വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന അക്ഷരാര്‍ഥത്തില്‍ കേരള ജനതയ്ക്ക് ഇരുട്ടടി തന്നെയാണ്. ഇത്രയും വലിയ നിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് ഇപ്പോഴെങ്കിലും തോന്നിയതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു !
മഴയില്ലായ്മയും ഡാമിന്റെ കപാസിറ്റിയും പുതിയ പദ്ധതികളുടെ ആവശ്യകതയും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ നിരത്തി ഉപഭോഗം കുറക്കൂ കുറക്കൂ എന്ന് കെ.എസ്.ഇ.ബിയും കുറേ പരിസ്ഥിതി പ്രവര്‍ത്തകരും ചൊല്ലാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.ഭരണം മാറി മാറി വന്നിട്ടും കാലങ്ങളായി കെ.എസ്.ഇ.ബിക്കകത്ത് ഇടത്പക്ഷ യൂനിയനാണ് ആധിപത്യം. എന്നിട്ടും കേരളത്തിലെ സഖാക്കളൊ അവരുടെ സഖികളൊ കുട്ടിസഖാക്കളൊ പോലും ഈ രോദനം കേട്ടില്ല.സഖാക്കളുടെ ഉപദേശമായതുകൊണ്ട് വലതുപക്ഷവും ഒട്ടും സ്വീകരിച്ചില്ല.
പ്രതിസന്ധി രൂക്ഷമാകുന്നത് വരെ സര്‍ക്കാര്‍ ഒരു വിധം മുഖം വീര്‍പ്പിച്ചും ഭീഷണിപ്പെടുത്തിയും വീണ്ടും മുന്നറിയിയിപ്പുകള്‍ നല്‍കി.എന്നിട്ടും കുഴലിലിട്ട നായയുടെ വാല്‍ നിവര്‍ന്നില്ല.ഇനി ആഗ്നേയാസ്ത്ര പ്രയോഗം തന്നെ ശരണം എന്ന നിലയില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ അത് പ്രയോഗിച്ച് കാണിക്കുക തന്നെ ചെയ്തു.ഇത്രയും കാലം നിങ്ങളുടെ മുമ്പില്‍ താണുകേണു പറഞ്ഞത് വെറുതെയായിരുന്നില്ലെന്ന് സര്‍ക്കാര്‍ തെളിയിച്ചു.
ഇടതുപക്ഷത്തിന്റെ പല നല്ല ചിന്താഗതികളോടും ഐക്യം തോന്നാറുള്ള എന്റെ മനസ്സ് ഈ നടപടിയില്‍ വലത്പക്ഷസര്‍ക്കാരിനെ പിന്താങ്ങുന്നു.പക്ഷേ ഒരു ചെറിയ അടിക്കുറിപ്പ് നല്‍കേണ്ടതായിരുന്നു - മാസത്തില്‍ ഇത്ര യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്ര വരെ സംഖ്യ എന്ന് പറഞ്ഞത് പോലെ ഇത്ര കുറച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഇതിലും കുറഞ്ഞ നിരക്കും കണക്ടഡ് ലോഡ് കൂടിയിട്ടും അതിന്റെ നാലിലൊന്ന് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് (പൂട്ടിയിട്ട വീടുകളാകരുത്) സര്‍ക്കാര്‍ വക ഇന്‍സെന്റീവും കൂടി ആകാമായിരുന്നു.മിക്ക വീടുകളുടേയും ഉപഭോഗം ഇപ്പോഴത്തേതിന്റെ പകുതി എങ്കിലും ആകും എന്ന് തീര്‍ച്ച.
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുടെ പേരില്‍ ഇന്ന് കാണുന്ന പ്രതിഷേധപ്രകടനങ്ങളും ചിരി ഉയര്‍ത്തുന്നു.മിക്ക സ്ഥലത്തും കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ചും വളയലും മറ്റുമാണ് കാണുന്നത്. നമ്മുടെ ബുദ്ധി പോയ വഴിയാണ് എന്നെ ചിരിപ്പിക്കുന്നത്. ഈ ഓഫീസുകളിലിരിക്കുന്ന പാവം ഉദ്യോഗസ്ഥരും ഈ വര്‍ദ്ധനവിന്റെ ഇരകള്‍ അല്ലേ?അവര്‍ എത്ര കാലം നിങ്ങള്‍ക്ക് പോസ്റ്ററിലൂടെയും നോട്ടീസിലൂടെയും, എന്തിന് രണ്ട് മാസത്തിലൊരിക്കല്‍ വീട്ടില്‍ തരുന്ന സ്പോട്ട് ബില്ലിലൂടെയും വൈദ്യുതിയുടെ അമൂല്യതയും അതിന്റെ ഉപഭോഗം കുറക്കേണ്ട ആവശ്യകതയേയും പറ്റി മുന്നറിയിപ്പ് നല്‍കി?അന്ന് അവരുടെ ഉപദേശം പിന്തുടര്‍ന്ന പത്ത് ശതമാനം പേര്‍ക്കെങ്കിലും ഇന്നത്തെ ഈ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് സുന്ദരമായി രക്ഷപ്പെടാം.അല്ലാത്തവന്‍ ഈ മഴയില്ലാ കര്‍ക്കിടകത്തില്‍ അല്പം വിയര്‍ക്കുക തന്നെ ചെയ്യും.അല്ല വിയര്‍ക്കുക തന്നെ വേണം.അതിനാല്‍ ഇനി നമുക്ക് വൈദ്യുതി ഉപഭോഗം കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി പായാം അല്ല ഓടാം....

4 comments:
അല്ലാത്തവന്‍ ഈ മഴയില്ലാ കര്‍ക്കിടകത്തില്‍ അല്പം വിയര്‍ക്കുക തന്നെ ചെയ്യും.അല്ല വിയര്‍ക്കുക തന്നെ വേണം.അതിനാല്‍ ഇനി നമുക്ക് വൈദ്യുതി ഉപഭോഗം കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി പായാം അല്ല ഓടാം....
സര്‍വത്ര വിലക്കയറ്റം
കറണ്ടിനും
ഈ പോസ്റ്റിനെതിരെ ആര്‍ക്കും പ്രതിഷേധമില്ല?
മ്മളെ പൊരേല് സോളാര്‍ ആണ് ..:))
Post a Comment
നന്ദി....വീണ്ടും വരിക