( ആദ്യം ഇത് വായിക്കുക )
റൂമില്‍ വിശ്രമിക്കുന്നതിനിടയിലാണ് തൊട്ടടുത്തുള്ള “എന്റ് പോയിന്റി”നെപ്പറ്റി അംജദ് അറിയിച്ചത്. ആ പേരിന്റെ പിന്നിലുള്ള കാരണം തിരക്കിയെങ്കിലും അംജദിന് അതിനെപ്പറ്റി അറിയില്ലായിരുന്നു.അതിനാല്‍ തന്നെ ഭൂമി അവസാനിക്കുന്ന സ്ഥലമായ (?)എന്റ് പോയിന്റ് കാണാന്‍ ഞങ്ങള്‍ മൂന്ന് ഓട്ടോറിക്ഷകളിലായി പുറപ്പെട്ടു.
എന്റ് പോയിന്റ് ഉദ്ദേശിച്ചപോലെ ഒരു ഒഴിഞ്ഞ സ്ഥലം ആയിരുന്നില്ല.മണിപ്പാല്‍ സിറ്റിയുടെ തന്നെ അധിപനായ ടി.എം.എ പൈയുടെ അധീനതയില്‍ തന്നെയുള്ളതും ഇന്ന് മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളതുമായ വിശാലമായ ഒരു പ്രദേശം തന്നെയാണ് എന്റ് പോയിന്റ്.ഒരു ഫുട്ബാള്‍ ഗ്രൌണ്ടും ഒരു ക്രിക്കറ്റ് ഗ്രൌണ്ടും വിശാലമായ പാര്‍ക്കും പിന്നിട്ട് ഞങ്ങള്‍ എന്റ് പോയിന്റ്ന്റെ എന്റിലേക്ക് കുതിച്ച് നടന്നു – സൂര്യാസ്തമനം കാണാന്‍.
സായാഹ്ന സവാരിക്കും നടത്തത്തിനും ഇറങ്ങിയ നിരവധി മധ്യവയസ്കര്‍ ഇരു ഭാഗങ്ങളിലേക്കും നീങ്ങുന്നുണ്ടായിരുന്നു. ജോഡികളായി നീങ്ങുന്ന നിരവധിപേരും ഉണ്ടായിരുന്നു.രാവിലെ 6 മണി മുതല്‍ 8 മണി വരേയും വൈകിട്ട് 4 മണിമുതല്‍ 6.30 വരെയും ആണ് സന്ദര്‍ശന സമയം.

ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് മറ്റൊരു വഴി തുറക്കുന്നുണ്ടായിരുന്നു. കാട്ടിനുള്ളിലൂടെയുള്ള ആ വഴിയെ ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി.അങ്ങനെ എന്റ് പോയിന്റ്ന്റെ എന്റിലെ വാച്ച് പോയിന്റിലെത്തി.അങ്ങകലെ സ്വര്‍ണ്ണ നദി ഒഴുക്ക് നിലച്ചുപോയ പോലെ കണ്ടു.
സൂര്യാസ്തമനം പ്രതീക്ഷിച്ചപോലെ നയനാന്ദകരമായിരുന്നില്ല. അസ്തമയം കഴിഞ്ഞ് ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങിയതോടെ സെക്യൂരിറ്റിക്കാരന്റെ വിസിലുകളും മുഴങ്ങാന്‍ തുടങ്ങി.അങ്ങനെ എന്റ് പോയിന്റ്ല്‍ നിന്നും ഞങ്ങള്‍ തിരിച്ച് പോന്നു.

രാത്രി ഭക്ഷണം എന്ന വിടവാങ്ങല്‍ ഭക്ഷണത്തിനായി ഞങ്ങള്‍ വീണ്ടും Dollopsല്‍ എത്തി.അംജദിന്റെ സഹമുറിയന്മാരെയും കൂടി വിളിച്ച് വരുത്തി വിഭവസമൃദ്ധമായ അത്താഴവും കഴിച്ച് ഞങ്ങള്‍ വീണ്ടും റൂമിലെത്തി.പിറ്റേന്ന് പുലര്‍ച്ചെ കോഴിക്കോട്ടേക്കുള്ള വണ്ടി പിടിക്കാനായി ഒരു ടാക്സിയും ഏല്പിച്ചു.അസമയത്ത് ആണെങ്കിലും ദൂരം കുറവായതിനാല്‍ ആ മാന്യന് വെറും 400 രൂപയേ ഈടാക്കിയുള്ളൂ.ഉഡുപ്പി സ്റ്റേഷനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വണ്ടിയില്‍ കയറി തിരിച്ചതോടെ ഈ യാത്രക്കും വിരാമമായി.
6 comments:
സൂര്യാസ്തമനം പ്രതീക്ഷിച്ചപോലെ നയനാന്ദകരമായിരുന്നില്ല.
മാഷേ ഒരു സംശയം, എന്റ് പോയിന്റ് കാണുന്നതിന് സന്ദര്‍ശക ഫീസുണ്ടോ?
ഫീസുണ്ടെങ്കില്‍ മാഷ് റേറ്റും എഴുതിയേനേ!
ആശംസകള്‍
Mubee....No fee , an open space for all common people.
Thankappanji.....Yes correct !
Ok. Thanks
നല്ല വിവരണം
Post a Comment
നന്ദി....വീണ്ടും വരിക