ശുചിത്വബോധം ഏറ്റവും കൂടുതലുള്ള ഒരു വിഭാഗമാണ് മലയാളികള്‍. വ്യക്തിശുചിത്വത്തില്‍ മലയാളിയെ കവച്ചു വയ്ക്കാന്‍ ലോകത്ത് തന്നെ മറ്റാരും ഉണ്ടായിരിക്കില്ല. വിരോധാഭാസമെന്ന് പറയട്ടെ ശുചിത്വത്തെപ്പറ്റി ബോധവല്‍ക്കരിക്കാനും പ്രവര്‍ത്തിക്കാനും കേരളാ ശുചിത്വ മിഷന് എന്ന ഒരു ഗവണ്മെന്റ് ഏജന്‍സി പ്രവര്‍ത്തിക്കുന്നതും ഈ കേരളത്തില്‍ തന്നെ. അതിന് ഞാന്‍ മനസ്സിലാക്കുന്ന കാരണം വ്യക്തിശുചിത്വം കാത്ത് സൂക്ഷിക്കാന്‍ മലയാളി പരിസര മലിനീകരണം നടത്തുന്നു എന്നാണ്. അഥവാ വ്യക്തിശുചിത്വത്തില്‍ മുന്‍നിരയിലാണെങ്കിലും പരിസരശുചിത്വത്തില്‍ നാം വളരെ വളരെ പിന്നിലാണ്.
മാലിന്യം സൃഷ്ടിക്കുന്ന സ്ഥലത്ത് തന്നെ അത് സംസ്കരിക്കുന്നതിലൂടെ മാത്രമേ ഇന്ന് കേരളം നേരിടുന്ന മാലിന്യപ്രശ്നം ലഘൂകരിക്കാന്‍ കഴിയൂ. അതിനുതകുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പൈപ് കമ്പോസ്റ്റ് , വെര്‍മി കമ്പോസ്റ്റ്, കമ്പോസ്റ്റ് പിറ്റ് തുടങ്ങീ ലളിത മാര്‍ഗ്ഗങ്ങള്‍ മുതല്‍ ബയോഗ്യാസ് പ്ലാന്റ് വരെയുള്ളവയുണ്ട് ഈ ഗണത്തില്‍.പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ വകുപ്പാണ് കേരളാ ശുചിത്വ മിഷന്. ഈ ഏജന്‍സിയെ സമീപിച്ചാല്‍ ഓരോ സ്ഥലത്തിനും അനുയോജ്യമായ മാലിന്യസംസ്കരണ രീതി പറഞ്ഞ് തരും.മേല്‍ പറഞ്ഞ രീതികള്‍ സബ്സിഡിയോട് കൂടി ചുരുങ്ങിയ ചെലവില്‍ വീടുകളില്‍ സ്ഥാപിച്ച് കിട്ടാനുള്ള മാര്‍ഗ്ഗങ്ങളും ശുചിത്വ മിഷനില്‍ നിന്നും ലഭിക്കും.
മാലിന്യം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിസര മലിനീകരണം കാരണം മണ്‍സൂണ്‍ കാലത്ത് പരക്കുന്ന രോഗങ്ങളെക്കുറിച്ചും അതില്‍ നിന്നും മുക്തമാകാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ലീഫ്ലെറ്റുകളും നോട്ടീസുകളും ശുചിത്വ മിഷനെ സമീപിച്ചാല്‍ ലഭിക്കും. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ഈ സൌകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.കൂടാതെ ഓരോ ജില്ലയിലുമുള്ള ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍മാരെ സമീപിച്ചാല്‍ ഈ വിഷയത്തില്‍ ക്ലാസെടുക്കാനുള്ള വിദഗ്ദരെയും സൌജന്യമായി തരും. വീഡിയോ ക്ലിപ്പിംഗ് സഹിതമുള്ള പ്രസ്തുത ക്ലാസ്സ് ശുചിത്വബോധം വളര്‍ത്താന്‍ ഏറെ സഹായകമാകും.റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും ഈ സൌകര്യം ഉപയോഗപ്പെടുത്താം.
സ്വച്ച് ഭാരത് എന്ന ആശയവുമായി മുന്നോട്ട് പോകുമ്പോള്‍ ഏറെ സഹായകമാണ് ശുചിത്വ മിഷന്. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് ഒഴിവാക്കാന്‍ വേണ്ടി പൊതു കക്കൂസുകളും ശൌച്യാലയങ്ങളും സ്ഥാപിക്കാനുള്ള പദ്ധതികള്‍ ശുചിത്വ മിഷന്റെ കീഴില്‍ ഉണ്ട്.ശൌച്യാലയ സൌകര്യം ഇല്ലാത്ത കോളനികളിലും മറ്റും അവ സ്ഥാപിക്കുന്നതിനും സ്ഥാപിച്ച് കിട്ടുന്നതിനും ഈ ഏജന്‍സിയുടെ സഹായം ഉപയോഗപ്പെടുത്താം.സ്കൂളുകളിലും കോളെജുകളിലും മാലിന്യസംസ്കരണ യൂണിറ്റുകള്‍ സ്ഥാപിച്ച് കിട്ടാനും ശുചിത്വമിഷനെ സമീപിക്കാം.
വ്യക്തിശുചിത്വം പോലെ പരിസര ശുചിത്വവും പാലിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്. ഈ ബോധമില്ലാത്തിടത്തോളം കാലം ഏത് ഏജന്‍സി ഉണ്ടായിട്ടും സമ്പൂര്‍ണ്ണ ശുചിത്വം സാധ്യമല്ല.അതിനാല്‍ നമ്മുടെ സമീപനമാണ് മാറേണ്ടത്.അഥവാ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശുചിത്വമുള്ള ഒരു മനസ്സാണ് ബാഹ്യശുചിത്വത്തെക്കാളും മലയാളിയില്‍ ഉണ്ടാകേണ്ടത്.
കേരളം പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നിരവധി നിയമങ്ങള്‍ക്ക് നാം വിധേയരാകേണ്ടി വരും. നിയമങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞ് തരാന്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ (KELSA) സമീപിക്കാം.അതെ പറ്റി പിന്നീട്.

5 comments:
മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശുചിത്വമുള്ള ഒരു മനസ്സാണ് ബാഹ്യശുചിത്വത്തെക്കാളും മലയാളിയില്‍ ഉണ്ടാകേണ്ടത്.
വ്യക്തിശുചിത്വം കാത്ത് സൂക്ഷിക്കാന്‍ മലയാളി പരിസര മലിനീകരണം നടത്തുന്നു .
പച്ചപ്പരമാർത്ഥം.
Sudhi...പക്ഷെ പലരും അത് സമ്മതിച്ചു തരുന്നില്ല.
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക