ശാസ്ത്രത്തിന്റെ പ്രയോജന ഫലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാം എല്ലാവരും മുന്‍പന്തിയിലാണ്.ഏറ്റവും അത്യാധുനികമായ സൌകര്യങ്ങള്‍ സ്വന്തമാക്കണം എന്ന് തന്നെയാണ് ഭൂരിപക്ഷം ജനങ്ങളുടെയും ലക്ഷ്യം.എന്നാല്‍ ഈ വളര്‍ച്ചക്ക് കാരണക്കാരായ ശാസ്ത്രജ്ഞരുടെ ജീവചരിത്രം വായിക്കാനോ അവര്‍ വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ അറിയാനോ നേരിട്ട വെല്ലുവിളികള്‍ കേള്‍ക്കാനോ പലരും ഇഷ്ടപ്പെടുന്നില്ല. പുതുതലമുറക്ക് പുതിയൊരു ആഖ്യാനരീതിയിലൂടെ ആ കഥകള്‍ പറഞ്ഞുകൊടുക്കുന്ന പുസ്തകമാണ് ഷാഹിനയുടെ സ്കൂള്‍.
ശാസ്ത്രം പഠിക്കാന്‍ തുടങ്ങുന്നത് മുതല്‍ കുട്ടികള്‍ കേള്‍ക്കുന്ന പേരുകളാണ് ഐസക് ന്യൂട്ടണും ഐന്‍സ്റ്റീനും ഗലീലിയോയും . ഈ മൂന്ന് ശാസ്ത്രജ്ഞന്മാരുടെയും ജീവിതവും അവര്‍ കണ്ടെത്തിയ മഹത്തായ ശാസ്ത്ര സത്യങ്ങളും ഷാഹിന എന്ന വിദ്യാര്‍ത്ഥിനി നമുക്ക് പറഞ്ഞ് തരുന്നു.വെറുതെ പറഞ്ഞ് തരുന്നതിന് പകരം, സ്കൂളിലെ ഹാളില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകളുമായി ഷാഹിന സംവദിക്കുന്ന രൂപത്തില്‍ ആയതിനാല്‍ അത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകും.ഒപ്പം സംശയങ്ങള്‍ തീര്‍ക്കാനും ലൈവായി പറഞ്ഞു കൊടുക്കാനും പപ്പന് മാഷും.ഗ്രന്ഥകര്‍ത്താവ് പാപ്പുട്ടി സാര്‍ തന്നെയാണോ ഈ പപ്പന് മാഷ് എന്ന് സംശയം തോന്നാതില്ല.
മുന്‍ സ്കൂളിലെ രമേശന് മാഷ് ശാസ്ത്രത്തില്‍ ഇട്ടുകൊടുത്ത അടിത്തറയാണ് ഷാഹിന ചോദ്യങ്ങളും സംസാരങ്ങളും ഡയലോഗുകളും ആയി വികസിപ്പിച്ചെടുക്കുന്നത്. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി ഈ പുസ്തകം പറയാതെ പറയുന്നു.
നര്‍മ്മ ഭാഷണത്തിലൂടെയാണ് മൂന്ന് ജീവിത കഥകളും അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒറ്റ ഇരിപ്പില്‍ തന്നെ പുസ്തകം വായിച്ച് തീര്‍ക്കും.പാപ്പുട്ടി സാര്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു എന്നത് പുസ്തകം വായിച്ച ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്.ഐന്‍സ്റ്റീനിന്റെ ചരിത്രം പറയുമ്പോള്‍ ദൈവ ചിന്തയെപ്പറ്റി ചില പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട് ഈ പുസ്തകത്തില്‍.കുഞ്ഞുമനസ്സുകളില്‍ അത് ചില ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. മതചിന്ത ചില സ്ഥലങ്ങളില്‍ മദം പൊട്ടാറുണ്ടെങ്കിലും മനുഷ്യകുലം നിലനില്‍ക്കുന്നത് വിവിധതരം മതവിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ്.
ശങ്കരന് വൈദ്യര് മെമ്മോറിയല്‍ യു.പി സ്കൂളീലേക്ക് പോകുന്ന ഷാഹിന പുസ്തകത്തിന്റെ അവസാന താളുകളിലേക്ക് എത്തുമ്പോഴേക്കും എട്ടാം ക്ലാസുകാരി ആവുന്നത് രചയിതാവ് ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും ഭൌതികശാസ്ത്രത്തിന്റെ വികാസത്തെപ്പറ്റി ഒരു ഫിസിക്സ് വിദ്യാര്‍ത്ഥിക്ക് പെട്ടെന്നൊരു ചിത്രം മനസ്സില്‍ രൂപപ്പെടുത്താന്‍ “ഷാഹിനയുടെ സ്കൂള്‍“ സഹായകമാകും. ഫിസിക്സില്‍ ബിരുദാനന്തര ബിരുദമുള്ള എനിക്കും ഈ പുസ്തകം ഉപകാരപ്രദമായി എങ്കില്‍ ശാസ്ത്രലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന കുട്ടികള്‍ക്ക് അത് വളരെ ഉപകാരപ്പെടും എന്നതിന് സംശയമില്ല.
പുസ്തകം : ഷാഹിനയുടെ സ്കൂള്‍
കര്‍ത്താവ് : പ്രൊഫ.കെ.പാപ്പൂട്ടി
പ്രസാധകര്: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്
പേജ് : 112
വില : 120 രൂപ

9 comments:
. എന്തായാലും ഭൌതികശാസ്ത്രത്തിന്റെ വികാസത്തെപ്പറ്റി ഒരു ഫിസിക്സ് വിദ്യാര്‍ത്ഥിക്ക് പെട്ടെന്നൊരു ചിത്രം മനസ്സില്‍ രൂപപ്പെടുത്താന്‍ “ഷാഹിനയുടെ സ്കൂള്‍“ സഹായകമാകും. ഫിസിക്സില്‍ ബിരുദാനന്തര ബിരുദമുള്ള എനിക്കും ഈ പുസ്തകം ഉപകാരപ്രദമായി എങ്കില്‍ ശാസ്ത്രലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന കുട്ടികള്‍ക്ക് അത് വളരെ ഉപകാരപ്പെടും എന്നതിന് സംശയമില്ല.
രസകരമായ രചനാരീതികളിലൂടെ കുട്ടികളിൽ വായനാശീലം വളർത്തണം.
മഹാന്മക്കളുടെ ചരിത്രങ്ങൾ പഠിക്കണം...പഠിപ്പിക്കണം.വായിക്കണം,വായിപ്പിക്കണം.
ആശംസകൾ
തങ്കപ്പേട്ടാ...അതെ കുട്ടികള്‍ വായിച്ചു വളരട്ടെ
കുട്ടികൾക്കൊപ്പം നമുക്കും വായിക്കാം. കമന്റിടാൻ കമ്പ്യൂട്ടർ തന്നെ തുറക്കണം മാഷേ... ഫോണും ടാബും ഒന്നും ശരിയാവൂല ഇവിടെ :(
ഇങ്ങനത്തെ പുസ്തകങ്ങൾ വേണം. പണ്ട് യുറീക്കക്കും ശാസ്ത്രകേരളത്തിനും കാത്തിരുന്ന തലമുറയായിരുന്നു നമ്മുടേത്. ഇപ്പോൾ കാർട്ടൂണും ഗെയിമും കുട്ടികളെ ഒരു വഴിക്കാക്കിക്കളഞ്ഞു.
മുബി...മൊബൈലില്‍ ഓപണ്‍ ചെയ്താല്‍ വലതുമൂലയിലെ മൂന്ന് കുത്തില്‍ ക്ലിക്കി Desktop Site എന്നത് ടിക് ചെയ്യണം എന്ന് പറയുന്നു.ഞാന്‍ ആയിട്ട് സെറ്റിംഗ്സില് ഒരു മാറ്റവും വരുത്തിയിട്ടില്ല.വായനക്കും അഭിപ്രായത്തിനും നന്ദി.
റോസാപ്പൂ...കാര്‍ട്ടൂണും ഗെയിമുകളും കൃത്യമായ ഏതോ അജണ്ട പ്രകാരമാണോ പടച്ചു വിടുന്നത് എന്ന് പോലും സംശയിക്കുന്നു.ഈ പുസ്തകത്തിലെ കുറിപ്പുകള്‍ മുമ്പ് യുറീക്കയില്‍ പ്രസിദ്ധീകരിച്ചതായിരുന്നു.
“ഷാഹിനയുടെ സ്കൂള്‍“ സഹായകമാകും. ഫിസിക്സില്‍ ബിരുദാനന്തര ബിരുദമുള്ള എനിക്കും ഈ പുസ്തകം ഉപകാരപ്രദമായി എങ്കില്‍ ശാസ്ത്രലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന കുട്ടികള്‍ക്ക് അത് വളരെ ഉപകാരപ്പെടും
മുരളിയേട്ടാ.. നന്ദി
Post a Comment
നന്ദി....വീണ്ടും വരിക