നോട്ട് വന്നില്ല.
രെജിസ്ട്രെഷന്‍ കഴിഞ്ഞ് ആദ്യം മാഷേ എന്ന് വിളിച്ച് ആനയിച്ച ആള് വീണ്ടും വന്നു.“ഞാന്‍ ജയചന്ദ്രന്, മാഷെ മുമ്പ് വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നു - പൊന്മളക്കാരന്.ഇന്ന് ഇവിടെ വച്ച് ബ്ലോഗില്‍ ഹരിശ്രീ കുറിച്ചു.മാഷ് ഒന്ന് കയറി നോക്കണം.“
“ഓ...ഞാന്‍ കയറി ഇരുന്നോളാം..” അയാളുടെ തിരക്ക് കണ്ട് ഞാന്‍ പറഞ്ഞു.
“അതല്ല , എന്റെ ബ്ലോഗില്‍ ഒന്ന് കയറണം എന്നാ പറഞ്ഞത്...”
“ഓ...അത് ശരി...”
“മാഷേ , ഇതാ താക്കോല്‍....അവിടെ പൂട്ടിയിട്ട ഒരു റൂമും പൂട്ടാത്ത ഒരു റൂമും ഉണ്ട്.പെട്ടിയും മറ്റും അതില്‍ വച്ചോളൂ...” എന്‍.എസ്.എസ് ക്യാമ്പില്‍ നിന്നും നേരിട്ട് മീറ്റിലേക്കെത്തിയ എന്റെ കയ്യിലെ വലിയ പെട്ടിയില്‍ കാര്യപ്പെട്ട എന്തോ ഉണ്ട് എന്ന ധാരണയില്‍ പൊന്മളക്കാരന് പറഞ്ഞു.അതില്‍ കുമാരന്റെ ‘ലങ്കോട്ടി മുക്കിലെ‘ ആ ‘സാധനം’ , അതും അലക്കാത്തത് ആണ് ഉള്ളത് എന്ന് അത് തുറക്കുന്നവര്‍ക്കല്ലേ അറിയൂ.
“അല്ലെങ്കില്‍ താക്കോല്‍ ഞാന്‍ തന്നെ വയ്ക്കാം , മാഷ് ആ സാധനങ്ങള്‍ തുറന്നിട്ട റൂമില്‍ വച്ചോളൂ...” രാഷ്ട്രീയക്കാരെക്കാളും വേഗത്തില്‍ പൊന്മളക്കാരന് വാക്ക് മാറിയപ്പോള്‍ പെട്ടിക്കകത്തെ ‘സാധനം’ പൊന്മളക്കാരന് പിടി കിട്ടിയോ എന്ന് സംശയമായി.ഏതായാലും പെട്ടി ഇറക്കാന്‍ കിട്ടിയ അത്താണിയില്‍ ഞാന്‍ അത് ഇറക്കി വയ്ക്കാന്‍ അങോട്ട് തിരിച്ചു.
“മാഷേ...” ഒരു തൂണിന്റെ മറവില്‍ നിന്നും പരിചിതമായ ശബ്ദം.ഞാന്‍ അങ്ങോട്ട് നോക്കി, അതാ തൂണില്‍ ചാരി ഒരു പോഴന്‍ അല്ല വാഴക്കോടന്‍.
“അപ്പോ പഞ്ചകര്‍മ്മം കഴിഞ്ഞ് നേരെ ഇങ്ങോട്ട് ചാടിയോ ?” ഞാന്‍ ചോദിച്ചു.
“മാഷ് ലക്ഷ്ദ്വീപില്‍ നിന്നല്ലേ വരവ് ..?” വാഴ എനിക്കിട്ടും താങ്ങി.പിന്നെ ഞങ്ങള്‍ മൂന്ന് മണിക്കൂര്‍ ചര്‍ച്ച ചെയ്യേണ്ട പല കാര്യങ്ങളും മൂന്ന് മിനുട്ട് കൊണ്ട് സംസാരിച്ച് തീര്‍ത്തു.(ഒന്നും ല്ല, മൂന്ന് മണിക്കൂര്‍ നീളമുള്ള ഒരു സിനിമാക്കഥ എഴുതാന്‍ വാഴ ഉദ്ദേശിച്ചിരുന്നു.അതെന്തായി എന്ന് ഞാന്‍ ചോദിച്ചു, അത് തല്ക്കാലം മാറ്റി വച്ചു എന്ന് വാഴ.അതോടെ മൂന്ന് മണിക്കൂര്‍ സംഭവം മൂന്ന് മിനുട്ടില്‍ ഒതുങ്ങി)
പിന്നെ എപ്പോഴാണ് എന്നറിയില്ല ഒരു പയ്യന് എന്റെ നേരെ വന്നു “മാഷെ” എന്ന് വിളിച്ച് കൈ നീട്ടി പറഞ്ഞു “ഞാന്‍ ഹാഷിം...”
“ങ്ങേ....കൂതറ ഹാഷിമോ?” എനിക്ക് അവന്റെ ആ അപ്പിയറന്‍സില്‍ എന്റെ മനസ്സിലുള്ള എല്ലാ ചിത്രങ്ങളിലും കറുത്ത പെയിന്റ് അടിക്കേണ്ടി വന്നു.കൂതറ എല്ലാ തറകളുടേയും ക്ഷേമം അന്വേഷിച്ച് നടക്കുന്നത് കണ്ടു.
പെട്ടി റൂമില്‍ വച്ച് ഞാന്‍ ഹാളിലേക്ക് നീങ്ങി.തലവേദന കാരണം ഞാന്‍ മക്കളൊടൊപ്പം പിന്നില്‍ ഒരു സീറ്റില്‍ ഇരുന്നു.
“മാഷെ അറിയോ?” അവിടേയും ഒരു കൈ എന്റെ നേരെ നീണ്ടു വന്നു.
അറിയില്ലെങ്കിലും മുഖത്ത് നോക്കി അതെങ്ങനെ പറയും എന്ന് ശങ്ക തോന്നിയതിനാല്‍ ഞാന്‍ മെല്ലെ അദ്ദേഹം കഴുത്തില്‍ കെട്ടിയ ടാഗിലേക്ക് നോക്കി.എന്നെ പറ്റിച്ചുകൊണ്ട് അത് മറിഞ്ഞ് കിടക്കുകയായിരുന്നു.(പലരുടേയും ടാഗ് മറിഞ്ഞ് കിടക്കുകയായിരുന്നു.ഇതിന് പിന്നില്‍ സംഘാടകരുടെ അട്ടിമറി ഉണ്ടെന്ന് സംശയിക്കുന്നു)
“ഞാന്‍ ഹംസ...”
“ഓ...” പിന്നെ ഞങ്ങള്‍ ആഗോള വല്ക്കരണവും ബ്ലോഗ്മീറ്റും തമ്മിലുള്ള ബന്ധം കൂലങ്കുഷമായി ചര്‍ച്ച ചെയ്തു.
അപ്പോള്‍ സ്റ്റേജില്‍ പലരും സ്വയം പരിചയപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു.മൈക്കും പിടിച്ച് ആളെ കുപ്പിയിലാക്കുന്നത് ശരീഫ് കൊട്ടരക്കര ആയിരുന്നു.പലരും ഒന്ന് പരിചയപ്പെടുത്താന്‍ പോലും വിസമ്മതിക്കുന്നത് ഞാന്‍ അല്‍ഭുതത്തോടെയാണ് കണ്ടത്.ഹംസ പറഞ്ഞതും ശരീഫ്ക്ക ഉദ്ദേശിച്ചതും ഞാന്‍ ആയതിനാല്‍ അടുത്തതായി മക്കളേയും കൊണ്ട് ഞാന്‍ സ്റ്റേജിലേക്ക് നീങ്ങി.
‘ആരപ്പാ...ഈ കുട്ട്യേളെയും കൊണ്ട് സ്റ്റേജിലേക്ക്‘ എന്ന് ആരും ശങ്കിക്കുന്നതിന് മുമ്പ് ഞാന്‍ മൈക്ക് പിടിച്ചു വാങ്ങി പറഞ്ഞു.
“ഞാന്‍ ആബിദ് എന്ന അരീക്കോടന്‍.മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ എന്ന ബ്ലോഗ് എഴുതുന്നു.ഇത് എന്റെ മക്കള്‍.ഒരാള്‍ ബ്ലോഗറാണ്.മറ്റെയാള്‍ ഈ രംഗത്തേക്ക് വരാന്‍ പോകുന്നു.മകള്‍ സ്വയം പരിചയപ്പെടുത്തും.” മൈക്ക് മൂത്ത മോള്‍ക്ക് കൈമാറി ഞാന്‍ പറഞ്ഞു.
“ഞാന്‍ ഐഷ നൌറ.എന്റെ കുത്തിവരകള്‍ എന്ന ബ്ലോഗ് ചെയ്യുന്നു.” അവളും പരിചയപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഞാന്‍ സ്റ്റേജ് ഒഴിഞ്ഞു കൊടുത്തു.പുറത്തെത്തിയതും ഒരാള്‍ എന്നെ സമീപിച്ചു.
“ഞാന്‍ കേരളകൌമുദിയില്‍ നിന്നാണ്.മോളുടെ പേരെന്താണ്?” മോളുടെ നേരെ തിരിഞ്ഞ് അയാള്‍ ചോദിച്ചു.
“ഐഷ നൌറ“
“വയസ്സ് ?”
“12”
“ബ്ലോഗിന്റെ പേര്?”
“എന്റെ കുത്തിവരകള്‍“
‘ഇതെന്താ കുമ്പളം നില്ക്കുമ്പോള് കടുകിനെ ഇന്റര്‍വ്യൂ ചെയ്യുന്നത്’ എന്ന് മനസ്സില്‍ കരുതിയപ്പോഴേക്കും അദ്ദേഹം എന്റെ നേരെ തിരിഞ്ഞു.
“നിങ്ങളുടെ പേര്?”
“ആബിദ് , അരീക്കോടന്‍ എന്ന പേരില്‍ എഴുതുന്നു.കോഴിക്കോട് ഗവ:എഞ്ചിനീയറിം കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ ആയി ജോലി ചെയ്യുന്നു..” അയാള്‍ ചോദിക്കുന്നതിന് മുമ്പ് തന്നെ എല്ലാം ഞാന്‍ പറഞ്ഞു.
“വയസ്സ്...?”
“എന്റെ കഷണ്ടി കണ്ട് വലിയ വയസ്സനാന്ന് കരുതിയോ...എനിക്ക് വെറും 39 വയസ്സ് മാത്രം...!!1”
“ഓ.കെ താങ്ക്സ്...”
പിറ്റേന്ന് കേരള കൌമുദി ഒരു നോക്ക് കാണാന്‍ ശ്രമിച്ചെങ്കിലും എനിക്ക് കിട്ടിയില്ല.പക്ഷേ ഇവിടെ അതിന്റെ കോപ്പി കണ്ടപ്പോള്‍ ശരിക്കും തരിച്ചു പോയി.മീറ്റിലെ കുട്ടി ബ്ലോഗര്‍ എന്ന തലക്കെട്ടില്‍ ഞാനും മോളും പരിചയപ്പെടുത്തുന്ന ഫോട്ടൊ!
(തുടരും)
21 comments:
പിറ്റേന്ന് കേരള കൌമുദി ഒരു നോക്ക് കാണാന്‍ ശ്രമിച്ചെങ്കിലും എനിക്ക് കിട്ടിയില്ല.പക്ഷേ ഇവിടെ അതിന്റെ കോപ്പി കണ്ടപ്പോള്‍ ശരിക്കും തരിച്ചു പോയി.മീറ്റിലെ കുട്ടി ബ്ലോഗര്‍ എന്ന തലക്കെട്ടില്‍ ഞാനും മോളും പരിചയപ്പെടുത്തുന്ന ഫോട്ടൊ!
>>> ‘ഇതെന്താ കുമ്പളം നില്ക്കുമ്പോള് കടുകിനെ ഇന്റര്‍വ്യൂ ചെയ്യുന്നത്’ <<<
ഹഹ് അഹഹ ഹഹഹാ
മാഷെ നേരില്‍ കണ്ടതില്‍ പെരുത്ത് പെരുപെരുത്ത് സന്തോഷം
varan kazhinjilla. ithu vaayichappol oru vishamam alla nashtam
ബെസ്റ്റ്...
അഭിനന്ദനങ്ങള്‍
തുഞ്ചൻപറമ്പിലെ അവേശ നിമിഷങ്ങൾ ഫോട്ടോ പോസ്റ്റ് കാണുക
മാഷിന്റെ മീറ്റ് വിശേഷങ്ങള്‍ കണ്ടില്ല എന്ന വെഷമത്തില് ആയിരുന്നു.
അത് തീര്‍ന്നു.
ഞാനും അടുത്ത വരും നാട്ടില്‍ . ഇന്ഷാ അള്ളാഹ്
ചെറുതായൊന്നു മീറ്റണം. പേടിക്കേണ്ട. കട്ടന്‍ ചായ മതി. പക്ഷെ അതെങ്കിലും തരണം
മാഷേ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.മീറ്റ് അനുഭവങ്ങള്‍ വായിച്ചു.കുട്ടി ബ്ലോഗറെ അന്വേഷണം പറയണം കേട്ടോ...
കൂതറേ...എന്താ ഇതില്‍ ഇത്ര സന്തോഷിക്കാന്‍ , ഞമ്മളെ ‘തിളക്കം‘ തന്നെ അല്ലേ?
റ്റോംസ്...പങ്കെടുത്ത എനിക്ക് തന്നെ നഷ്ടബോധം തോന്നുമ്പോള്‍ നിങ്ങളെ കാര്യം സോഹ.
റിയാസ്...ബ്ലോഗ്മീറ്റോ അതോ പോസ്റ്റോ?
ഒ.എ.ബി...ങളും ബെരീന്‍ ഒരു മീറ്റിന്
റഫീക്ക്...ഞാന്‍ അതിലെ വന്നല്ലോ.കണ്ടു , നന്നായി.
ചെറുവാടി...കട്ടന്‍ ചായ അല്ല, ഒരു ബെള്ള ചായ തെന്നെ തെരാ.ങ്ങളൊന്ന് ബെന്നാ മതി.
റെജി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നേരില്‍ പരിചയപ്പെടാത്തതില്‍ ഖേദിക്കുന്നു.
ജിക്കൂ...അവിടേയും ഞാന്‍ കയറി നിരങ്ങ്യല്ലോ.
നന്നായ് മാഷേ..
അത് കിടിലമായി.
നേരില്‍ കാണാനും ,സംസാരിക്കാനും ( ഈ “കത്തി” നേരിട്ടനുഭവിക്കാനും ) കഴിഞ്ഞതില്‍ സന്തോഷിക്കുന്നു..
ഹല്ല എന്താപ്പോ ഇത് ? ഇതൊരു തുടര്‍ക്കഥയാക്കാനുള്ള പരിപാടിയാണൊ?
തുഞ്ചന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ
മറ്റു പോസ്റ്റുകളും ഞാന്‍ ഇവിടെ ലിസ്റ്റ് ചെയ്ത് ലിങ്ക് ആയി ഇട്ടിട്ടുണ്ട്.
താങ്കളുടേതും അതില്‍ ചേര്‍ത്തിരിക്കുന്നു.
കാണുമല്ലോ.
ലിങ്ക് :
http://entevara.blogspot.com/
ഭാഗ്യള്ളോന് പ്രസിദ്ധി വരുന്ന ഓറൊ വഴികളേ..
നാന്നായി ഭായി ഇതോടൊപ്പം പത്ര വാർത്തകളും വായിക്കാനായി കേട്ടൊ
ആഹാ..ആ കടുകിനെ ഞാനിതുവരെ പരിചയപ്പെട്ടില്ല...നോക്കാം...വാപ്പയ്ക്കും,മോള്‍ക്കും അഭിനന്ദനങ്ങള്‍...
മുല്ലേ...നന്ദി
ഏറനാടാ...സംഭവിച്ചത് ഏഴുതിയാല്‍ ഇത്ര കിടിലമാകാന്‍ സാധ്യതയില്ല!!!
ഹംസേ...ഇത്രേം നീണ്ട ഒരു പോസ്റ്റ് ഇനിയും നീട്ടിയാല്‍ എന്റെ കഷണ്ടി പരന്നുപോകും.അപ്പോള്‍ ഒറ്റ വഴി - തുടരും!!!
നൌഷാദ്...അതേതായാലും നന്നായി.എല്ലാ പോസ്റ്റുകളും ഒരു കുടക്കീഴില് ആകുന്നത് സൌകര്യമാണ്
മുരളിയേട്ടാ...അതുതന്നെയാ എനിക്കും പറയാനുള്ളത്.പക്ഷേ ഭാഗ്യക്കുറി എടുക്കാന്‍ ഞാനില്ല.
ജസ്മിക്കുട്ടീ...ഇനി ധൈര്യമായി പരിചയപ്പെട്ടോളൂ.ഒരു കാര്യം മാത്രം - കടുകാണ് , എണ്ണയിലിട്ട് വറുത്താല്‍ പൊട്ടിത്തെറിക്കും!!
ഹ!
കൊള്ളാം!
വാപ്പയും മക്കളും എന്റെ ചിത്രങ്ങളിൽ ഉണ്ട്.
ദാ ഇവിടുണ്ട്.
http://jayanevoor1.blogspot.com/2011/04/blog-post_19.html
:)
നേരിട്ട് മിണ്ടാൻ കഴിഞ്ഞില്ല. ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുമെന്ന് അറിയാമായിരുന്നു. പിന്നെ മിണ്ടുന്നതിലെന്ത്? ഇനി നിങ്ങൾ വയസന്മാർക്ക് ( ഞാൻ വയസാകില്ല) ആസംസകൾ നേർന്നിട്ടെന്തുകാര്യം! മക്കൾ കുട്ടിബ്ലോഗ്ഗർമാർക്ക് എന്റെ ആശംസകൾ ! അവർ എഴുതി വാപ്പച്ചിയെ തോല്പിക്കട്ടെ!
Post a Comment
നന്ദി....വീണ്ടും വരിക