Pages

Sunday, August 20, 2017

വേമ്പനാട്ട് കായലിലേക്ക്...

                 തുരുത്തിലെ ഒരു വീടിന്റെ മുന്നില്‍ സജ്ജീകരിച്ചതായിരുന്നു ആ ചായക്കട. ബോട്ടില്‍ നിന്നിറങ്ങി ഞങ്ങള്‍ കടയുടെ കവാടത്തിലേക്ക് നീങ്ങി.
                  മുന്നില്‍ കൂട്ടിയിട്ട കരിങ്കല്ലിന് മുകളില്‍ ആയിരുന്നു ആ അതിഥി ഇരുന്നിരുന്നത്. തൊട്ടടുത്ത് കണ്ടപ്പോള്‍ ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ ക്യാമറയില്‍ പകര്‍ത്തി. പിന്നെ അല്പാല്പം അടുത്തേക്ക് നീങ്ങി, തൊട്ടടുത്ത് വരെ എത്തി. അപ്പോഴും അത് അനങ്ങാതിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സംശയം - ഇത് ഒറിജിനല്‍ തന്നെയോ ?കരിങ്കല്ലിന് മുകളില്‍ ഇരുന്നിരുന്നത് ഒരു പരുന്ത് ആയിരുന്നു.

                   ഞങ്ങള്‍ എത്ര അടുത്തെത്തിയിട്ടും അത് ഇരുന്ന സ്ഥലത്ത് നിന്ന് അനങ്ങിയില്ല!അവസാനം ലുലു മോള്‍ ഒരു കൈ പ്രയോഗം നടത്തി.അപ്പോഴും അത് അനങ്ങാതെ ഇരുന്നു തന്നു!!പിന്നെ എല്ലാവരും അതിനെ തലോടി! കുറെ സെല്‍ഫിയിലും അവന്‍/അവള്‍ താരമായി നിറഞ്ഞു.
                   ചായക്ക് ശേഷം ഞങ്ങള്‍ വീണ്ടും ബോട്ടില്‍ കയറി. പോള മൂടിയ കായലിലൂടെ അവയെ വകഞ്ഞ് മാറ്റി ഞങ്ങള്‍ മുന്നോട്ട് നീങ്ങി.മനുഷ്യന്‍ ഉപേക്ഷിക്കുന്ന വസ്തുക്കളും പ്രകൃതി നല്‍കുന്ന വസ്തുക്കളും ഒരു പോലെ കായലിനെ വൃത്തിഹീനമാക്കുന്നത് നേരിട്ട് കാണാന്‍ ഈ യാത്ര സഹായകമായി.
                ബോട്ട് നീങ്ങി നീങ്ങി കര കാണാത്ത വിധം പരന്നു കിടക്കുന്ന ഒരു സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് അവിടെ ചെളി നീക്കുന്നുണ്ടായിരുന്നു. ജെ.സി.ബിയുടെ തുമ്പിക്കൈ മുഴുവന്‍ വെള്ളത്തിനടിയിലേക്ക് പോകുന്നതിനാല്‍ അവിടത്തെ ആഴം ഞങ്ങള്‍ മനസ്സിലാക്കി. ആ ചെളി ഉപയോഗിച്ചാണ് ഉപ്പ് വെള്ളം കയറാതിരിക്കാനുള്ള ബണ്ട് നിര്‍മ്മിക്കുന്നത് പോലും. കുട്ടിക്കാലത്ത് പലപ്പോഴും ഞാന്‍ പത്രത്തില്‍ വായിച്ചിട്ടുള്ള തണ്ണീര്‍മുക്കം ബണ്ടും ഇത്തരത്തിലുള്ളതായിരുന്നു.പക്ഷെ ഇന്ന് കോണ്‍ക്രീറ്റ് ബണ്ട് തന്നെയാണ്.
“ഇപ്പോള്‍ നമ്മള്‍ എത്തി നില്‍ക്കുന്നത് വേമ്പനാട്ട് കായലിലാണ്“ ആന്റണി പറഞ്ഞു.

“കേരളത്തിലെ ഏറ്റവു0 വലിയ തടാകം“  മക്കള്‍ പറഞ്ഞു.

“അതെ... ഇന്ത്യയിലെ ഏറ്റവു0 നീളമുള്ള തടാകവു0.“ ആന്റണി  കൂട്ടിച്ചേര്‍ത്തു. 

“ ഇനി നമുക്ക് മടങ്ങാം...”

(തുടരും....)

4 comments:

Areekkodan | അരീക്കോടന്‍ said...

ബോട്ട് നീങ്ങി നീങ്ങി കര കാണാത്ത വിധം പരന്നു കിടക്കുന്ന ഒരു സ്ഥലത്തെത്തി.

© Mubi said...

വേമ്പനാട്ട് കായല്‍ തീരം.... പാട്ട് ഓര്‍മ്മ വന്നു :)

Muralee Mukundan , ബിലാത്തിപട്ടണം said...

വേമ്പനാട്ട് കായല്‍...
കേരളത്തിലെ ഏറ്റ വലിയ
തടാകവു0 ഇന്ത്യയിലെ ഏറ്റവു0
നീളമുള്ള തടാകവു0... !

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...മൊത്തം കയറി നിരങ്ങി അല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക