Pages

Tuesday, December 11, 2018

കരിയാത്തന്‍‌പാറയിലെ പച്ചപ്പരവതാനിയിലൂടെ....

              2011പുതുവർഷദിനത്തിൽ ഞാൻ പുതിയൊരു ബ്ലോഗ് തുടങ്ങി. എന്റെ യാത്രാ വിവരണങ്ങൾ എഴുതാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റിന്റെ പേര് “കരിയാത്തന്‍‌പാറയിലെ പച്ചപ്പരവതാനിയിലൂടെ....“ എന്നായിരുന്നു.കക്കയത്തിനടുത്തുള്ള പ്രകൃതി രമണീയമായ കരിയാത്തന്‍‌പാറയിൽ, അതിന്റെ തൊട്ടടുത്ത സ്ഥലമായ തലയാട് വച്ച്  നടന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിനിടക്ക് പോയതിന്റെ വിവരണമായിരുന്നു ആ പോസ്റ്റ്. മാതൃഭൂമി യാത്രയുടെ ഓൺലൈൻ പതിപ്പിൽ ഞാൻ എഴുതിയ കുറിപ്പിന്റെ ലിങ്ക് ( http://archives.mathrubhumi.com/yathra/travel_blog/article/155560/index.html ) ആയിരുന്നു ആ പോസ്റ്റിൽ  നൽകിയിരുന്നത് . കരിയാത്തൻ‌പാറയിലേക്ക് വീണ്ടും പോകാൻ തയ്യാറെടുക്കുമ്പോൾ ആ ആർട്ടിക്കിൾ തെരഞ്ഞപ്പോഴാണ്  അത് കാണാനേ ഇല്ല എന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നത്.

           തൂമഞ്ഞ് വീണുകൊണ്ടിരിക്കുന്ന ഒരു ഡിസംബർ പ്രഭാതം. എല്ലാ എൻ.എസ്.എസ് ക്യാമ്പിലും ഉണ്ടാകാറുള്ള പോലെ അവസാന ദിനത്തിൽ ഒരു ട്രക്കിംഗ് എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. പക്ഷെ സ്നേഹം കൊണ്ട് ഞങ്ങളെ വീർപ്പ് മുട്ടിച്ച തലയാടുകാർ ട്രക്കിങ്ങിന് മുമ്പ് ഒരു ഔട്ടിംഗ് എന്ന ആശയത്തോടെ ഞങ്ങളെ നയിച്ചത് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ റിസർവോയർ ആയ കരിയാത്തന്‍‌പാറയിലേക്കാണ്. മൂക്കിന് താഴെയുള്ള ഇത്രയും മനോഹരമായ ഒരു സ്ഥലം ഇതുവരെ അറിയാതെ പോയല്ലോ എന്ന സങ്കടമായിരുന്നു അവിടെ എത്തിയപ്പോൾ ആദ്യം തോന്നിയത്.
                   
 
          ചിത്രങ്ങളിൽ കണ്ട തേക്കടിയുടെ ഒരു കോഴിക്കോടൻ പതിപ്പ് എന്ന് ഒറ്റ നോട്ടത്തിൽ പറയാം. ചില്ലകളാൽ സ‌മൃദ്ധമായ വിവിധതരം മരങ്ങൾ തിങ്ങി നിൽക്കുന്ന കര ഭാഗം. ആഴം എത്രയുണ്ട് എന്ന് പറയാൻ പറ്റാത്ത വിധത്തിൽ ഒഴുക്ക് നിലച്ച കുറ്റ്യാടി പുഴ.വെള്ളം ഇറങ്ങിപ്പോയ സ്ഥലങ്ങളിൽ ഇടക്കിടക്ക് ഉണങ്ങിയ മരങ്ങൾ തീർത്ത നിശ്ചലദൃശ്യങ്ങൾ. അപ്പുറം പച്ചപ്പരവതാനി വിരിച്ച പോലെ പുൽമേട്. അതിനുമപ്പുറം ഇട തൂർന്ന് വളർന്ന് നിൽക്കുന്ന മരങ്ങൾ.അതും കഴിഞ്ഞ് മേഘം മുട്ടി നില്‍ക്കുന്ന നീലമലകള്‍.ശരിക്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണുന്ന പോലെയുള്ള ഒരു കാഴ്ച. 
                പഴയ ഓർമ്മകൾ പുതുക്കാനായി 2012 ഏപ്രിലിൽ വീണ്ടും കരിയാത്തൻപാറയിൽ എത്തിയപ്പോഴെടുത്ത ചിത്രങ്ങളിൽ ചിലതാണ് മേലെ കാണുന്നത്. കൊടും വേനലിലും പച്ചപ്പരവതാനി വിരിച്ച് കരിയാത്തൻപാറ അന്നും ഞങ്ങളെ വരവേറ്റു. വെള്ളാരം കല്ലുകൾ കൊണ്ട് കവിത വിരിയിക്കുന്ന പ്രളയാനന്തര കരിയാത്തൻപാറയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഞാൻ കുടുംബ സമേതം വീണ്ടും പോയി. അത് നാളെ പറയാം.

14 comments:

Areekkodan | അരീക്കോടന്‍ said...

കൊടും വേനലിലും പച്ചപ്പരവതാനി വിരിച്ച് കരിയാത്തൻപാറ അന്നും ഞങ്ങളെ വരവേറ്റു.

Manikandan said...

ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനിയും നമുക്ക് അറിയാത്ത മനോഹരങ്ങളായ, പ്രകൃതിരമണീയങ്ങളായ എത്രയോ സ്ഥലങ്ങൾ ഇനിയും ബാക്കിയുണ്ടാവും അല്ലെ?

Areekkodan | അരീക്കോടന്‍ said...

Manikandan ji...അതെ, കണ്ടെത്താത്ത നിരവധി സ്ഥലങ്ങൾ ഇനിയും ഉണ്ടാകും.

Typist | എഴുത്തുകാരി said...

മനോഹരമായ സ്ഥലം.

ഞാനും ഒരു യാത്രാവിവരണം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

Areekkodan | അരീക്കോടന്‍ said...

ചേച്ചീ...യൂറോപ്പിലെ കാഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒന്നുമല്ലായിരിക്കും അല്ലേ?

Geetha said...

Oh ...... Enthoram padupettala mashinte kamant box onnu open akuka. Mattoru bligiloode vannappol ithu vayiche.
Nalla vivaranam . Photosum nalla pachappum okkeyayi beautiful.

വീകെ. said...

അപ്പൊ ... മ്മ്ടെ നാട്ടിലുംണ്ടല്ലെ ഈ
'യൂറോപ്പ് ...'
അത്ഭുതം ....!!!

Typist | എഴുത്തുകാരി said...

അരീക്കോടന്‍, നമ്മുടെ നാട് കഴിഞ്ഞിട്ടേയുള്ളൂ എവിടെയും.നാട്ടിലെ ഒരുപാട് സ്ഥലങ്ങളൊന്നും കണ്ടിട്ടുമില്ല. ഇത് അവസരം കിട്ടി. പോയെന്നു മാത്രം.

Areekkodan | അരീക്കോടന്‍ said...

ഗീതാജി...ഞാന്‍ ഒരു കൂടോത്രവും ചെയ്യുന്നില്ല.അതുകൊണ്ട് എന്താണ് മാറ്റം വരുത്തേണ്ടത് എന്ന് അറിയുകയുമില്ല.ബുദ്ധിമുട്ടി വന്ന് വായിച്ച് കമന്റ് ചെയ്തതില്‍ നന്ദിയുണ്ട്.

വീ.കെ....കാണാത്ത കാശ്മീരുകളും യൂറോപ്പുകളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇനിയും ഉണ്ടാകും.

Typist ചേച്ചീ...കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ.

Philip Verghese 'Ariel' said...

മാഷേ സന്തോഷം നല്ല വർണ്ണന അടുത്തിടെ മൂന്നാർ ഇടുക്കി തുടങ്ങിയ ഇടങ്ങളിൽ പോയപ്പോൾ കണ്ടത് കാഴ്ചയാണ് ചിത്രസങ്കൽ കണ്ടപ്പോൾ ഓർമയിൽ ഓടിയെത്തിയത് . ചിത്രങ്ങൾ അടുത്ത സൈസിൽ കൊടുത്താൽ കുറേക്കൂടി ഭംഗി കിട്ടി. ഇതു എന്റെ മൂന്നാമത്തയോ നാലാമതായോ കമെന്റ് ആണ് പക്ഷേ മാഷിനെ ഈവഴിയൊന്നും കണ്ടില്ല.

Areekkodan | അരീക്കോടന്‍ said...

Philip...ആദ്യത്തെ രണ്ട് ചിത്രങ്ങൾ പഴയത് തപ്പിപ്പിടിച്ച് എടുത്തതാ.മറ്റു ചിത്രങ്ങൾ എല്ലാം അതിൽ ക്ലിക്കിയാൽ നല്ല വലിപ്പത്തിൽ തന്നെ കാണാൻ പറ്റും, ശ്രമിച്ചു നോക്കുക.വായങ്ക്കും അഭിപ്രായത്തിനും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

കരിയാത്തൻപാറ'
ഒരു മിനി യൂറോപ്പ് തന്നെയാണ് കേട്ടോ

Cv Thankappan said...

മനോഹരമായക്കാഴ്ചകൾ..
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അങ്ങനെ തോന്നുന്നുണ്ട് അല്ലേ?

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക