എന്റെ മാതൃവകുപ്പായ (Department) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എന്‍.എസ്.എസ് വിംഗിന് (NSS Technical Cell) ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ ഗവര്‍മെന്റിന്റെ ഇന്ദിരാഗാന്ധി എന്‍.എസ്.എസ് അപ്രീസിയേഷന്‍ പുരസ്കാരം ലഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. ഈ വരുന്ന തിങ്കളാഴ്ച (19/11/2012) വൈകിട്ട് 5.30ന് ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് ഇന്ത്യയുടെ പ്രഥമപൌരന് ശ്രീ.പ്രണബ് മുഖര്‍ജിയില്‍ നിന്ന് എന്‍.എസ്.എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ.അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് അവാര്‍ഡ് സ്വീകരിക്കും.
അവാര്‍ഡ് സ്വീകരിക്കാന്‍ 18/11/2012ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറുന്ന സംഘത്തില്‍ ഞാനും എന്റെ കോളേജിലെ മുന്‍ എന്‍.എസ്.എസ് വളണ്ടിയറായ ഹഫ്നാസും ഉള്‍പ്പെടുന്നു എന്ന ഒരു സന്തോഷം കൂടി ഇവിടെ പങ്കു വയ്ക്കട്ടെ.
സംസ്ഥാന അവാര്‍ഡ് വിവരം അറിഞ്ഞ ഒരു സുഹൃത്ത് പറഞ്ഞു -
“ സംസ്ഥാന അവാര്‍ഡുകള്‍ നിന്റെ കാര്യത്തില്‍ പുതുമ ഇല്ലാതായിരിക്കുന്നു.ഒരു ദേശീയ അവാര്‍ഡ് കിട്ടുമ്പോള്‍ അറിയിക്കുക.“
ഇപ്പോള്‍ ഭൂരിഭാഗവും ഞങ്ങളുടെ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതാ എനിക്ക് കിട്ടുന്നതിന് തുല്യമായി ദേശീയ അവാര്‍ഡ് എന്റെ വകുപ്പിന് ലഭിച്ചിരിക്കുന്നു.
ദൈവത്തിന് സ്തുതി , എല്ലാവര്ക്കും നന്ദി.
5 comments:
“ സംസ്ഥാന അവാര്‍ഡുകള്‍ നിന്റെ കാര്യത്തില്‍ പുതുമ ഇല്ലാതായിരിക്കുന്നു.ഒരു ദേശീയ അവാര്‍ഡ് കിട്ടുമ്പോള്‍ അറിയിക്കുക.“
ഹൃദയംനിറഞ്ഞ ആശംസകള്‍
ദേശീയ അവാർഡിന് അഭിനന്ദനങ്ങൾ... യാത്രാവിശേഷങ്ങൾ പങ്ക് വെക്കുമല്ലൊ...
ആശംസകള്‍
congratulations
Post a Comment
നന്ദി....വീണ്ടും വരിക