സുനിൽ ഗവാസ്കറും കപിൽ ദേവും രവിശാസ്ത്രിയും എല്ലാം V shape കഴുത്തുള്ള വെള്ള ബനിയനിട്ട് അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് കളി ഡയനോര ടി വി യിൽ ബ്ലാക്ക് & വൈറ്റിൽ കണ്ടതിന്റെ കളർചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. റിലയന്‍സിന്റെ ഇന്നത്തെ ജിയോ വരുന്നതിനും എത്രയോ മുമ്പ് റിലയൻസ് കപ്പ് ലോക ക്രിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ മാന്ത്രിക ബൗളിംഗിൽ ആസ്ത്രേലിയയെ ഒറ്റ റണ്ണിന് തോല്പ്പിച്ച ഇന്ത്യയുടെ കളിയും എന്റെ മനസ്സിലുണ്ട്. ഇഷ്ട താരങ്ങൾ പലരും കോഴ വിവാദത്തിൽ കുടുങ്ങിയതോടെ ക്രിക്കറ്റ് എന്റെ മനസ്സിൽ നിന്നും പിഴുതെറിയപ്പെട്ടു. ആവേശം വാനോളം ഉയർത്തി എന്ന് പത്രക്കാർ എന്നും എഴുതുന്ന IPL അടക്കമുള്ള 20-20 മത്സരങ്ങൾ ഒന്ന് പോലും ഞാൻ ഇതുവരെ നേരിട്ടും ടി വി യിലും കണ്ടിട്ടില്ല എന്ന് അറിയുമ്പോഴാണ് ഞാനും ക്രിക്കറ്റും തമ്മിലുള്ള ഇന്നത്തെ ബന്ധം മനസ്സിലാവുക.
ഇത്രയും പറഞ്ഞത് ഇനി ഞാൻ കളിക്കാൻ പോകുന്ന 20-20 യെപ്പറ്റി പറയാനാണ്. ഇന്ന് ഞങ്ങളുടെ 20-20 ഇന്നിങ്ങ്സ് ആരംഭിക്കുന്നു. വൈവാഹിക ജീവിതത്തിന്റെ 20-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മുറ്റത്ത് ഒരു പുതിയ തൈ കൂടി -ബുഷ് ഓറഞ്ച് .
നടുന്ന മരങ്ങൾ വളരുന്നില്ല എന്ന് പറയുന്നവർക്ക് പരീക്ഷിക്കാൻ ഒരു മാതൃക.... മുൻ വാർഷികങ്ങളിൽ വീട്ട് മുറ്റത്ത് നട്ട ഉറുമാമ്പഴത്തിന്റെ തൈയും പ്ലാവിന്റെ തൈയും ഇതാ ഇപ്പോൾ ഇത്രേം ആയി. നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കു ... വീടിന് ചുറ്റും പലതരം വൃക്ഷങ്ങൾ പടർന്ന് പന്തലിക്കും എന്ന് തീർച്ച.
7 comments:
വൈവാഹിക ജീവിതത്തിന്റെ 20-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മുറ്റത്ത് ഒരു പുതിയ തൈ കൂടി -ബുഷ് ഓറഞ്ച് .
ബുഷ്-ഓറഞ്ചിനും നിങ്ങള്‍ക്കും ആശംസകള്‍...
മുബീ...നന്ദി,അമേരിക്കൻ പ്രെസിഡന്റ് ബുഷ് അല്ല ഇത് !!
ആശംസകള്‍ മാഷേ
തങ്കപ്പേട്ടാ...സ്വീകരിച്ചു
വലിയ ഒരു കമന്റ് ഇട്ടിരുന്നു.കണ്ടില്ല.
വിവാഹവാർഷികാശംസകൾ!!!
Sudhi...Thanks for this visit and comment after a long interval
Post a Comment
നന്ദി....വീണ്ടും വരിക