മാലപ്പടക്കം പോലെ പന്ത്രണ്ട് പേപ്പറുകൾ ഒരാഴ്ച കൊണ്ട് എഴുത്തിത്തീർത്ത എസ്.എസ്.എൽ.സി കാലം മാറി. ഇപ്പോൾ പത്ത് പേപ്പറായി ചുരുങ്ങി (പത്ത് കൊല്ലം പഠിച്ചതിന്റെ സിമ്പോളിക് ആണോ ആവോ?). പതിനഞ്ച് ദിവസം നീളുന്ന ഇപ്പോഴത്തെ പരീക്ഷ കുട്ടികളെക്കാളും കൂടുതൽ ആധിയും ടെൻഷനും ഉണ്ടാക്കുന്നത് രക്ഷിതാക്കളിലാണ്. A+ ൽ കുറഞ്ഞ റിസൽട്ടും കൊണ്ട് മക്കൾ വന്നാൽ മാനം പോകുന്നത് കുട്ടിയുടെതോ അധ്യാപകന്റെതോ അല്ല, രക്ഷിതാക്കളുടെതാണ് എന്ന് ആരോ പറഞ്ഞ് വച്ചിരിക്കുന്നു !
ഇന്ന് എന്റെ രണ്ടാമത്തെ മോളും എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയാണ്. പതിവിൽ കവിഞ്ഞ ഒരു പരിഗണനയും ഈ പരീക്ഷക്ക് ഉള്ളതായി വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഞാൻ അവളെ ബോധിപ്പിച്ചിട്ടില്ല. മൂത്തവളെപ്പോലെ ഫുൾ എ പ്ലസ് കിട്ടും എന്ന് തന്നെയാണ് എന്റെയും അദ്ധ്യാപകരുടെയും പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കുടുംബ സമേതം എവിടെയൊക്കെ പോയോ അവിടെയൊക്കെ എസ്.എസ്.എൽ.സി കാരിയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.
ദൃശ്യ-ശ്രാവ്യ-പ്രിന്റ് മീഡിയകളിലും സോഷ്യൽ മീഡിയയിലും നിരന്തരം വരുന്ന അറിയിപ്പുകളും മുന്നറിയിപ്പുകളും എല്ലാം കൂടി ഒരു ഭീകര ജന്തുവിനെ നേരിടാൻ പോകുന്ന രൂപത്തിലാക്കിയോ എസ്.എസ്.എൽ.സി പരീക്ഷയെ എന്ന് ഞാൻ സംശയിക്കുന്നു. പല വാട്സ് ആപ് ഗ്രൂപ്പിലും മാതാപിതാക്കളുടെ ചർച്ച കാണുമ്പോൾ ഇവർ ഈ പറയുന്നത് ഈ പരീക്ഷയെപ്പറ്റി തന്നെയാണോ എന്ന് പോലും തോന്നിപ്പോകുന്നു.
തോൽവി നേരിടാനോ അഭിമുഖീകരിക്കാനോ കഴിവില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ച നാം തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി. അമേരിക്കൻ പ്രെസിഡണ്ടായിരുന്ന അബ്രഹാം ലിങ്കന്റെ ‘ഒരച്ഛൻ അധ്യാപകന് അയച്ച കത്തുകൾ’ എന്ന പുസ്തകത്തിലെ വരികൾ നാം എല്ലാവരും പകർത്തുക. അദ്ദേഹം പറയുന്നു , “ നിങ്ങൾ അവനെ പഠിപ്പിക്കുക , തോൽവി അഭിമുഖീകരിക്കാൻ , വിജയങ്ങൾ ആസ്വദിക്കാനും”
എല്ലാ പരീക്ഷാർത്ഥികൾക്കും വിജയാശംസകൾ.
https://abidiba.blogspot.com/2015/03/blog-post.html

3 comments:
എല്ലാ പരീക്ഷാർത്ഥികൾക്കും വിജയാശംസകൾ
എല്ലാ പരീക്ഷാർത്ഥികൾക്കും വിജയാശംസകൾ.
മുരളിയേട്ടാ... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക