ഏത് നിമിഷത്തിലാണ് അങ്ങനെ ഒരു ക്യാമ്പ് സംഘടിപ്പിക്കാൻ എനിക്ക് തോന്നിയത് എന്ന് ഇന്നും അജ്ഞാതമാണ്.പക്ഷെ എന്നെപ്പോലും അമ്പരപ്പിച്ച് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 130ലധികം കുട്ടികൾ ആ ക്യാമ്പിനെത്തി.ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെ പാഠ്യപദ്ധതിയുടെ ഭാഗമായി അവർക്ക് നൽകേണ്ട എൻ.എസ്.എസ് പ്രവർത്തന മണിക്കൂറുകൾ നൽകാനായിട്ടായിരുന്നു അവധി ആഘോഷിക്കുന്ന ഒന്നാം വർഷക്കാർക്ക്, ഞാൻ ഒറ്റക്ക് ഒരു ത്രിദിന പകൽ ക്യാമ്പ് സംഘടിപ്പിച്ചത് (അതെ സംവിധാനവും തിരക്കഥയും സംഭാഷണവും സംഘട്ടനവും അഭിനയവും എല്ലാം ഞാൻ - Santhosh Pandit be ware!)
അതേ ദിവസം തന്നെ ചില സഹപ്രവർത്തകർ ക്ലാസ്സും വച്ചപ്പോൾ കുട്ടികൾ എൻ.എസ്.എസ് ക്യാമ്പിന് മുൻഗണന നൽകി (അതിന് ഞാനെന്ത് പിഴച്ചു ?). കുട്ടികളില്ലാതെ ക്ലാസ് മുടങ്ങിയതോടെ പഴി മുഴുവൻ എനിക്കായി , എൻ.എസ്.എസിനായി. നിർബന്ധമായും എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് കുട്ടികളെ ക്ലാസ്സിൽ നിന്നും ഇറക്കിക്കൊണ്ടുപോയ കശ്മലൻ പോലും ആയി ഞാൻ! ഈ ഇറക്കിക്കൊണ്ടുപോക്ക് ഏത് ഉട്ടോപ്പിയയിൽ സംഭവിച്ചതാണെന്ന് എനിക്കും എന്റെ ക്യാമ്പിലിരുന്ന മക്കൾക്കും മനസ്സിലായില്ല.
ചിരിയും ചിന്തയും കളിയും കാര്യവും സമന്വയിപ്പിച്ച് ആ ത്രിദിന ക്യാമ്പ് സമാപിച്ചു.കുട്ടികൾ എഴുതി നൽകിയ ഫീഡ്ബാക്ക് വായിച്ചപ്പോൾ എന്റെ മനസ്സ് തുള്ളിച്ചാടി.മടിപിടിച്ച് വന്ന പലർക്കും ക്യാമ്പ് സമാപിക്കേണ്ടിയിരുന്നില്ല എന്ന് അഭിപ്രായം. കാമ്പസിൽ വന്നിട്ട് ആറ് മാസമായെങ്കിലും മറ്റു ക്ലാസ്സുകളിൽ ഒരു സൌഹൃദവും ഇല്ലാതിരുന്നവർക്ക് ഒരു പിടി പുതിയ സുഹൃത്തുക്കളെ സമ്മാനിച്ച ക്യാമ്പ്.....സ്റ്റേജിൽ കയറാൻ പേടിച്ചിരുന്ന പലർക്കും അത് മാറ്റി എടുത്ത ക്യാമ്പ്....സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ ക്യാമ്പ്....സർവ്വോപരി ഒരു പിടി നല്ല ഗുണങ്ങൾ പരിശീലിച്ച ക്യാമ്പ്.
എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പ് ഏറെ ഉപകാരപ്രദമായി എന്ന അവരുടെ തന്നെ സാക്ഷ്യപത്രങ്ങൾ, കുറ്റപ്പെടുത്തലുകളുടെ നോവിനെ തുടച്ചുനീക്കുന്നു.എന്റെ പ്രിയപ്പെട്ട മക്കൾ തന്ന ആ ഊർജ്ജത്തിൽ നിന്നും നാളെ, എന്റെ നേതൃത്വത്തിലുള്ള അഞ്ചാമത്തെ വാർഷിക സപ്തദിന ക്യാമ്പ് ആരംഭിക്കുന്നു.

11 comments:
നിർബന്ധമായും എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് കുട്ടികളെ ക്ലാസ്സിൽ നിന്നും ഇറക്കിക്കൊണ്ടുപോയ കശ്മലൻ പോലും ആയി ഞാൻ!
ആശംസകൾ
കുട്ടികളുടെ രേഖപ്പെടുത്തലില്‍.........
ഇനിയെന്തുവേണം!!!
ആശംസകള്‍ മാഷെ
കുട്ടികളുടെ ഈ അഭിപ്രായങ്ങൾ മതീല്ലോ മാഷിനെതിരെയുള്ള ഈ കംപ്ലൈന്റ്സ് ഒക്കെ മാഞ്ഞുപോകാൻ. ഇനിയും കുട്ടികള്‍ക്കായി ഇതുപോലെ പ്രയോജനപ്രദമായ നല്ല നല്ല ക്യാമ്പുകൾ നടക്കട്ടെ മാഷിന്റെ നേതൃത്വത്തിൽ. ആശംസകൾ.
കശ്മലന് ആശംസകൾ
ഒറ്റക്ക് ബുദ്ധിമുട്ടായിരുന്നെങ്കിൽ കൂട്ടിൻ ഒന്നു വിളിക്കാമായിരുന്നു....
ഇങ്ങനെ സ്റ്റുഡന്റ് ഫ്രെണ്ട്ലി ആയ ഒരു അദ്ധ്യാപകനാകുക എന്നത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല... അഭിനന്ദനങ്ങൾ മാഷേ...
അജിത്ത്തേട്ടാ....നന്ദി
തങ്കപ്പേട്ടാ....അതാണ് എനിക്കുള്ള ഊര്‍ജ്ജം
ഗീതാജി....കുട്ടികള്‍ക്കായി ഞാന്‍ എന്റെ പാതയില്‍ ഉറച്ച് നില്ക്കും
മുസ്തഫ....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.കശ്മലാശംസകള്ക്ക് നന്ദി
കൊട്ടോട്ടീ....വെള്ളം ശുദ്ധീകരിക്കാന്‍ അവിടെ ബുദ്ധിമുട്ടായതിനാല്‍ വിളിക്കുന്നില്ല
വിനുവേട്ടാ...നല്ല വാക്കുകള്‍ക്ക് നന്ദി
ഇവിടെ ഒരു ദിവസത്തെ ക്യാമ്പില്‍ ഞാനും പോയി.. ക്ലാസെടുക്കാന്‍.. :)
ആശംസകള്‍ സര്..
University exam അടുത്ത സമയം ആയിരുന്നിട്ട് പോലും ഞാനടക്കം ക്ളാസ്സ് മിസ്സാക്കി വന്നിട്ടുണ്ടെന്കില്‍ , univetsity credit കിട്ടാന്‍ വേണ്ടി മാത്രമല്ല NSS ന്റെ പല പ്രത്യേകതകളും കൊണ്ട്തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത് ...എന്തൊക്കെയാണെന്കിലും ക്യാംബ് ഞ്ഞങ്ങള്‍ ഒരുപാട് ആസ്വദിച്ചു ...
Post a Comment
നന്ദി....വീണ്ടും വരിക