Pages

Sunday, July 29, 2012

താളിപ്പ് എങ്ങനെ ഉണ്ടാക്കാം...?

                      അരീക്കോട്ടുകാരുടെ ദേശീയകറിയായ താളിപ്പിനെക്കുറിച്ച്ഒരു പോസ്റ്റ് ഞാന്‍  ഇട്ടിരുന്നു.ഇത്രയും ലളിതമായ ഒരു കറി പരീക്ഷിക്കാന്‍ ഇതാ എല്ല്ലാവര്‍ക്കും അവസരം.

ആവശ്യമായ സാധനങ്ങള്‍ :-

1. വെളുത്തുള്ളി - നാലോ അഞ്ചോ അല്ലികള്‍ അരിഞ്ഞത്
2. ഉപ്പ് - ആവശ്യത്തിന് മാത്രം
3. പച്ചമുളക് - 2 എണ്ണം അരിഞ്ഞത്(കാന്താരി ആണെങ്കില്‍ ബഹുകേമം)
4. ഏത് താളിപ്പ് വേണം എന്നതിനനുസരിച്ച് ആ സാധനം കഷ്ണമാക്കിയത്.
5. അര ഗ്ലാസ് പച്ചവെള്ളം (കഞ്ഞി വെള്ളമായാല്‍ താളിപ്പ് സൂപ്പര്‍ ആകും)
6. ഒരു സ്പൂണ്‍ വെളിച്ചെണ്ണ
   
                  ചീനച്ചട്ടിയില്‍ വെളീച്ചെണ്ണ എടുത്ത് ചൂടാക്കി അതിലേക്ക്  അരിഞ്ഞ് വച്ച പച്ചമുളകും വെളുത്തുള്ളിയും ഇട്ട് അല്പം മൂപ്പിക്കുക (ഉള്ളി കരിയരുത്).വെളുത്തുള്ളിയുടെ മൂക്ക് തുളക്കുന്ന ഗന്ധം വരുമ്പോള്‍ വെള്ളം ഒഴിക്കുക. ഒപ്പം അരിഞ്ഞ് വച്ച നാലാമത്തെ ഐറ്റം ചേര്‍ക്കുക.വേവേണ്ട സാധനം ആണെങ്കില്‍ അല്പ നേരം തിളക്കാന്‍ വിടുക. അല്ലാത്തവ വെള്ളം ജസ്റ്റ് തിളക്കുന്നതോടെ അടുപ്പത്ത് നിന്നും മാറ്റി ഉപ്പിടാം. അതെ, വെള്ളം പോലെ ലൂസായി നിങ്ങളുടെ മുമ്പിലിരിക്കുന്നത് തന്നെയാണ് ഈ മഹാസംഭവം താളീപ്പ് !!
                 വെണ്ട, ചെരങ്ങ (ചുരക്ക), തക്കാളി, മുരിങ്ങയില,ചീര,പച്ചമുളക് , മുളകില,കോവല്‍ ഇല,മത്തന്‍ ഇല,പയര്‍ ഇല,വേവിക്കാത്ത പപ്പടം എന്നിവയെല്ലാം താളിപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കാം.ഇനി നാലാമത്തെ ഐറ്റം ഒന്നും ഇല്ലെങ്കിലും കഞ്ഞിവെള്ളം കൊണ്ടു മാത്രവും താളിപ്പാകാം!!!ഓകെ, നിങ്ങളുടെ പാചക പരീക്ഷണം തുടങ്ങിക്കോളൂ.....

                 

6 comments:

ajith said...

മാഷ് വാചകവിദ്വാന്‍ മാത്രമല്ല
പാചകവിദ്വാനും കൂടെയാണല്ലേ?

mini//മിനി said...

???
!!!

ഇ.എ.സജിം തട്ടത്തുമല said...

കുക്കറി പ്രോഗ്രാമിലേയ്ക്ക് നീങ്ങിയോ മാഷേ! ഇനിയും പ്രതീക്ഷിക്കാമോ? ഒന്നുമില്ലെങ്കിലും വായിച്ച് കൊതിപിടിച്ചിരിക്കാമല്ലോ.

Areekkodan | അരീക്കോടന്‍ said...

അജിത്‌ജീ...ഇനി ജീവിച്ചുപോകണമെങ്കില്‍ സകലകൊലാവല്ലഭനായിരിക്കണം

മിനിടീച്ചര്‍....അതെന്നെ,മുറ്റത്തെ എല്ലാ ഇലയും കറിയാക്കാം!!!

സജീം മാഷ്...കൊതി പിടിക്കുമ്പോള്‍ ജസ്റ്റ് ട്രൈ

അഷ്‌റഫ്‌ സല്‍വ said...

കോഴികോട് നിന്ന് കല്യാണം കഴിച്ചു കൊണ്ട് വന്ന മരുമോളെ ഉപ്പയും ഉമ്മയും അപ്രതീക്ഷിതമായി ആണ് കയറി വന്നത് .
ഒരു ചോറും കറിയും ഉണ്ട് . ഒരു ഉപ്പേരിക്ക് ഒരു കുന്തവും ഇവിടെ ഇല്യ ..ഹാജിയാരുടെ ഭാര്യ മുറുമുറുപ്പ് തുടങ്ങി .
പപ്പടം ഉണ്ടോ ? എന്നായി ഹാജിയാര്‍ . ഉം രണ്ടു പാകറ്റ് ഉണ്ട് .. ഇന്നാല്‍ ഇങ്ങള്‍ ഇങ്ങോട്ട് മാറി ഉപ്പേരി ഞാന്‍ ഉണ്ടാക്കാം എന്നായി ഹാജിയാര്‍ .
പപ്പടം പൊരിച്ചു കുറച്ചു മാറ്റി വെച്ചു . ബാക്കി പപ്പടം ഈ പറഞ്ഞ പോലേ ഒരു താളിപ്പ് . പോയപ്പോ പെണ്ണിന്റെ ഉമ്മ മോളോട് ,ഉപ്പനോട് ആ കാറിന്റെ റെസിപ്പി ഒന്ന് ചോദിച്ചു വരണം കേട്ടോ എന്ന് ..

Areekkodan | അരീക്കോടന്‍ said...

അഷ്‌റഫ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതാണ് പറാഞ്ഞത് കറി ഇല്ലെങ്കിലും ഉപ്പേരിയില്ലെങ്കിലും താളിപ്പ് എല്ലാം പരിഹരിക്കും എന്ന്.

Post a Comment

നന്ദി....വീണ്ടും വരിക