‘സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതിൽ നിന്നും
അല്പം ഉയർന്ന് നിൽക്കുന്ന വെള്ളത്താമരപോലെയാണ് കന്യാസ്ത്രീ ജീവിതം.എന്നാൽ നാം കാണുംപോലെ
സുന്ദരവും സുരഭിലവുമാണോ ആ ജീവിതം? ഒരു കന്യാസ്ത്രീ തന്റെ ജീവിതപുസ്തകം നിവർത്തുമ്പോൾ
ഇതുവരെ നാമറിയാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ അറിയേണ്ടി വരുന്നു’
അഡ്വ.ആർ.കെ ആശ രചനാസഹായം നിർവ്വഹിച്ച് സിസ്റ്റർ
ജെസ്മി എഴുതിയ ആമേൻ എന്ന പുസ്തകത്തിന്റെ പിൻപുറം കവറിലെ വാചകമാണ് മേൽ ഉദ്ധരിച്ചത്.ഡി.സി.ബുക്സ്
പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു കന്യാസ്ത്രീയുടെ ആത്മകഥ എന്നാണ് മുൻചട്ടയിൽ പറയുന്നത്.
പതിവ് പോലെ ഈ പുസ്തകവും അഞ്ച് വർഷം ഷെൽഫിനകത്ത്
അടയിരുന്ന ശേഷമാണ് എന്റെ വായനാമേശയിൽ എത്തിയത്.സിസ്റ്റർ ജെസ്മിയുടെ ഈ പുസ്തകമോ അതോ
സിസ്റ്റർ ജെസ്മി എന്ന പേരോ ഉണ്ടാക്കിയ ഒരു വിവാദം തന്നെയാണ് 2009ൽ പ്രസിദ്ധീകരിച്ച
ഈ പുസ്തകം ആ വർഷം തന്നെ എന്റെ ശേഖരത്തിൽ എത്താൻ കാരണം (അന്ന് വില 100 രൂപ).
പുസ്തകം മുഴുവൻ വായിച്ചപ്പോൾ എനിക്ക് തോന്നിയത്
തീയില്ലാതെ പുക ഉണ്ടാകില്ല എന്നാണ്.ഔദ്യോഗിക ജീവിതത്തിൽ സഹപ്രവർത്തകരിൽ നിന്ന് സിസ്റ്റർ
നേരിടുന്ന നിരവധി പ്രയാസങ്ങളാണ് പുസ്തകത്തിലെ പ്രദിപാദ്യ വിഷയം. എന്നാൽ പുസ്തകച്ചട്ട
പറയുന്നപോലെ ഒരു കന്യാസ്ത്രീ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഞെട്ടിപ്പിക്കുന്ന
സത്യങ്ങൾ സിസ്റ്റർ തുറന്ന് എഴുതുന്നുണ്ട്.ആ ‘പാപ’ത്തിന്റെ പങ്ക് തനിക്ക് കൂടിയുണ്ട്
എന്ന സമ്മതമാകാം ഈ തുറന്നെഴുത്തിന് കാരണം എന്ന് എനിക്ക് തോന്നുന്നു.
ഹോസ്റ്റലുകളിലും (ആൺ-പെൺ വ്യത്യാസമില്ലാതെ) കോൺവെന്റുകളിലും
കേൾക്കുന്ന സ്വവർഗ്ഗസ്നേഹവും അതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും ഇന്ന് ഒരു ഞെട്ടിപ്പിക്കുന്ന
സത്യമല്ല, മറിച്ച് പരസ്യമായ രഹസ്യമാണ്.അത് കന്യാസ്ത്രീകൾ താമസിക്കുന്നിടത്ത് നിന്ന്
നേരിട്ട് ഒരു കന്യാസ്ത്രീ തന്നെ പറയുമ്പോൾ ശ്രോതാക്കൾക്ക് ഇമ്പം കൂടും എന്നതിനാൽ പുസ്തകത്തിന്
മാർക്കറ്റും കൂടും എന്ന ബിസിനസ് തന്ത്രം കൂടി ഇവിടെ പ്രയോഗിക്കപ്പെടുന്നുണ്ട് എന്ന്
ന്യായമായും തോന്നുന്നുണ്ട്.
183 പേജുള്ള പുസ്തകം കാര്യങ്ങൾ വളരെയധികം നീട്ടിപ്പരത്തി
പറയുന്നുണ്ട്. വായിച്ചു കഴിഞ്ഞപ്പോൾ മേൽ പറഞ്ഞതടക്കം എനിക്കുണ്ടായ ചില സംശയങ്ങൾ ഞാൻ
സിസ്റ്റർക്ക് ഇ-മെയിൽ ചെയ്തു.പക്ഷേ കിട്ടിയ മറുപടി, സിസ്റ്ററുടെ കൂടുതൽ പുസ്തകങ്ങൾ
തൽക്കാലം വാങ്ങേണ്ട എന്ന തീരുമാനത്തിലേക്കാണ് നയിച്ചത്.
ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാൻ മാത്രം ഇല്ല എങ്കിലും
ഒഴുക്കോടെ വായിക്കാൻ സാധിക്കുന്നുണ്ട് . വായിച്ച് നിങ്ങളുടെ അഭിപ്രായവും കുറിക്കുക.
5 comments:
വായിച്ചു കഴിഞ്ഞപ്പോൾ മേൽ പറഞ്ഞതടക്കം എനിക്കുണ്ടായ ചില സംശയങ്ങൾ ഞാൻ സിസ്റ്റർക്ക് ഇ-മെയിൽ ചെയ്തു.പക്ഷേ കിട്ടിയ മറുപടി, സിസ്റ്ററുടെ കൂടുതൽ പുസ്തകങ്ങൾ തൽക്കാലം വാങ്ങേണ്ട എന്ന തീരുമാനത്തിലേക്കാണ് നയിച്ചത്.
വായിക്കണം
അരമനരഹസ്യങ്ങള്‍!!
കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങണ്ട എന്ന്! :) അതൊരു നല്ല തീരുമാനം തന്നെ മാഷേ
ഹോസ്റ്റലുകളിലും (ആൺ-പെൺ വ്യത്യാസമില്ലാതെ) കോൺവെന്റുകളിലും കേൾക്കുന്ന സ്വവർഗ്ഗസ്നേഹവും അതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും ഇന്ന് ഒരു ഞെട്ടിപ്പിക്കുന്ന സത്യമല്ല, മറിച്ച് പരസ്യമായ രഹസ്യമാണ്.അത് കന്യാസ്ത്രീകൾ താമസിക്കുന്നിടത്ത് നിന്ന് നേരിട്ട് ഒരു കന്യാസ്ത്രീ തന്നെ പറയുമ്പോൾ ശ്രോതാക്കൾക്ക് ഇമ്പം കൂടും എന്നതിനാൽ പുസ്തകത്തിന് മാർക്കറ്റും കൂടും എന്ന ബിസിനസ് തന്ത്രം കൂടി ഇവിടെ പ്രയോഗിക്കപ്പെടുന്നുണ്ട് എന്ന് ന്യായമായും തോന്നുന്നുണ്ട്.
Post a Comment
നന്ദി....വീണ്ടും വരിക