കേരളാ സ്റ്റേറ്റ് എയ് ഡ്സ് കണ്ട്രോള് സൊസൈറ്റിയും നാഷണല്‍ സര്‍വീസ്
സ്കീമും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രോജക്ട് ട്രസ്റ്റും സംയുക്തമായി കലാലയങ്ങളിലെ റെഡ് റിബ്ബണ്‍ ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഹാര്‍ട്ട് ടു ഹാര്‍ട്ട് ‘ എന്ന സന്നദ്ധ
രക്തദാന പ്രചരണ പരിപാടിയുടെ സംസ്ഥാനത്തെ ജില്ലാതല ഉത്ഘാടനം ഇന്ന് എന്റെ
കോളേജില്‍ വച്ച് നടന്നു.അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ.പി.സി.സജീവന് രക്തം ദാനം ചെയ്തുകൊണ്ടാണ് പ്രചരണ പരിപാടി ഉത്ഘാടനം ചെയ്തത്.
തുടര്‍ന്ന് പെണ്‍കുട്ടികളടക്കം അന്‍പതോളം വിദ്യാര്‍ഥികള്‍ രക്തദാനം നടത്തി.കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ രക്തബാങ്കിലേക്കാണ് രക്തം ദാനം ചെയ്തത്.പരിപാടിയോടനുബന്ധിച്ച് ശ്രീ.വിനോദ് നാറാണത്തിന്റെ ‘ക്വിറ്റി ഷോ’ യും നടന്നു.സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഷോ കാണികളെ ഹരം കൊള്ളിച്ചു.
കോഴിക്കോട് ജില്ലയിലെ മുപ്പതോളം കാമ്പസുകളില്‍ കാമ്പയിനിന്റെ ഭാഗമായി ക്വിറ്റി ഷോയും രക്തദാന ക്യാമ്പും നടത്തപ്പെടും.കാമ്പയിന് വിജയിപ്പിക്കണമെന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ഥിക്കുന്നു.

4 comments:
കോഴിക്കോട് ജില്ലയിലെ മുപ്പതോളം കാമ്പസുകളില്‍ കാമ്പയിനിന്റെ ഭാഗമായി ക്വിറ്റി ഷോയും രക്തദാന ക്യാമ്പും നടത്തപ്പെടും.
എല്ലാ നന്മകളും ആശംസിക്കുന്നു.
എച്ചുമു...ആശംസകള്‍ക്ക് നന്ദി
ഫിറോസ്...കമന്റാം,പക്ഷേ ഒരു പരസ്യപ്പലക ആക്കാതിരിക്കുക.
Post a Comment
നന്ദി....വീണ്ടും വരിക