അങ്ങനെ അതും സമാപിച്ചു.വയനാട്
എഞ്ചിനീയറിംഗ് കോളേജിന്റെ എന്‍.എസ്.എസ് ചരിത്രത്തിലേക്ക് ഒരു സപ്തദിനക്യാമ്പ് കൂടി
ചേര്‍ക്കപ്പെട്ടു.എന്റെ അറിവില്‍ 1999ല്‍ ആരംഭിച്ച കോളേജിലെ വെറും രണ്ടാമത്തെ സപ്തദിനക്യാമ്പ്. എന്‍.എസ്.എസ് പ്രോഗ്രാം
ഓഫീസര്‍ എന്ന നിലക്ക് ഞാന്‍ നേതൃത്വം നല്കുന്ന അഞ്ചാമത്തെ സപ്തദിനക്യാമ്പ് ആയിരുന്നു ഇത്. സപ്തദിനക്യാമ്പിലെ ദിനങ്ങളുടെ എണ്ണത്തില്‍ ഈ ക്യാമ്പിലൂടെ പ്രോഗ്രാം ഓഫീസര്‍ ആയി ഞാന്‍ ഹാഫ് സെഞ്ച്വറി
പൂര്‍ത്തിയാക്കി.
തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ക്യാമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസം ഞങ്ങളുടെ
സ്വന്തം കാമ്പസിലേക്ക് തന്നെ മാറ്റി. തലപ്പുഴയേയും പരിസര പ്രദേശങ്ങളേയും വിറപ്പിച്ചുകൊണ്ട്
ഒരു കടുവ നാട്ടില്‍ ചുറ്റുന്നതിന്റെ വാര്‍ത്ത കാരണമായിരുന്നു ഈ അപ്രതീക്ഷിത സ്ഥലം മാറ്റം.”നാളെക്കായ്
മണ്ണൊരുക്കാം” എന്ന മുദ്രാവാക്യവുമുയര്‍ത്തി ഒരു ത്രീ ഇന്‍ വണ്‍ പരിപാടി ആയിരുന്നു
ഞങ്ങള്‍ ക്യാമ്പിനായി ആസൂത്രണം ചെയ്തിരുന്നത്.
വീടുകളില്‍ ഉണ്ടാകുന്ന
ജൈവമാലിന്യങ്ങള്‍ അതത് വീടുകളില്‍ തന്നെ സംസ്കരിച്ച് വളമാക്കി, തിരി ജലസേചനം വഴി വളരെ
കുറഞ്ഞ അളവില്‍ വെള്ളമുപയോഗിച്ച് പരിപാലിക്കുന്ന ഒരു ജൈവപച്ചക്കറി കൃഷിതോട്ടത്തില്‍
ഉപയോഗിക്കാനായിരുന്നു ഈ ക്യാമ്പിലൂടെ ലക്ഷ്യമിട്ടിരുന്നത്.വെള്ള ശേഖരിക്കാനായി പ്ലാസ്റ്റിക് പെറ്റ്
ബോട്ടിലുകള്‍ ഉപയോഗിക്കുന്നതിനാല്‍ ആ രൂപത്തിലുള്ള മാലിന്യവും മാറിക്കിട്ടുന്നു.മാത്രമല്ല
വിഷരഹിത പച്ചക്കറിയും ലഭിക്കുന്നു. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സാമ്പത്തിക
പിന്തുണ തേടിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ലഭിച്ചില്ല. അതിനാല്‍ തന്നെ 100 വീടുകളില്‍
ചെയ്യാനുദ്ദേശിച്ച പദ്ധതി 30 വീടുകളിലേക്കാക്കി ചുരുക്കി.
പക്ഷേ ക്യാമ്പ് കോളേജിലേക്കാക്കി
മാറ്റിയതോടെ അടുത്ത പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി.49 പേര് പങ്കെടുക്കാന്‍ സമ്മതം
മൂളിയിരുന്ന ക്യാമ്പിലെ അംഗസംഖ്യ പൊടുന്നനെ പകുതിയിലും താഴേക്ക് കൂപ്പുകുത്തി.ഹരിതശ്രീ
എന്ന ജൈവപച്ചക്കറി കൃഷി പദ്ധതി മുഴുവനായും മാറ്റി ഒരു ഡാറ്റ എന്‍ട്രി വര്‍ക്ക് ചെയ്യേണ്ടതായി
വന്നു.കാന്റീന് നടത്തിപ്പുകാരനെ
തന്നെ ഭക്ഷണത്തിന്റെ കാര്യങ്ങള്‍ ഏല്പിക്കാം എന്ന് കരുതിയെങ്കിലും ഒരു ക്യാമ്പിന് നിരക്കാത്ത
ഭക്ഷണരീതിയും നിരക്കുകളും ആയതിനാല്‍ എന്റെ ഇതുവരെയുള്ള എല്ലാ ക്യാമ്പിലും ചെയ്തപോലെ,
കുട്ടികള്‍ സ്വയം പാകം ചെയ്യുക എന്ന തീരുമാനമെടുത്തു.ഫണ്ടിന്റെ അഭാവം പി.ടി.എ യുടെ സഹകരണം കാരണം അറിഞ്ഞില്ല. അങ്ങനെ പരിമിതികള്‍ എല്ലാം ഒരുവിധം
ഒതുക്കി ഡിസമ്പര്‍ 18ന് തുടങ്ങിയ ക്യാമ്പ് ഡിസമ്പര്‍ 25ന് അവസാനിച്ചപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു.
പങ്കെടുത്ത 23 പേരില്‍
അഞ്ചോ ആറോ പേര് മാത്രമായിരുന്നു നേരത്തെ ഒരു എന്‍.എസ്.എസ് ക്യാമ്പ് അറ്റന്റ് ചെയ്തവര്‍.അവര്‍ക്ക്
പോലും ഈ ക്യാമ്പ് പുതുമയായി.അപ്പോള്‍ പിന്നെ ആദ്യമായിട്ട് ക്യാമ്പ് അറ്റന്റ് ചെയ്തവരുടെ
പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.എല്ലാവരും അവസരത്തിനൊത്ത് ഉയര്‍ന്നതിനാല്‍
പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് എനിക്ക് അവരുടെ മേല്‍നോട്ടം മാത്രമേ നിര്‍വ്വഹിക്കേണ്ടി
വന്നുള്ളൂ.ക്യാമ്പിലെ എല്ലാ പരിപാടികളും പ്രവര്‍ത്തനങ്ങളും സമയക്രമങ്ങളും അനുബന്ധ
പ്രവര്‍ത്തനങ്ങളും കുട്ടികള്‍ ആസ്വദിച്ച് നിര്‍വ്വഹിച്ചപ്പോള്‍ ഒരാള്‍ക്കും അവയൊരു
ബുദ്ധിമുട്ടായി തോന്നിയില്ല.രണ്ടാം ദിവസം സ്ഥലം വിടാന്‍ ഉദ്ദേശിച്ചിരുന്നവര്‍ പോലും 7 ദിവസം കഴിഞ്ഞതറിഞ്ഞില്ല പോലും. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എന്റെ മുന്‍ എന്‍.എസ്.എസ്
സെക്രട്ടറിയായിരുന്ന അപര്‍ണ്ണ കൂടി എത്തിയതോടെ ക്യാമ്പിന്റ്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
കൃത്യമായി വളണ്ടിയര്‍മാരില്‍ എത്തി.
7 ദിവസം മുമ്പ് ഒരു കൂട്ടം
മാത്രമായിരുന്ന 23 പേര് 7 ദിവസത്തിന് ശേഷം
വ്യക്തമായ ലക്ഷ്യമുള്ള ഒരു സംഘമായി മാറിയപ്പോള്‍ വേര്‍പിരിയലിന്റെ വേദനകള്‍ പലരുടെയും
കണ്ണില്‍ നിന്നും തുള്ളികളായി അടര്‍ന്നു വീണു.ക്യാമ്പ്
പിരിച്ചുവിടല്‍ അനിവാര്യമായതിനാല്‍ , രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കാമ്പസില്‍ കണ്ടുമുട്ടാമെന്ന സമാധാന വാക്കുകളോടെ ആ ആരാച്ചാര്‍ കര്‍മ്മം ഞാന്‍ നിര്‍വ്വഹിച്ചു.പിടക്കുന്ന മനസ്സുകളെ
സാക്ഷിനിര്‍ത്തി, 7 ദിവസമായി വാനിലുയര്‍ന്ന് പറന്നിരുന്ന എന്‍.എസ്.എസ് പതാക ഞാന്‍ താഴ്ത്തിയതോടെ ക്യാമ്പ് ഔദ്യോഗികമായി സമാപിച്ചു.
4 comments:
മറ്റുള്ള ഒരു ക്യാമ്പിലും പോകാന്‍ കഴിഞ്ഞില്ല എന്ന ദു:ഖം മാത്രം.....
വേര്‍പിരിയലിന്റെ വേദനയുണര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍
ആശംസകള്‍ മാഷെ
കോളേജ് തുറന്നു....ആ സംഘം എന്നും ക്യാമ്പ് ഓര്‍മ്മകള്‍ പുതുക്കാന്‍ ഒത്തുകൂടിക്കൊണ്ടിരിക്കുന്നു!!
ഒരു ദു:ഖ സമാപനം...
Post a Comment
നന്ദി....വീണ്ടും വരിക