ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 9
ബീച്ച് വോളിയില്‍ പെണ്‍കുട്ടികളുടെ ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത് കേരളവും ആന്ധ്രപ്രദേശും ആയിരുന്നു. സെമിയില്‍ കേരള ടീം 2 നെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ ആന്ധ്രയെ കേരള ടീം 1 കെട്ടു കെട്ടിച്ചുകൊണ്ട് സ്വര്‍ണ്ണമെഡല്‍ ജേതാക്കളായി. പുരുഷ ഫൈനല്‍ ആയിരുന്നു യഥാര്‍ത്ഥ ഫൈനല്‍. ആന്ധ്രപ്രദേശും അതിനെ വിഭജിച്ചുണ്ടാക്കിയ തെലങ്കാനയും തമ്മില്‍. ആന്ധ്രയുടെ ആജാനുബാഹുക്കളായ ഇരട്ട പോരാളികള്‍ക്ക് മുമ്പില്‍ തെലങ്കാന അടിയറ പറഞ്ഞു.
ജേതാക്കളായ ടീമിനെ ഗെയിംസിന്റെ വിവിധ ഉദ്യോഗസ്ഥരും വോളിബാള്‍ ഫെഡറേഷന് ഭാരവാഹികളും ഹസ്തദാനം നല്കി അഭിനന്ദിച്ചു കൊണ്ടിരുന്നു. അവസരം കിട്ടിയപ്പോള്‍ ടീം ക്യാപ്റ്റനെ ഞാനും കൈ പിടിച്ച് കുലുക്കി.
പെട്ടെന്നാണ് എന്റെ കൂടെയുള്ള ഒരു സംഘം വിചിത്രമായ ഒരു ആവശ്യം എന്റെ മുമ്പില്‍ അവതരിപ്പിച്ചത്. ഇന്നത്തോട് കൂടി നമ്മുടെ വളണ്ടിയര്‍ കൂട്ടുകെട്ട് പിരിഞ്ഞ് പോകുകയാണ്. അതിന് മുമ്പ് നമുക്കും കാണികള്‍ക്കും ആസ്വദിക്കാന്‍ നമ്മുടെ വക ഒരു ഫ്ലാഷ്മോബ് അവതരിപ്പിക്കാന്‍ സമ്മതം തരണം. രണ്ട് ദിവസമായി ഇവരില്‍ പലരും മാറിനിന്ന് ചില സ്റ്റെപ്പുകള്‍ വയ്ക്കുന്നതിന്റെ പിന്നിലെ രഹസ്യം അപ്പോഴാണ് എനിക്ക് പിടികിട്ടിയത്.
എന്റെ പയ്യന്മാരുടെ ആഗ്രഹം നടക്കട്ടെ എന്ന് ഞാനും തീരുമാനിച്ചു. ഞങ്ങളെ നിയന്ത്രിക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് മൊയ്തീന് കുട്ടി സാറെ ഞാന്‍ നേരിട്ട് കണ്ട് കുട്ടികളുടെ ആഗ്രഹം അറിയിച്ചു. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്തതും എന്നാല്‍ എല്ലാവര്ക്കും ആസ്വദിക്കാന്‍ പറ്റുന്നതുമായ ഈ പരിപാടിക്ക് അദ്ദേഹം അപ്പോള്‍ തന്നെ സമ്മതം നല്കി.
തീരുമാനം എന്റെ മക്കളെ അറിയിച്ചതും ഉച്ചഭാഷിണിയിലൂടെ ‘ലുങ്കി ഡാന്‍സ്’ ഒഴുകാന്‍ തുടങ്ങി.അതുവരെ കളി ഏരിയക്ക് പുറത്ത് നിന്നിരുന്ന മഞ്ഞ സംഘം ഗ്രൌണ്ടിലേക്ക് കയറി. പിന്നെ പത്ത് മിനുട്ട് നേരം കാണികള്‍ക്കും ഗെയിംസ് അധികൃതര്‍ക്കും മാധ്യമപടക്കും കണ്ണിനും ക്യാമറക്കും ആനന്ദം പകര്‍ന്ന ഒരു കലാപരിപാടി അരങ്ങേറി. ഒരു പക്ഷേ നാഷണല്‍ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ മത്സരത്തിനിടക്ക് കാണികള്‍ക്കായി അവതരിപ്പിച്ച ആദ്യത്തെ പ്രോഗ്രാമും ഇതായിരിക്കും.
പക്ഷേ ഫ്ലാഷ്മോബിലൂടെ തോളിലെടുത്തിട്ടത് കരിമൂര്‍ഖനെയായിരുന്നു എന്ന് അര മണിക്കൂര്‍ കഴിഞ്ഞാണ് അറിഞ്ഞത് !!
ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 11

ഫ്ലാഷ് മോബ് കഴിഞ്ഞതോടെ പലരും അഭിനന്ദനങ്ങളുമായി എത്തി. ഗെയിംസ് വെന്യൂ മാനേജറും ഇന്ത്യന്‍ ബീച്ച് വോളി താരവുമായിരുന്ന പ്രദീപ് ജോണ്‍ കഴിഞ്ഞ അഞ്ച് ദിവസമായി കുട്ടികള്‍ കാഴ്ച വച്ച അര്‍പ്പണ മനോഭാവത്തെയും നിമിഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച കിടിലന്‍ പെര്‍ഫോമന്‍സിനെയും അഭിനന്ദിച്ചു.
അടുത്ത അഭിനന്ദനം വി.ഐ.പി ഗ്യാലറിയില്‍ നിന്നായിരുന്നു.ഹിന്ദി സിനിമാതാരം രാജ് ബബ്ബാറിന്റെ മുഖഛായയുള്ള ഒരാള്‍. പിന്നീടാണ് ഞാന്‍ അറിഞ്ഞത് മുന്‍ ഇന്ത്യന്‍ താരവും വോളിബാള്‍ ഫെഡെറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലും ആയ രാജസ്ഥാന് സ്വദേശി രാമാവതാര്‍ സിംഗ് ഝക്കര്‍ ആണ് അതെന്ന്. അദ്ദേഹവും എന്റെ മക്കളെ മുക്തകണ്ഠം പ്രശംസിച്ചു.
ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 11
3 comments:
പക്ഷേ ഫ്ലാഷ്മോബിലൂടെ തോളിലെടുത്തിട്ടത് കരിമൂര്‍ഖനെയായിരുന്നു എന്ന് അര മണിക്കൂര്‍ കഴിഞ്ഞാണ് അറിഞ്ഞത് !!
അയ്യോ... ഒന്നും വായിച്ചില്ല മാഷേ. പതുക്കെ വായിക്കാട്ടോ. യാത്ര കഴിഞ്ഞെത്തിയതെയുള്ളൂ.
Mubi...Welcome back
Post a Comment
നന്ദി....വീണ്ടും വരിക