2016ലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഞങ്ങൾ ഏറ്റെടുത്ത വർക്ക് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങളുടെയും ഫർണ്ണീച്ചറുകളുടെയും അറ്റകുറ്റപ്പണികൾ ആയിരുന്നു. ഇത് ചെയ്യാൻ ഞങ്ങൾക്ക് അറിയുമോ എന്ന് ചോദിച്ചാൽ ഉത്തരം ഉത്തരത്തിലേക്കുള്ള നോട്ടമാകും. എങ്കിലും ആ വെല്ലുവിളി ഞങ്ങൾ ഏറ്റെടുത്തു.
കേടായി കിടക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് മുൻകൂട്ടി ഞങ്ങൾ വാങ്ങിയിരുന്നു.പക്ഷെ ക്യാമ്പിന് ചെന്നപ്പോഴാണ് അതിലൊന്നും കൈ വയ്ക്കാൻ ഞങ്ങൾക്ക് അനുവാദമില്ല എന്ന് മനസ്സിലായത്.പക്ഷെ ഞങ്ങളുടെ കപ്പാസിറ്റി മനസ്സിലാക്കിയ ഒരു ഹെഡ് നഴ്സ് കാഷ്വാലിറ്റിക്ക് മുകളിലെ ഉപകരണങ്ങളുടെ ‘അത്യാഹിത വിഭാഗം’ ഞങ്ങൾക്ക് കാണിച്ചു തന്നു.
“ഇതിൽ നിന്ന് നിങ്ങൾക്ക് നന്നാക്കാൻ പറ്റുന്നത് ഏത് നന്നാക്കിയാലും ഏറെ ഉപകാരമായിരിക്കും...” ലക്ഷക്കണക്കിന് രൂപയുടെ കേടായ സാധനങ്ങൾ കാണിച്ചു തന്നു കൊണ്ട് അവർ പറഞ്ഞു.
ആദ്യത്തെ അമ്പരപ്പിൽ നിന്നും മുക്തരായ ഞങ്ങൾ ഓരോ ഉപകരണത്തെയും കൌതുകത്തോടെ നോക്കി.അവയുടെ ഊരും പേരും ഉപയോഗവും അറിയാത്തതിനാൽ കൂടുതൽ ഒന്നും ആലോച്ചില്ല.കഴിയുന്നത് എല്ലാം റിപ്പയർ ചെയ്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.
“മാഡം....ആ സാധനം എന്താ ?” നിഷാദിന്റെ കണ്ണ് ഉടക്കിയത് കാണാൻ അത്യാവശ്യം വലിപ്പമുള്ള ഒരു ഉപകരണത്തിൽ ആയിരുന്നു.
“അതാണ് സക്ഷൻ മെഷീൻ...” നഴ്സ് മറുപടി കൊടുത്തു.
“ഓ...ഇതാണ് അത് അല്ലെ...എടാ നമുക്ക് എഞ്ചിനീയറിംഗ് ഗ്രാഫിക്സിൽ പഠിക്കാനുണ്ട്...” അവൻ ആരോടോ പറഞ്ഞു.
“അത്...ഒറിജിനലി കേട് ആയത് തന്നെയാണോ?” നിഷാദിന്റെ അടുത്ത ചോദ്യം.
“സാധനം ഒറിജിനൽ തന്നെയായിരുന്നു...പക്ഷെ റിപ്പയർ ചെയ്യാൻ ആരെയും കിട്ടിയില്ല...” നഴ്സ് അല്പം വിഷമത്തോടെ പറഞ്ഞു.
“മാഡം കരയണ്ട...അത് ഞാൻ ഏറ്റു...ഇപ്പോ ശരിയാക്കിത്തരാ....ടൂൾ കമ്മിറ്റീ... ആ സ്പാനറും സ്ക്രൂ ഡ്രൈവറും വരട്ടെ....” നിഷാദിന്റെ ആവശ്യം കേൾക്കേണ്ട താമസം ആരോ അതെടുക്കാൻ ഓടി.
“ഇതിന് ഏകദേശം എത്ര രൂപ വില വരും...?” നിഷാദിന്റെ അടുത്ത സംശയം.
“അതെന്തിനാ? നന്നാക്കിയിട്ട് കൊണ്ടു പോകാനോ?”
“ഏയ്...ആബിദ് സാറിന് ലിസ്റ്റ് കൊടുക്കാനാ...”
“പതിനായിരം രൂപക്കടുത്ത്...”
“പതിനാ......യിരം....രൂവാ....!!എങ്കി ഇത് ശര്യാക്കീട്ട് തന്നെ കാര്യം....എന്താ പെങ്കുട്ട്യേളെ....ഇങ്ങൾ എല്ലാരും നോക്കി നിക്ക്ണത്...അഴിക്ക് വേഗം...”
“എന്ത്?”
“സ്ക്രൂ...ഈ മെഷീനിന്റെ ...ഞാൻ പിടിച്ച് തരാം....” നിഷാദ് മെഷീനിന്റെ ചുറ്റും കയ്യിട്ട് പിടിച്ചു. മറ്റുള്ളവർ സ്ക്രൂ ഓരോന്നായി അഴിക്കാൻ തുടങ്ങി.
“എന്താ...ഒരു ഒരു...” നിഷാദിന് ഒരു പന്തികേട് തോന്നി.”ഏയ്...ഒരു പ്രശ്നവും ഇല്ല...കമോൺ...കണ്ടിന്യൂ....”
“സ്ക്ര്യൂ മുഴുവൻ അഴിച്ചു....”
“ഓകെ...ഇനി അതിനകത്തെ ആ കുഞ്ഞിപ്പാത്രം എടുക്കണം...അത് ഞാൻ തന്നെ എടുക്കാം...” നിഷാദ് ഉപകരണത്തിന്റെ മുകളിലത്തെ ടോപ് മാറ്റി.ഉടൻ അവിടെയാകെ ഒരു ദുർഗന്ധം പരന്നു. ചുറ്റും നിന്നവരെല്ലാം ഗന്ധം സഹിക്കാനാകാതെ ഒഴിഞ്ഞ് മാറി. നിഷാദ് ആ പാത്രത്തിൽ തൊട്ടതും കൈ വലിച്ചു - കൊഴുത്ത ഒരു ദ്രാവകം ആയിരുന്നു അതിനകത്ത്.
“ഇങ്ങളെല്ലാരും എന്താ നായ തൊട്ട കലം പോലെ മാറി നിക്ക്ണത്....ആ ചേച്ചിനെ ബേഗം വിളിക്ക്...ഹൊ... ഇതെന്തൊരു ഹലാക്കിലെ മണമാ....” നിഷാദും മൂക്ക് പൊത്തിപ്പിടിച്ചു. അല്പ സമയത്തിനകം തന്നെ നഴ്സ് സ്ഥലത്തെത്തി.
“ചേഛീ...ഇതെന്താ ഇതിൽ സ്റ്റോക്ക് ചെയ്തു വച്ചത്....മണത്ത്ട്ട് നിക്കാൻ വയ്യ...” നിഷാദ് പറഞ്ഞു.
“അയ്യേ....അതിൽ കയ്യിട്ടോ?” നഴ്സ് ആശ്ചര്യത്തോടെ ചോദിച്ചു.
“ആ...കൈ ഇട്ടതല്ല...കൈ വിട്ടതാ....എന്താ പ്രശ്നം?”
“അത്....ഈ ഉപകരണം ശരീരത്തിനകത്തെ രക്തം,ചലം,കഫം തുടങ്ങീ അനാവശ്യ ദ്രാവകങ്ങളെ വലിച്ചെടുക്കാൻ ഉപയോഗിക്കുന്നതാ.... ഗർഭിണികളുടെയും മറ്റും....”
“മതി....മതി....ഇതൊക്കെ ഒന്ന് ആദ്യം പറഞ്ഞ് തന്നൂടെയ്ന്യോ ന്റെ ചേച്ചീ....ഇഞ്ഞി അതല്ല പ്രശ്നം...”
“കൈ നല്ലവണ്ണം സോപ്പും ഡെറ്റോളും ഇട്ട് കഴുകണം...”നഴ്സ് പറഞ്ഞു.
“അത് നമ്മൾ നൂറ്റൊന്ന് വട്ടം കഴുകിട്ടേ ചോറ് തിന്നൂളൂ....അതല്ല പ്രശ്നം...”
“പിന്നെന്താ പ്രശ്നം....ഇനി അതങ്ങ് അടച്ചോളൂ....”
“അത് തന്നെയാ പ്രശ്നം....ആകെ ണ്ടായിന്യ ഒരു സ്ക്രൂ ഡ്രൈവർ ഇതിന്റുള്ളിലെ ആ കുഞ്ഞിപ്പാത്രത്തിലെ ചോരേക്ക് വീണ്...ഇഞ്ഞി അത്ട്ക്കാൻ ആര് അയില് കയ്യിടും?”
😌😕😕

7 comments:

ഹാ ഹാ ഹാ.അടിപൊളി.നിഷാദിന്റെ വളിച്ച മുഖം കൂടി ഇടാമായിരുന്നു.
സുധീ...ആ രംഗം മനസ്സില്‍ കാണുന്നത് തന്നെയാ ഇപ്പോഴും രസം.
പാവം കൊച്ച്! അതിന് കാര്യം ശരിക്ക് പറഞ്ഞു കൊടുക്കാഞ്ഞിട്ടല്ലേ?
മുബീ...ഞങ്ങള്‍ക്കും അറിയാന്‍ മേലായിരുന്നു. ഇപ്പോള്‍ ഈ മെഷീന് കണ്ടാല്‍ എല്ലാവരും ഒന്ന് “നോക്കും”
അയ്യോ.... ഭയങ്കര കഷ്ടായിപ്പോയല്ലോ മാഷെ.... പാവം കുട്ടി.
ആസ്പത്രിന്നൊക്കെ ഇങ്ങനെയൊക്കെയുള്ള സാധനങ്ങൾ ആവും എന്നൊരു മുൻകരുതൽ ആവാമായിരുന്നു.
ഗീതാജി...ഞാന്‍ പാവമാണേ!!!
Post a Comment
നന്ദി....വീണ്ടും വരിക