“ഹലോ…ശശിയല്ലേ..?ഞങ്ങൾ വിമാനത്താവളത്തിന് പുറത്തെത്തി….നിങ്ങൾ എവിടെയാ?” ഞങ്ങളുടെ സംഘത്തലവൻ പറഞ്ഞു.
“ *%$# @3$%...”
“എക്സിറ്റ് – 1 എന്ന ഗേറ്റിൽ
“
“$%#@^ *&^%$“
“നിങ്ങൾ എവിടെയാണെന്ന്
പറയൂ…” നേരത്തെ പറഞ്ഞേൽപ്പിച്ചിട്ടും വണ്ടി കാണാത്തതിനാൽ തണുപ്പ് വിറപ്പിക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ
രക്തം ചൂടാകാൻ തുടങ്ങി.കാലാവസ്ഥയെപ്പറ്റി മുൻകൂട്ടി ധാരണ ഉണ്ടായിരുന്നതിനാൽ ഞാൻ സ്വറ്റർ
കരുതിയിരുന്നു.അത് ലഗേജിനുള്ളിൽ ഭദ്രമായി അടച്ച് പൂട്ടിയതിനാലും ‘ഏല്പിച്ച വണ്ടി’ താമസിയാതെ
എത്തും എന്ന വിശ്വാസവും കാരണം അതെടുത്തില്ല.
“ഇനി കോഴിക്കോട്ടേക്ക്
മാനേജറെ തന്നെ വിളിച്ചു നോക്കാം…”
“”സാർ…അവൻ മലയാളിയാണോ…?” ഞാൻ വെറുതെ ചോദിച്ചു.
“ശശി എന്നാ പേര്…. മലയാളിയാണോ ആവോ..?”
“സാർ ആ ഫോൺ തന്നേ…ഞാൻ സംസാരിച്ചു നോക്കട്ടെ….” ഹിന്ദി അത്യാവശ്യം ബോലാനറിയുന്ന ധൈര്യത്തിൽ ഞാൻ
പറഞ്ഞു..എന്റെ ആവശ്യം പരിഗണിച്ച് അദ്ദേഹം വീണ്ടും ഡയൽ ചെയ്തു.
“ഹലോ…ഒരു മിനുട്ട്….” സാർ ഫോൺ എനിക്ക് കൈമാറി.
“ഹലോ….ഹം കാലികറ്റ് സെ ആയെവാലെ ഹൈം….ആപ്
കഹാം ഇന്തസാർ കർ രഹാ ഹേം? ഹം എക്സിറ്റ് ഏക് ക ബാഹർ ഖട ഹേം…(ഞങ്ങൾ കോഴിക്കോട് നിന്ന് വന്നവരാണ്…നിങ്ങൾ
എവിടെയാണ് കാത്ത് നിൽക്കുന്നത്…ഞങ്ങൾ ഒന്നാം നമ്പറ് ഗേറ്റിന്റെ പുറത്ത് നിൽക്കുന്നുണ്ട്)”
“കോനെ തും….ഇസ് ടൻഢീ രാത് മേം കയീ സമയ് തക് മുജെ മുശ്കിൽ കർ രഹാ ഹോ.. (ഈ തണുത്ത
രാത്രിയിൽ എന്നെ കുറേ നേരമായി ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്ന നീ ആരാന്?)“
“ആപ് ശശി ഹേ ന? കെ.ആർ.എസ്
ക ഡ്രൈവർ ശശി?”
“ക്യാ കെ.ആർ.എസ്..? കോൻ
സസി…..കാട്ട് കരോ തൂ സാലെ $%#&^ *&@#% &^%$* “ പഴയ ഷോലെയിലെ ഡയലോഗ് ഒഴുകാൻ തുടങ്ങിയപ്പോൾ ഞാൻ ഫോൺ
കട്ട് ചെയ്തു. നേതാവ് എന്റെ മുഖത്തേക്ക് നോക്കി…
”ഇപ്പോൾ അവൻ മാത്രമല്ല….നാമെല്ലാവരും ശശിയായി….വേഗം വണ്ടി പിടിച്ചാൽ അല്പ സമയമെങ്കിലും ഉറങ്ങാം…”
സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു.ഡൽഹിയിലെ
തണുപ്പിൽ ഞങ്ങൾ എല്ലാവരും നിന്ന് വിറക്കാൻ തുടങ്ങി.ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും
ഒഴിവാക്കുന്ന അംബാസഡർ കാറുകളും മാരുതി ഓംനി വാനുകളും എത്തിച്ചേരുന്നത് നമ്മുടെ തലസ്ഥാന
നഗരിയിൽ ആണെന്ന എന്റെ വിശ്വാസം ഊട്ടിയുറപ്പിച്ച് കൊണ്ട് ടാക്സികൾ ഞങ്ങൾക്ക് മുമ്പിലൂടെ
കടന്ന് പൊയ്ക്കൊണ്ടിരുന്നു. ലഗേജുകളും വഹിച്ച് കൊണ്ടുള്ള ഞങ്ങളുടെ നില്പ് കണ്ട് ഒരു
തടിയൻ ഞങ്ങളെ സമീപിച്ചു.
“നമസ്കാർ സാർ….കഹാം ജാനാ ഹേ?”
“പഹാട്ഗഞ്ച്…”
“തൂ സബ് ഇത്നീ ദൂർ…?” ആ ചോദ്യം ഞങ്ങളിൽ ഹിന്ദി ധോട ധോട അറിയുന്നവരെയെല്ലാം ഞെട്ടിച്ചു.താമസത്തിനായി
ഞങ്ങൾക്ക് റൂം ബുക്ക് ചെയ്തിരുന്നത് പഹാട്ഗഞ്ചിലെ ഹോട്ടൽ സൂര്യ ഇന്റെർനാഷണലിൽ ആയിരുന്നു.ഇനിയും
കിലോമീറ്ററുകൾ താണ്ടിയാലേ അവിടെ എത്തൂ എന്നത് പോയ ഉറക്കത്തെ വീണ്ടും പമ്പ കടത്തി.
“സബ് ഏക് ഗാഡി മേം ചലേഗ
ന…” ആഗതൻ പറഞ്ഞു.
“മാലും ഹേ…ലേകിൻ കിത്ന ഹോഗ..?”
“ആഠ് സൌ…”
“ചെഹ് സൌ മേം ചലേഗ…” ഞാൻ പറഞ്ഞു
“ഇസ് ടംണ്ട രാത് മേം കോയി
ന ആയേഗ സാബ്…ചലൊ സാത് സൌ ദൊ..”
“ഹം ചെഹ് ലോഗ് ഏക് ഗാഡി
മേം….ചെഹ് സൌ റുപയ ദേഗ….ഠീക്..?” ദൂരം എത്രയുണ്ടെന്നറിയില്ലെങ്കിലും ഞാൻ വെറുതെ പറഞ്ഞു നോക്കി.
“ചെഹ് തൊ ചെഹ്…ചലോ….”
“സാമാൻ കൈസ ചലേഗ?” ഞാൻ
സംശയം പ്രകടിപിച്ചു.
“ദോ ഗാഡി മേം കിസീ മേം
രഖോ സാബ്…”
ആറ് പേരും അതിലേക്കുള്ള
ലഗേജും ആ ശകടത്തിൽ ഞെരുങ്ങിക്കയറി.ഇരുട്ടിൽ തണുത്ത് വിറച്ചുറങ്ങിയ ഡൽഹിയുടെ രാജവീഥിയെ
പ്രകമ്പനം കൊള്ളിച്ച് കൊണ്ട് രണ്ട് ഓംനി വാനുകൾ പഹാട്ഗഞ്ച് ലക്ഷ്യമാക്കി കുതിച്ചു.
(തുടരും...)
2 comments:
ഹിന്ദീ മാലൂം!!!!!!
ഹം... തും... ദുശ്മൻ... ഝഗഡ... ഝഗഡ... ഓ... എനിക്ക് ഹിന്ദി അറിയില്ലാന്ന് ഈ മറുതായെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും... :)
Post a Comment
നന്ദി....വീണ്ടും വരിക