ഒരു അദ്ധ്യാപകദിനം
കൂടി ജീവിതത്തിലൂടെ കടന്നുപോയി. എഡുക്കേഷനില്‍ ബാച്ചിലര്‍ ബിരുദം ഉണ്ടെങ്കിലും കുട്ടികളെ
നേരിട്ട് പഠിപ്പിക്കുന്ന ഉദ്യോഗമല്ല ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍
അദ്ധ്യാപകഗണത്തില് എണ്ണപ്പെടുകയും ചെയ്യും. മാതാപിതാക്കള്‍ അദ്ധ്യാപകര്‍ ആയിരുന്നതിനാല്‍
ഈ ദിനം എല്ലാ വര്‍ഷവും ഞാന്‍ ഓര്‍ത്തുവയ്ക്കും.
ഈ വര്‍ഷത്തെ അദ്ധ്യാപക
ദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍ ചില പരിപാടികള്‍ ആസൂത്രണം
ചെയ്തിരുന്നു. അന്നേ ദിവസം ഞാന്‍ വീട്ടില്‍ നിന്ന് മാനന്തവാടിയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍
എന്റെ മൊബൈല്‍ഫോണില്‍ ഒരു മെസേജ് വന്നു. തൃശൂര്‍ വലപ്പാട് ശ്രീരാമ പോളിടെക്നിക്കിലെ
മുന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജയചന്ദ്രന് മാഷ് അയച്ച ആ സന്ദേശം ഇങ്ങനെയായിരുന്നു.
കോളേജില്‍ എത്തി എന്റെ
സീറ്റില്‍ ജോലിയില്‍ വ്യാപൃതനായിരിക്കെ ഒരു കൂട്ടം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കടന്നുവന്നു.
അവര്‍ സ്വയം നിര്‍മ്മിച്ച ഒരു ആശംസാകാര്‍ഡ് പുഞ്ചിരിയോടെ എനിക്ക് തന്നുകൊണ്ട് അദ്ധ്യാപകദിനാശംസകള്‍
നേര്‍ന്നു. അല്പനേരം ഞാന്‍ ആ കാര്‍ഡിന്റെ പുറം ഭംഗി ആസ്വദിച്ചു.
ശേഷം ഉള്ളിലെ സന്ദേശം
വായിക്കാനായി ഞാന്‍ കാര്‍ഡ് തുറന്നു. അത് ഇപ്രകാരമായിരുന്നു !!
കോളേജിലെ എല്ലാ അദ്ധ്യാപകര്‍ക്കും
അവരുടെ അധ്യാപന ജീവിതത്തിലെ ഒരു പുത്തന്‍ അനുഭവം സമ്മാനിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട
വളണ്ടിയര്‍മാര്‍ ആ ദിനം അവിസ്മരണീയമാക്കി.രാത്രി റൂമിലിരിക്കുമ്പോള്‍ എന്റെ മൊബൈല്‍ഫോണില്‍
ഒരു മെസേജ് വന്നു. തിരുവനന്തപുരം സ്വദേശിയും പ്രമുഖ ട്രെയിനറുമായ ശ്രീ.ബ്രഹ്മനായകംമഹാദേവന് സാര്‍ ആയിരുന്നു ആ സന്ദേശം അയച്ചത്. അത് ഇങ്ങനെയായിരുന്നു !!!
ഈ ഭൂമിയില്‍ അല്പം
ചിലര്‍ക്കെങ്കിലും വെളിച്ചം കാണിക്കാനും പ്രചോദനം നല്‍കാനും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചതില്‍ ഞാന്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നു.
7 comments:
തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും....
വായിച്ച് വായിച്ച് ഞാന്‍ അറിഞ്ഞ അദ്ധ്യാപകനാണ് മാഷ്. എന്റെ സ്നേഹംനിറഞ്ഞ അദ്ധ്യാപക ദിനാശംസകള്‍.... :)
മുബീ...വായനക്കും പ്രോത്സാഹനത്തിനും ആശംസകള്‍ക്കും നന്ദി.
അദ്ധ്യാപകദിനത്തിൽ ആശംസകൾ അർപ്പിക്കാൻ സാധിച്ചില്ല.
ഈ അനുഭവങ്ങൾ പങ്കുവച്ചതിന് ആശംസകൾ. ഇതിൽ മാഷ് കുറിച്ചിരിക്കുന്നു അവസാനവരികൾ അതാണല്ലോ ഒരു അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായത്. നന്മകൾ നേരുന്നു.
ഗീതാജി...അതെ,നന്ദി.
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക