മധ്യവേനല്‍ അവധിക്കാലം തുടങ്ങിയത് മുതല്‍ എന്റെ മക്കളും അയല്പക്കത്തെ കുട്ടികളും പല തരത്തിലുള്ള കളികളില്‍ ഏര്‍പ്പെട്ടു വന്നിരുന്നു. എന്നാല്‍ അവധിക്കാലം ആദ്യത്തെ പത്ത് ദിവസം പിന്നിട്ടതോടെ വിരുന്ന് പോക്ക് തുടങ്ങി , അതോടെ കളിയാരവവും കുറഞ്ഞ് വന്നു.പലരും കുടുംബ സമേതം വിനോദയാത്രക്കും പോകാന്‍ തുടങ്ങിയതോടെ എന്റെ മക്കളും എന്നെ നിര്‍ബന്ധിക്കാന്‍ തുടങ്ങി.ഫെബ്രുവരി അവസാനമാണ് കൊച്ചിന്-മുസ്രിസ് ബിനാലെ കാണാന്‍ കുടുംബ സമേതം പോയതും ആതിരപ്പിള്ളി അടക്കം പല വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചതും.പക്ഷെ കഴിഞ്ഞത് കഴിഞ്ഞു , ഈ അവധിക്കാലത്ത് എന്ത് ചെയ്തു എന്നതാണ് സ്കൂള്‍ തുറക്കുമ്പോഴുള്ള ബില്ല്യണ്‍ ഡോളര്‍ ചോദ്യം പോലും!!
കോളേജില്‍ വെക്കേഷന് ഡ്യൂട്ടി ഉള്ളതിനാലാണ് എനിക്ക് യാത്ര പോകാന്‍ തരമാകാതിരുന്നത്. എന്റെ വെക്കേഷന് ഡ്യൂട്ടി കഴിയുമ്പോഴേക്കും ലുഅ മോള്‍ക്ക് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ക്യാമ്പ് തുടങ്ങും.പിന്നെ മെയ് മാസത്തിലേ ടൂര്‍ നടക്കൂ.മെയ് ആദ്യവാരത്തില്‍ എം.എസ്.സി സൈക്കോളജി പരീക്ഷയും അവസാന വാരത്തില്‍ നോമ്പും.ചുരുക്കി പറഞ്ഞാല്‍ മെയ് മാസത്തില്‍ കിട്ടുന്ന ചുരുങ്ങിയ ദിവസത്തില്‍ ഏതെങ്കിലും ഒന്നിലേ ഒരു ടൂര്‍ പോകാന്‍ സാധിക്കൂ.
അനിയന്മാരുടെ മക്കളും പെങ്ങളുടെ മോനും അവധി ആഘോഷിക്കാനായി എന്റെ വീട്ടില്‍ എത്തിയതോടെ എന്റെ മേലുള്ള ലുഅ മോളുടെ സമര്‍ദ്ദം കൂടി വന്നു - എല്ലാവരും ഓരോ സ്ഥലത്തേക്ക് പോകുന്നു, നമുക്കും എങ്ങോട്ടെങ്കിലും ഒന്ന് പോയി വരണം. അത് ആനക്കയം കൃഷിത്തോട്ടത്തിലേക്കായാലും മതി!!
പെട്ടെന്നാണ് ബ്ലോഗിണി കൂടിയായ ശബ്ന പൊന്നാടിന്റെ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ഒരു യാത്രാവിവരണം ആഴ്ചകള്‍ക്ക് മുമ്പ് വാരാദ്യമാധ്യമത്തില്‍ വായിച്ചത് ഓര്‍മ്മ വന്നത്.അപ്പോഴേക്കും സമയം രണ്ട് മണിയോട് അടുത്തിരുന്നു. ഞാന്‍ ഉടന്‍ ഗൂഗിളില്‍ കയറി ഒന്ന് അരിച്ച് പെറുക്കി.കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ നിന്നും ആനക്കാംപൊയിലിലേക്ക് പോകുന്ന വഴിയിലാണ് അരിപ്പാറ വെള്ളച്ചാട്ടം എന്ന് ഗൂഗിള്‍ വിവരം തന്നു.
ഉടന്‍ എന്റെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി.അതുപ്രകാരം, ഇപ്പോള്‍ എന്റെ കോളേജിലെ എൻ.എസ്.എസ് വളണ്ടിയറും തിരുവമ്പാടി സ്വദേശിയുമായ ബിന്‍ഷിദ് ഉമ്മറിനെ ഞാന്‍ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. അവന് ഞങ്ങള്‍ക്ക് വഴികാട്ടിയായി വരാം എന്ന് പറഞ്ഞതോടെ, മൂന്ന് മണി കഴിഞ്ഞ് ഞാനും എന്റെ മൂന്ന് മക്കളും,പെങ്ങളും അവളുടെ മകനും,രണ്ട് അനിയന്മാരുടെയും മൂന്ന് മക്കളും അടങ്ങുന്ന ഒമ്പതംഗ സംഘം ഒരു മാരുതി ആൾട്ടോ കാറിൽ അരിപ്പാറ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി.
അരീക്കോട് നിന്നും മുക്കം അഗസ്ത്യന്മുഴിയിൽ എത്തി വലത്തോട്ട് തിരിഞ്ഞ് നാലോ അഞ്ചോ കിലോമീറ്റർ പിന്നിട്ട് ഞങ്ങൾ തിരുവമ്പാടിയില്‍ എത്തി.പ്രതീക്ഷിച്ചപോലെ ബിൻഷിദ് ഒരു സ്കൂട്ടറിൽ അവിടെ കാത്തിരുന്നിരുന്നു. ഇനിയും 12 കിലോമീറ്ററോളം യാത്രയുണ്ട് എന്നും അത്യാവശ്യം നല്ല കയറ്റമാണെന്നും പറഞ്ഞപ്പോൾ ഞാൻ ഒന്ന് പിൻ സീറ്റിലേക്ക് നോക്കി. പിന്നെ ബിൻഷിദിന്റെ പിന്നാലെ വണ്ടി വിട്ടു.
പറഞ്ഞ ദൂരം അത്രയും ഓടിയ ശേഷം ബിൻഷിദ് പെട്ടെന്ന് ഒരു ഇടവഴിപോലെയുള്ള ഒരു ചെമ്മൺ പാതയിലേക്ക് തിരിഞ്ഞു. ഇളകിപ്പറിഞ്ഞ കല്ലുകളും കുഴിയും നിറഞ്ഞ ഒരു ഇറക്കത്തിലെത്തി. കാറിന് മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന സംശയം ഉയർന്നതിനാൽ എല്ലാവരെയും അവിടെ ഇറക്കി. സംശയം തീർക്കാൻ കൃത്യം ഒരു വണ്ടി തൊട്ടടുത്ത വീട്ടിൽ നിന്നും ഇറങ്ങി വന്നു. താഴെ പാർക്കിംഗ് ഉണ്ടെന്നും വണ്ടി പോകുമെന്നും പറഞ്ഞതോടെ ഞാൻ സൂക്ഷിച്ച് ഇറക്കം ഇറങ്ങി.
തിരിച്ച് പോകാൻ നല്ല വഴി ഉണ്ടെന്നും അതു വഴി പോകാമെന്നും ടിക്കറ്റ് കൌണ്ടറിൽ ഇരിക്കുന്നയാൾ പറഞ്ഞു.മുതിർന്നവർക്ക് 10 രൂപ ടിക്കറ്റും കുട്ടികൾക്ക് സൌജന്യമായും അരിപ്പാറയിലേക്ക് പ്രവേശനം നൽകുന്നു. ടിക്കറ്റെടുത്ത് ഞങ്ങൾ മുന്നോട്ട് നീങ്ങി. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പാതയുടെ ഇരു വശവും.
(തുടരും...)

3 comments:
തിരുവ്മ്പാടിയില് നിന്നും ആനക്കാംപൊയിലിലേക്ക് പോകുന്ന വഴിയിലാണ് അരിപ്പാറ വെള്ളച്ചാട്ടം എന്ന് ഗൂഗിള്‍ വിവരം തന്നു.
ശബ്നയെ കൂടെ വായിക്കാനായി മാഷേ... നന്ദി.
മുബീ...വായനക്ക് നന്ദി
Post a Comment
നന്ദി....വീണ്ടും വരിക