Pages

Sunday, May 21, 2017

റിഷിരാജ് സിംഗ് ഐ.പി.എസ്-(കേട്ടതും അനുഭവിച്ചതും) - 2

         
 പെട്ടെന്നായിരുന്നു റിഷിരാജ് സിംഗ് സാറിന്റെ ലാസ്റ്റ് ക്വെസ്റ്റ്യന്‍ പ്രഖ്യാപനം.അത് ഒരു വെറും വാക്കാകും എന്ന് കരുതിയെങ്കിലും ആ ചോദ്യത്തിനും ഉത്തരം പറഞ്ഞതോടെ അദ്ദേഹം എണീറ്റു. ഞാന്‍ നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം, കോമ്പിയറായിരുന്ന വളണ്ടിയര്‍ സെക്രട്ടറി ഹന്ന വര്‍ഗ്ഗീസ് മൈക്ക് കയ്യിലെടുത്തു - “ലാസ്റ്റ് ചോദ്യം കഴിഞ്ഞു, ഇനി ഞങ്ങളുടെ ഒരു റിക്വെസ്റ്റ്...”

ഒരു നിമിഷം ! എണീറ്റ് നിന്ന റിഷിരാജ് സിംഗ് സാര്‍ സീറ്റില്‍ തന്നെ ഇരുന്നു.
“സാര്‍ നല്ല പാട്ടുകാരനാണ് എന്നറിഞ്ഞിട്ടുണ്ട്.പല സ്റ്റേജുകളിലും പാടിയതായി കേട്ടിട്ടുണ്ട്....ഞങ്ങള്‍ക്ക് വേണ്ടി ഒരു പാട്ട്....” ഹന്ന പറഞ്ഞു.

“ശരിയാണ്....പക്ഷെ ഇന്ന് നടക്കില്ല....” ചുമരില്‍ കോട്ടിയടിച്ച പോലെയുള്ള ഉത്തരം കേട്ട് ഒന്ന് പതറിയെങ്കിലും ഹന്ന വിട്ടില്ല.

“സാര്‍...ഇത് ഞങ്ങളുടെ എല്ലാവരുടെയും അപേക്ഷയാണ്....”

ഈ പണി ഒപ്പിച്ചത് ഞാനാണെന്ന് മനസ്സിലാക്കി റിഷിരാജ് സിംഗ് സാര്‍ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഇന്ന് പുസ്തകം എടുത്തിട്ടില്ല...”

“സാര്‍...അറിയുന്ന നാല് വരി പാടിയാല്‍ മതി....” ഞാനും പ്രോത്സാഹിപ്പിച്ചു.

മേശപ്പുറത്ത് കിടന്നിരുന്ന ഒരു ഷീറ്റെടുത്ത് അദ്ദേഹം എന്നോട് പേനയാവശ്യപ്പെട്ടു.പിന്നെ ആ പേപ്പറില്‍ ഇടത് കൈ കൊണ്ട് എന്തൊക്കെയോ കുത്തുക്കുറിച്ചു. ഹിന്ദിയിലോ അല്ലെങ്കില്‍ സ്വന്തം മാതൃഭാഷയില്‍ എന്തെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ അത് നോക്കിയില്ല. സദസ്സും ആകാംക്ഷയോടെ കാത്തിരുന്നു. നാലഞ്ച് വരി എഴുതി അദ്ദേഹം മുരടൊന്നനക്കി.പിന്നെ പാട്ട് തുടങ്ങി.

“നീ മധു പകരൂ....മലര്‍ ചൊരിയൂ.....
 അനുരാഗ പൌര്‍ണ്ണമിയേ.....!!!”
സദസ്സ് ഒന്നടങ്കം അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.പേപ്പറില്‍ എഴുതിയത് മുഴുവന്‍ പാടിയ അദ്ദേഹം എണീറ്റു.ഹര്‍ഷാരവം മുഴക്കി സദസ്സും എഴുന്നേറ്റ് നിന്നു.പരിപാടികള്‍ അവസാനിക്കുന്നതിന് മുമ്പ് ചില സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ ഞാന്‍ റിക്വെസ്റ്റ് ചെയ്തു. വിവിധ പരിപാടികളില്‍ പങ്കെടുത്ത എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അദ്ദേഹം വിതരണം ചെയ്തു.ഞങ്ങളുടെ കയ്യെഴുത്ത് ത്രൈമാസികയുടെ അഞ്ചാം ലക്കവും അദ്ദേഹം പ്രകാശനം ചെയ്തു.
 എന്‍.എസ്.എസ് യൂണിറ്റ് ആരംഭിക്കാന്‍ പോകുന്ന “വിഷരഹിത വിഷു” പച്ചക്കറി കൃഷി ഒരു തൈ നട്ട് ഉത്ഘാടനം ചെയ്യണമെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം സ്വീകരിച്ചു.പരിവാര സമേതം ഞങ്ങളുടെ കൃഷിയിടത്തിലേക്ക് അദ്ദേഹം വന്നു.

തൈ നട്ട് തിരിച്ചു പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഞാന്‍ വളണ്ടിയര്‍മാരോട് എന്തോ കുശുകുശുക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചത്.

“എന്താ....എന്തുപറ്റി?” അദ്ദേഹം ചോദിച്ചു.

“വിസിറ്റേഴ്സ് ഡയറി എടുത്ത് വച്ചിരുന്നു....പക്ഷെ സാറിന് തരാന്‍ പറ്റിയില്ല....അതിലെന്തെങ്കിലും എഴുതിയാല്‍ ഉപകാരമായിരുന്നു...”ഞാന്‍ പറഞ്ഞു.

“ഓ.കെ.....കൊണ്ടു വരൂ....” സ്റ്റാര്‍ട്ടാക്കിയ  വണ്ടി ഓഫാക്കാന്‍ ഡ്രൈവറോട് പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങി.പിന്നെ വളണ്ടിയര്‍മാരുടെ കൂടെ ധാരാളം സെല്‍ഫിക്ക് അദ്ദേഹം നിന്ന് കൊടുത്തു.അപ്പോഴേക്കും ഡയറിയുമായി വളണ്ടിയര്‍ സെക്രട്ടറി എത്തി.അതില്‍ അഭിപ്രായവും രേഖപ്പെടുത്തി ഹസ്തദാനം നല്‍കി അദ്ദേഹം വീണ്ടും വണ്ടിയില്‍ കയറി.

 

“സാര്‍...ഒരിക്കല്‍ കൂടി ആ പുസ്തകവും എടുത്ത് ഒരു ദിവസം മുഴുവനായി ഞങ്ങളുടെ കൂടെ ഉണ്ടാകണം...” ഞാന്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു.

“ശരി....അടുത്തമാസം തന്നെയാവാം....”മറുപടി കേട്ട് ഞാന്‍ ഞെട്ടി.

“അത്ര പെട്ടെന്ന് വേണ്ട സാര്‍...” ഞാന്‍ ഒഴിഞ്ഞ് മാറി.

“ഓകെ...വെന്‍ യൂ വാണ്ട് കാള്‍ മീ...” ലഹരി ഉപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ 9447178000 , 9061178000 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും അദ്ദേഹത്തെ നേരിട്ട് വിളിക്കണമെന്നും ഈ നമ്പറുകള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും പറഞ്ഞ് എല്ലാവരുടെയും നേരെ കൈ വീശി അദ്ദേഹം യാത്രപറഞ്ഞു.

കറുത്ത പജീറൊ ജീപ്പ് മെല്ലെ ദൃഷ്ടി പഥത്തില്‍ നിന്നും മായുമ്പോള്‍ കേട്ടറിഞ്ഞ റിഷിരാജ് സിംഗ് സാറും അനുഭവിച്ചറിഞ്ഞ റിഷിരാജ് സിംഗ് സാറും തമ്മിലുള്ള വ്യത്യാസത്തിന്റെ അമ്പരപ്പിലായിരുന്നു ഞാന്‍.

9 comments:

Areekkodan | അരീക്കോടന്‍ said...

കറുത്ത പജീറൊ ജീപ്പ് മെല്ലെ ദൃഷ്ടി പഥത്തില്‍ നിന്നും മായുമ്പോള്‍ കേട്ടറിഞ്ഞ റിഷിരാജ് സിംഗ് സാറും അനുഭവിച്ചറിഞ്ഞ റിഷിരാജ് സിംഗ് സാറും തമ്മിലുള്ള വ്യത്യാസത്തിന്റെ അമ്പരപ്പിലായിരുന്നു ഞാന്‍.

© Mubi said...

കേട്ടറിയുന്നതിനേക്കാള്‍ അനുഭവിച്ചറിയുന്നത്‌ തന്നെയാണ് നല്ലത്...മറ്റാരൊക്കെയോ ചേര്‍ന്ന് സൃഷ്ടിച്ച അബദ്ധധാരണകളും മാറ്റാനായല്ലോ.

Cv Thankappan said...

ഉജ്ജ്വലമായി......
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

മുബീ...അതെ,നമ്മള്‍ അറിയുന്നത് വരെ മുന്‍‌ധാരണ പാടില്ല.

തങ്കപ്പേട്ടാ...നന്ദി

SIVANANDG said...

"കേട്ടറിഞ്ഞ റിഷിരാജ് സിംഗ് സാറും അനുഭവിച്ചറിഞ്ഞ റിഷിരാജ് സിംഗ് സാറും തമ്മിലുള്ള വ്യത്യാസത്തിന്റെ അമ്പരപ്പിലായിരുന്നു ഞാന്‍"

അരീക്കോടൻ മൂപ്പാ വാൾത്തുക്കൾ............

Bipin said...


ഒരു അനുഭവം!

Areekkodan | അരീക്കോടന്‍ said...

Sivanandg...നന്ദി

ബിപിനേട്ടാ...അതെ, ഒരു അനുഭവം തന്നെ

Muralee Mukundan , ബിലാത്തിപട്ടണം said...

കേട്ടറിയുന്നതിനേക്കാള്‍ അനുഭവിച്ചറിയുന്നത്‌
തന്നെയാണ് ഉഗ്രൻ അനുഭവം ..!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അനുഭവമേ ഗുരു

Post a Comment

നന്ദി....വീണ്ടും വരിക