Pages

Tuesday, October 30, 2012

നമ്പൂരിയുടെ മൊബൈല്‍ ഫോണ്‍

ആശങ്കയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നമ്പൂരിയെ കണ്ട ഞാന്‍ ചോദിച്ചു.
"എന്താ നമ്പൂരിച്ചാ മുഖത്ത് ഒരു വല്ലായ്മ ?"
"ഒന്നും പറയണ്ട ന്റെ കുട്ട്യെ...,നോമിന്റെ മൊബൈല്‍ ഫോണ്‍ പോയി....അതെന്ന്യ  വല്ലായ്മ "
"ഓ...അതാണോ കാര്യം ?  ആട്ടെ നമ്പൂരിച്ച്ന്‍ അതിന്റെ ഐ.എം.ഇ.ഐ നമ്പര്‍ എടുത്തിരുന്നോ? "
"ഓ...അത് നോം ഫോണ്‍ വാങ്ങ്യ അന്നേ എടുത്തുവച്ചിരുന്നു..."
"നമ്പൂരിച്ച്ന്‍ ആള് കൊള്ളാലോ..."
"നോം ആരാന്നാ കുട്ടി കര്ത്യെ ?"
"എങ്കി ആ നമ്പര്‍ താ..."
"അത്...അതിപ്പോ...അങ്ങനങ്ങട്ട്....???"
"ഏയ്‌...അത്  പറയുന്നത് കൊണ്ട് ഒരു പ്രശ്നോം ഇല്ല...."
"അതും നോം ആ മൊബൈല്‍ ഫോണില്‍ തന്ന്യാ സേവ് ചെയ്ത് വച്ചത് !!!"

11 comments:

Areekkodan | അരീക്കോടന്‍ said...

ഒരു നമ്പൂരിക്കഥ കൂടി

വീകെ said...

അസ്സലായിരിക്കുന്നു....
പലർക്കും പറ്റുന്ന അബദ്ധം തന്നെ ഇത്..
ആശംസകൾ...

mini//മിനി said...

പണ്ട് തലച്ചോറിൽ സെയ്‌വ് ചെയ്യുന്നതെല്ലാം ഇക്കാലത്ത് സെയ്‌വ് ചെയ്യുന്നത് അതിലാണല്ലൊ,,

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് എല്ലാവര്‍ക്കും പറ്റും.

ajith said...

ഹഹഹ

antos maman said...

maashe ath kalakki

Cv Thankappan said...

ഓര്‍ക്കാതെ പറ്റുന്ന അബദ്ധങ്ങളില്‍ ഒന്ന്.
ആശംസകള്‍

വിനുവേട്ടന്‍ said...

നമ്പൂരി ആള് വിചാരിച്ച മാതിരിയല്ല കെട്ടാ... ജീനിയസ്സാ... ജീനിയസ്... :)

mohammedali thalappil said...

likes this

ഇ.എ.സജിം തട്ടത്തുമല said...

ഹാഹഹ! അതുതന്നെ ഇപ്പോൾ എല്ലാവരുടെയും പ്രശ്നം

അഷ്‌റഫ്‌ സല്‍വ said...

ഹഹഹ...ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക