സ്വരം നന്നാവുമ്പോൾ പാട്ടു
നിർത്തണം എന്നാണല്ലോ മലയാളത്തിലെ ചൊല്ല്.അതുകൊണ്ട് തന്നെ ഞാനും നിർത്തി – പാട്ടല്ല
, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എന്ന പദവിയുടെ അധികാരങ്ങൾ.
എന്നെ സംബന്ധിച്ചിടത്തോളം
ഞാൻ ഇഷ്ടപ്പെട്ട് സ്വീകരിച്ച ഒരു പദവി ആയിരുന്നു ഇത്.അതിനാൽ തന്നെ അതിന്റെ കയ്പും മധുരവും
ചവർപ്പും പുളിപ്പും എല്ലാം ഞാൻ ആസ്വദിച്ചു.വെസ്റ്റ്ഹില്ലിലെ, ഇപ്പോഴും അറിയപ്പെടാത്ത
ഒരു സർക്കാർ കോളേജിന്റെ പേര് രാജ്യത്തെ പരമോന്നത പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന രാഷ്ട്രപതിഭവനിലെ
ദർബാർ ഹാളിന്റെ അകത്തളങ്ങളിൽ മുഴങ്ങിക്കേൾപ്പിക്കാൻ സാധിച്ചത് ഞാൻ ഈ പദവിയെ ഇഷ്ടപ്പെട്ട്
സ്വീകരിച്ചതുകൊണ്ടാണെന്നാണ് എന്റെ വിശ്വാസം.നാല് വർഷത്തിനിടക്ക് ഈ എൻ.എസ്.എസ് യൂണിറ്റ്
നേടിയ പുരസ്കാരങ്ങൾ ഇവയൊക്കെയായിരുന്നു.
1 1. ബെസ്റ്റ്
വളണ്ടിയർ അവാർഡ് 2010-11(ഡയരക്ടറേറ്റ് ലെവെൽ) – യാസിർ വി.പി
2 2. ബെസ്റ്റ്
വളണ്ടിയർ അവാർഡ് 2011-12(ഡയരക്ടറേറ്റ് ലെവെൽ) – അപർണ്ണ.പി
3 3. ബെസ്റ്റ്
വളണ്ടിയർ അവാർഡ് 2012-13(ഡയരക്ടറേറ്റ് ലെവെൽ) – അനീഷ് അഹമ്മെദ്
4 4. ബെസ്റ്റ്
വളണ്ടിയർ അവാർഡ് 2013-14(ഡയരക്ടറേറ്റ് ലെവെൽ) – ഹിഷാം.സി.കെ
5 5. ടോപ്സ്കോറെർ
അവാർഡ് 2011-12 (ഡയരക്ടറേറ്റ് ലെവെൽ)
– അയിഷ രിസാന സി.എ
6 6. ടോപ്സ്കോറെർ
അവാർഡ് 2013-14 (ഡയരക്ടറേറ്റ് ലെവെൽ)
– ലക്ഷ്മി.എസ്
7 7. ബെസ്റ്റ്
യൂണിറ്റ് അവാർഡ് 2011-12 (ഡയരക്ടറേറ്റ് ലെവെൽ)
8 8. ബെസ്റ്റ്
പ്രോഗ്രാം ഓഫീസർ അവാർഡ് 2011-12 (ഡയരക്ടറേറ്റ് തലം) - ആബിദ് തറവട്ടത്ത്
9 9. ബെസ്റ്റ്
വളണ്ടിയർ സംസ്ഥാന സർക്കാർ അവാർഡ് 2011-12 – അപർണ്ണ.പി
1 10. ബെസ്റ്റ് യൂണിറ്റ് സംസ്ഥാന സർക്കാർ അവാർഡ് 2011-12
1 11. ബെസ്റ്റ് യൂണിറ്റ് സംസ്ഥാന സർക്കാർ അവാർഡ് 2012-13
1 12. ബെസ്റ്റ് പ്രോഗ്രാം ഓഫീസർ സംസ്ഥാന
സർക്കാർ അവാർഡ് 2011-12 - ആബിദ് തറവട്ടത്ത്
1 13. ബെസ്റ്റ് പ്രോഗ്രാം ഓഫീസർ സംസ്ഥാന
സർക്കാർ അവാർഡ് 2012-13 - ആബിദ് തറവട്ടത്ത്
14. ബെസ്റ്റ് യൂണിറ്റ് ദേശീയ അവാർഡ്
2012-13
1 15. ബെസ്റ്റ് പ്രോഗ്രാം ഓഫീസർ ദേശീയ അവാർഡ് 2012-13 - ആബിദ് തറവട്ടത്ത്
1 16. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ബെസ്റ്റ് സപ്പോർട്ടെർ
അവാർഡ് (ജില്ലാതലം)
1 17.ജില്ലാപഞ്ചായത്ത് ‘സ്നേഹസ്പർശം‘ബെസ്റ്റ് സപ്പോർട്ടെർ അവാർഡ് (ജില്ലാതലം)
1 18. ബെസ്റ്റ് റെഡ്റിബ്ബൺ ക്ലബ്ബ് അവാർഡ് (ജില്ലാതലം)
1 19.ബെസ്റ്റ് ബ്ലഡ് ഡൊനേഷൻ മോട്ടിവേറ്റർ അവാർഡ് - ആബിദ്
തറവട്ടത്ത്
2 20.ബെസ്റ്റ് ഭൂമിത്രസേന സംസ്ഥാന സർക്കാർ അവാർഡ് 2013-14
21.സംസ്ഥാന യൂത്ത് വെൽഫയർ ബോർഡ് അപ്പ്രീസിയേഷൻ അവാർഡ് 2013-14
21.സംസ്ഥാന യൂത്ത് വെൽഫയർ ബോർഡ് അപ്പ്രീസിയേഷൻ അവാർഡ് 2013-14
ഈ ലിസ്റ്റ് അപൂർണ്ണമാണ്.എങ്കിലും ഞാൻ തൃപ്തനാണ്.എനിക്കാവുന്നത്
,എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥീ സുഹൃത്തുക്കൾക്കും കോളേജിനും എനിക്കും നേടിത്തരാൻ
സാധിച്ചതിലുള്ള ആത്മസംതൃപ്തി.പടിഇറങ്ങിയ ഞാൻ ഇന്നും കുട്ടികൾക്കിടയിൽ ‘പ്രോഗ്രാം ഓഫീസർ-ബി’
ആയി തുടരുന്നതും അതുകൊണ്ട് തന്നെ.
വാൽ:പുതിയ ഭാരവാഹികളുടെ (പ്രോഗ്രാം ഓഫീസർ & വളണ്ടിയർ സെക്രട്ടറിമാർ) ആരോഹണ ദിനമായ വാർഷിക സംഗമ ദിനത്തിൽ എന്റെ കൂടെ മറ്റ് കോളേജിൽ നിന്നും നാഷണൽ യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ലുധിയാനയിലേക്ക് പോയ സുധിൻ(ദേവഗിരി കോളേജ്), അളകനന്ദ (പ്രോവിഡൻസ് കോളേജ്),ആൻസൺ മാത്യു(അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്, കാഞിരപ്പള്ളി) എന്നിവർ യാദൃശ്ചികമായി എത്തിയപ്പോൾ ഈ കുടുംബത്തിന് എന്നോടുള്ള സ്നേഹം ഞാൻ തൊട്ടറിഞ്ഞു.
വാൽ:പുതിയ ഭാരവാഹികളുടെ (പ്രോഗ്രാം ഓഫീസർ & വളണ്ടിയർ സെക്രട്ടറിമാർ) ആരോഹണ ദിനമായ വാർഷിക സംഗമ ദിനത്തിൽ എന്റെ കൂടെ മറ്റ് കോളേജിൽ നിന്നും നാഷണൽ യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ലുധിയാനയിലേക്ക് പോയ സുധിൻ(ദേവഗിരി കോളേജ്), അളകനന്ദ (പ്രോവിഡൻസ് കോളേജ്),ആൻസൺ മാത്യു(അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്, കാഞിരപ്പള്ളി) എന്നിവർ യാദൃശ്ചികമായി എത്തിയപ്പോൾ ഈ കുടുംബത്തിന് എന്നോടുള്ള സ്നേഹം ഞാൻ തൊട്ടറിഞ്ഞു.
6 comments:
പടിഇറങ്ങിയ ഞാൻ ഇന്നും കുട്ടികൾക്കിടയിൽ ‘പ്രോഗ്രാം ഓഫീസർ-ബി’ ആയി തുടരുന്നതും അതുകൊണ്ട് തന്നെ.
ചെയ്തതും കിട്ടിയതും ആയ നേട്ടങ്ങളൊന്നും പടിയിറങ്ങില്ലല്ലോ . അതെപ്പോഴും അവിടെ കാണും .
മാഷേ .. സ്നേഹാശംസകൾ .
ബെസ്റ്റ് വിഷസ്!
പദവി എന്തായാലും ഇപ്പോഴും കുട്ടികളുടെ കൂടെ തന്നെയുണ്ടല്ലോ അത് മതി മാഷേ..... ആശംസകള്‍
ആശംസകള്‍ മാഷേ...
ആശംസകള്‍!
Post a Comment
നന്ദി....വീണ്ടും വരിക