ജീവിതത്തിലെ ചില വഴിത്തിരിവുകൾ
സംഭവിക്കുന്നത് ചില ടേണിംഗ് പോയിന്റുകളിൽ ആയിരിക്കും എന്ന് ശ്രീ.ജഗതി ശ്രീകുമാർ ഒരു
പക്ഷേ ഏതെങ്കിലും സിനിമയിൽ പറഞ്ഞിരിക്കാൻ സാധ്യതയുണ്ട്.ഇല്ലെങ്കിൽ ഈ ഡയലോഗിന്റെ പേരന്റ്
(പേറ്റന്റ് അല്ല,രക്ഷാകർതൃത്വം) എനിക്ക് തന്നേക്കുക.
അങ്ങനെ സംഭവിച്ച ഒരു വഴിത്തിരിവിന്റെ
17ആം വാർഷികദിനമാണ് ഇന്ന്. എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ മമ്പാട്ടുകാരി ലുബ്ന എത്തിയിട്ട്
ഇന്നേക്ക് 16 വർഷം തികഞ്ഞു.മുറ്റത്ത് ഒരു പ്ലാവ് നട്ട് ഞങ്ങൾ ഈ ദിനം ആചരിച്ചു.
2013ൽ വിവാഹത്തിന്റെ
16-ആം വാർഷികം നടന്നത് ,ലോകചരിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള അനശ്വരപ്രേമത്തിന്റെ
സ്മൃതികുടീരമായ താജ്മഹലിന് മുമ്പിലായിരുന്നു എന്നത് വെറും യാദൃശ്ചികം മാത്രം!
ഈ വാർഷികദിനത്തിൽ മക്കളുടെ
വകയായുള്ള വിവാഹസമ്മാനവും ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു.കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ്
സ്കൂളിൽ പഠിക്കുന്ന ഐഷനൌറ എന്ന ലുലുമോൾക്ക് ,വിദ്യാ കൌൺസിൽ കാസർകോട് പടന്നയിൽ വച്ച്
നടത്തിയ സംസ്ഥാന ഇംഗ്ലീഷ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.രണ്ടാമത്തെ മകൾ
ആതിഫ ജുംലക്ക് അരീക്കോട് സബ്ജില്ലാ വിദ്യാരംഗം കലോത്സവത്തിൽ യു.പി വിഭാഗം കൊളാഷ് മത്സരത്തിൽ
രണ്ടാം സ്ഥാനവും ലഭിച്ചു.മൂന്നാമത്തെ മകൾ ജ്യേഷ്ടത്തിമാരുടെ പാത പിന്തുടർന്നു കൊണ്ട്
എൽ.കെ.ജി മത്സര അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
അൽഹംദുലില്ലാഹ് (ദൈവത്തിന്
സ്തുതി)...മൂന്ന് സിസേറിയൻ ഉണ്ടാക്കിയ മുറിവുകൾ അല്ലാതെ, ഭാര്യയെ മുറിവേൽപ്പിക്കേണ്ട
ഒരു സ്ഥിതിവിശേഷം എനിക്കോ എന്നെ മുറിവേൽപ്പിക്കേണ്ട ഒരു സ്ഥിതിവിശേഷം ഭാര്യക്കോ ഉണ്ടായിട്ടില്ല.
മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിച്ച ബീഹാറിലെ റിക്ഷക്കാരന്റെ മകൻ ഇർഫാൻ ആലം എന്ന
ഐ ഐ എം ടോപ്പറുടെ ജീവിതകഥ കുടുംബത്തിൽ പങ്കുവച്ച്
ഈ ദിനം വീണ്ടും ധന്യമാക്കിയ സന്തോഷത്തിൽ ഇനി ഞാൻ ഉറങ്ങട്ടെ...
4 comments:
ജീവിതത്തിലെ ചില വഴിത്തിരിവുകൾ സംഭവിക്കുന്നത് ചില ടേണിംഗ് പോയിന്റുകളിൽ ആയിരിക്കും എന്ന് ശ്രീ.ജഗതി ശ്രീകുമാർ ഒരു പക്ഷേ ഏതെങ്കിലും സിനിമയിൽ പറഞ്ഞിരിക്കാൻ സാധ്യതയുണ്ട്.
മാഷിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.
മാഷിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ മാഷെ... ആശംസകള്‍.
Post a Comment
നന്ദി....വീണ്ടും വരിക