Pages

Wednesday, March 25, 2015

വല്യുമ്മാ‍ക്ക് ഹിന്ദിയിൽ ....

സന്ധ്യ കഴിഞ്ഞ് എന്റെ രണ്ടാമത്തെയും മൂന്നാമത്തേയും മക്കളോടൊപ്പം നേരമ്പോക്കിലായിരുന്നു ഞാൻ.രണ്ടാമത്തെ മകൾക്ക് പിറ്റേ ദിവസം പരീക്ഷ ഹിന്ദിയിലായതിനാൽ ഞാൻ രണ്ട് പേരോടും ഹിന്ദിയിൽ ആയിരുന്നു സംസാരിച്ചിരുന്നത്.ചോദിക്കുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും ‘നഹീം’ എന്നെങ്കിലും എൽ.കെ.ജിക്കാരിയായ മൂന്നാമത്തെ മകൾ മറുപടി തന്നിരുന്നു.അതിനിടക്ക് എപ്പോഴോ സംസാരം അവരുടെ വല്ല്യുമ്മയായ എന്റെ ഉമ്മയെ (പേര് :ഐഷാബി) പറ്റിയായി.

അപ്പോൾ രണ്ടാമത്തെ മകൾ പെട്ടെന്നൊരു ചോദ്യം : ‘വല്യുമ്മാ‍ക്ക് ഹിന്ദിയിൽ എന്താ പറയുക?”

അതിലും വേഗത്തിൽ എൽ.കെ.ജിക്കാരിയുടെ മറുപടി : ഐഷാബി !!!

ഉത്തരം കേട്ട് ചിരിക്കുന്നതിന് വിലക്കുള്ളതിനാൽ ഞാൻ ചിരി കടിച്ചമർത്തി.അല്പം കഴിഞ്ഞാണ് അവൾ പറഞ്ഞത് തീർത്തും ശരിയാണെന്ന് മനസ്സിലായത് – ഭാഷ ഏതായാലും നമ്മുടെ പേരിന് മാറ്റം വരുന്നില്ല.


6 comments:

Areekkodan | അരീക്കോടന്‍ said...

ഉത്തരം കേട്ട് ചിരിക്കുന്നതിന് വിലക്കുള്ളതിനാൽ ഞാൻ ചിരി കടിച്ചമർത്തി.

സുധി അറയ്ക്കൽ said...

മിടുക്കിക്കുട്ടി!!!

© Mubi said...

മിടുക്കി...

Cv Thankappan said...

ഉരുളക്കുപ്പേരിയെന്നോണം...
മിടുക്കി
ആശംസകള്‍ മാഷെ

കല്ലോലിനി said...

അതാണ്.. കുട്ട്യോളോട് കളിക്കരുത്... ട്ട്വോ....!!
പുലിക്കുട്ടികള്‍.....

ajith said...

ഹഹ!

Post a Comment

നന്ദി....വീണ്ടും വരിക