ഇക്കഴിഞ്ഞ ജൂൺ 17, എന്ന് വച്ചാൽ കഴിഞ്ഞതിന്റെ മുന്നത്തെ ശനിയാഴ്ച പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി കൊച്ചി മെട്രോ രാജ്യത്തിന് സമർപ്പിച്ചു. ഇനി മെട്രോ ട്രെയിനിൽ കയറാൻ ബാംഗ്ലുരോ ഡൽഹിയിലോ പോകേണ്ടതില്ല എന്നായിരുന്നു എന്റെ ആദ്യ ആശ്വാസം. ഒരു സീനിയർ സിറ്റിസൺ ആയ ശേഷമേ കൊച്ചി മെടോയിൽ കയറാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു കൊച്ചി മെറ്റ്രൊ എന്ന് കേള്‍ക്കാന്‍ തുടങ്ങിയതു മുതല്‍ എന്റെ ധാരണ. എന്നാൽ തികച്ചും അപ്രതീക്ഷിതമായി 45-ാം വയസ്സിൽ തന്നെ അതിന് സാധിച്ചു എന്ന് മാത്രമല്ല ഉത്ഘാടനം കഴിഞ്ഞ് 15ാം ദിവസം തന്നെ അതിൽ കയറാനുള്ള അവസരം നാഷണൽ സർവീസ് സ്കീമിലൂടെ തന്നെ ലഭിച്ചു. എന്റെ ആദ്യ മെട്രോ യാത്രയും , ആദ്യ വിമാന യാത്രയും എല്ലാം സാധ്യമായത് നാഷണൽ സർവീസ് സ്കീമിലൂടെ തന്നെയായിരുന്നു.
ഒരാഴ്ചക്കുള്ളിൽ ഇന്ത്യയിലെ ഏത് മെട്രോയിലും ലഭിച്ച റെക്കാർഡ് കലക്ഷൻ എന്ന വാർത്ത കേട്ടാണ് ഞാൻ മെട്രോ സിറ്റിയിൽ എത്തിയത്.ശനിയാഴ്ച കൂടിയായതിനാൽ നല്ല തിരക്കും പ്രതീക്ഷിച്ചു. പത്തടിപ്പാലത്തിൽ നിന്നാണ് എന്റെ എൻ.എസ്.എസ് വളണ്ടിയർമാരായ അസ്ലമിനെറയും ജിൻഷാദിന്റെയും കൂടെ കൊച്ചി മെട്രോയിലെ കന്നിയാത്ര ആരംഭിച്ചത്.ഇതോടെ കൊച്ചി മെട്രോയിൽ കയറുന്ന ആദ്യത്തെ വയനാട്ടുകാരൻ ആയി ജിൻഷാദ് മാറി !!
30 രൂപ കൊടുത്ത് ആലുവയിലേക്ക് ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് കയറി. ടിക്കറ്റ് എടുക്കുന്നിടത്തും സ്റ്റേഷനകത്തും പത്തിലധികം ആളെ കണ്ടില്ല.
എസ്കലേറ്റർ വഴി പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ അവിടെയും സ്ഥിതി തഥൈവ. 2015ല്‍ ബാംഗ്ലൂര്‍ മെട്രോയില്‍ കുടുംബ സമേതം കയറിയപ്പോഴും ഇതെന്ത് മെട്രോ എന്ന ചോദ്യം മനസ്സില്‍ ഉദിച്ചിരുന്നു.

ആദ്യം വന്ന വണ്ടിയിൽ ഞങ്ങൾ കയറിയില്ല. ആൾക്കാർ കയറുന്നതും ഇറങ്ങുന്നതും വണ്ടി വരുന്നതും പോവുന്നതും എല്ലാം നോക്കി നിന്ന് മൊബൈലിൽ പകർത്തി. ഡൽഹി മെട്രോയിലും ബാംഗ്ലുർ മെട്രോയിലും ക്യാമറ ഉപയോഗിക്കന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഒരു ഉൾഭയത്തോടെയാണ് ഇതെല്ലാം ചെയ്തത്. സ്റ്റേഷനില്‍ ആളില്ലെങ്കിലും വണ്ടിക്കകത്ത് നിറയെ ആള്ക്കാര് ഉണ്ടായിരുന്നു. കൂടുതലും മെട്രോയില്‍ കയറാന്‍ വേണ്ടി കയറിയവര്‍ ആണെന്ന് അവരുടെ മുഖം വ്യക്തമായിരുന്നു.
മെട്രോയുടെ ബോഗികളില്‍ പെയിന്റിംഗ് നടത്താത്തതിനാല്‍ ഞാന്‍ കണ്ട മറ്റു രണ്ട് മെട്രോകളുടെ പോലെ വണ്ടിക്ക് ഒരു ആകര്‍ഷണം തോന്നിയില്ല. പക്ഷേ മുട്ടം യാര്‍ഡില്‍ നിറയെ ചിത്രങ്ങളോട് കൂടിയ ഒരു വണ്ടി നിര്‍ത്തിയിട്ടതും കണ്ടു (ഫോട്ടോ പിടിക്കാന്‍ കിട്ടിയില്ല)
25 മിനുട്ട് കൊണ്ട് ആലുവ നിന്നും പാലാരിവട്ടത്ത് എത്തും എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതായത് 40 രൂപയുടെ ടിക്കറ്റ് എടുത്താല്‍ 25 മിനുട്ട് യാത്ര ചെയ്യാം. മെട്രോയില്‍ ഇതുവരെ കയറാത്തവര്‍ ഒന്ന് കയറി പരിചയപ്പെടുന്നത് നല്ലതാണ്. ഓര്‍മ്മിക്കുക, ടിക്കറ്റെടുത്ത് 90 മിനുട്ടേ അതിനകത്ത് ചുറ്റിപ്പറ്റി നില്ക്കാന് പറ്റുള്ളൂ. ഇല്ലെങ്കില്‍ സ്റ്റേഷനില്‍ നിന്ന് പുറത്ത് കടക്കാനും പൈസ അടക്കേണ്ടി വരും!!
14 മിനുട്ട് നേരത്തെ യാത്രയിലൂടെ ഞങ്ങള്‍ ആലുവയില്‍ എത്തി. അവിടെ അല്പമെങ്കിലും ആളെ കണ്ടപ്പോള്‍ മനസ്സില്‍ സന്തോഷമായി. മെട്രോ പൂര്‍ണ്ണമായും സജ്ജമാകുമ്പോള്‍ ഡെല്‍ഹിയെപ്പോലെ നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഒന്നായി മാറും എന്ന് തന്നെയാണ് പ്രതീക്ഷ.
വാല്: മെട്രോ തുടങ്ങിയിട്ടും റോട്ടിലെ തിരക്ക് ഒട്ടും കുറവില്ല എന്നും ഇന്നലെ ബോധ്യമായി.
7 comments:
ഇതോടെ കൊച്ചി മെട്രോയിൽ കയറുന്ന ആദ്യത്തെ വയനാട്ടുകാരൻ ആയി ജിൻഷാദ് മാറി !!
മെട്രോയിൽ ഒന്ന് കയറണമല്ലോ.
സുധീ...നടക്കട്ടെ
അതാണ് മെട്രോ!
അങ്ങിനെ കൊച്ചിയും
ഒരു മെട്രോപൊളിറ്റൻ സിറ്റിയായി ..!
യാത്രാനുഭവം നന്നായിട്ടുണ്ട് കേട്ടോ ഭായ്
ആലുവയും ഇടപ്പള്ളിയും (ലുലുമാൾ) ആണ് തിരക്കുള്ള മെട്രോസ്റ്റേഷനുകൾ എന്ന് തോന്നുന്നു.
മുബീ...അതെന്നെ
മുരളിയേട്ടാ...ഇന്ന് മുഴുവന്‍ ഇവിടെ ഉണ്ടല്ലേ?
മണികണ്ഠാ...ലുലുമാളില്‍ ഇനിയും തിരക്കേറും.
Post a Comment
നന്ദി....വീണ്ടും വരിക