എനിക്ക് നാഷണൽ സർവീസ് സ്കീമിന്റെ ബാലപാഠങ്ങൾ ഓതി തന്നത് വകയിൽ എന്റെ ഇക്കാക്കയായി തന്നെ വരുന്ന യൂസഫലി സാർ ആയിരുന്നു. അദ്ദേഹമായിരുന്നു എന്റെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന 87-89 കാലഘട്ടത്തിലായിരുന്നു അത്. പ്രീഡിഗ്രി രണ്ടാം വർഷ്ത്തിൽ എത്തിയപ്പോഴാണ് ആദ്യമായി ദശദിന ക്യാമ്പിൽ പങ്കെടുത്തത്. കോട്ടക്കലിനടുത്ത് സ്വാഗതമാട് ആയിരുന്നു ക്യാമ്പ്. ഉറങ്ങുന്നവർക്ക് താടിയും മീശയും വരക്കുകയും മറ്റും ചെയ്യുന്ന ചില ‘ഭീകര പ്രവർത്തനങ്ങളും’ ചില കലാപരിപാടികളും ഒരു റോഡ് വെട്ടിയതും ഒക്കെയാണ് ക്യാമ്പിനെപ്പറ്റി എന്റെ ഓർമ്മ.പിന്നീട് ഡോക്ടർമാരായി മാറിയ റിഷികേഷും സഫറുള്ളയും ആയിരുന്നു എന്റെ ക്ലാസിൽ നിന്നും ആ ക്യാമ്പിൽ പങ്കെടുത്തവർ.
പ്രീഡിഗ്രി പാസായി ഫിസിക്സ് ഡിഗ്രിക്ക് ഞാൻ ഫാറൂഖ് കോളേജിൽ ചേർന്നു. അവിടെയും എൻ.എസ്.എസ് ൽ ഞാൻ അംഗമായി. എന്റെ മുൻ അനുഭവങ്ങളും ബാപ്പയുടെ പ്രേരണയും ഒക്കെ ആയിരിക്കാം അതിന് കാരണം. നിർഭാഗ്യവശാൽ എന്റെ ക്ലാസിൽ നിന്ന് ആരും തന്നെ എൻ.എസ്.എസ് ൽ ചേർന്നില്ല. ഇവിടെയും രണ്ടാം വർഷത്തിലോ അതോ മൂന്നാം വർഷത്തിലോ എന്നറിയില്ല, കോഴിക്കോട് കുറ്റിച്ചിറ എം.എം.ഹൈസ്കൂളിൽ നടന്ന ദശദിന ക്യാമ്പിൽ പങ്കെടുത്തു. എന്റെ ഗ്രൂപ്പിൽ നിന്നും മെസ്സിലേക്കുള്ള അംഗമായി തെരഞ്ഞെടുത്ത ദിവസം ചപ്പാത്തി വളരെ ഈസിയായി പലകയിൽ ഇട്ട് വട്ടം കറക്കി പരത്തി അന്ന് മാൻ ഓഫ് ദ് ഡെ ആയത് എന്റെ ഓർമ്മയിലുണ്ട്. വീട്ടിൽ പത്തിരിയും ചപ്പാത്തിയും പരത്തിയിരുന്ന എനിക്ക് അത് ഒട്ടും പ്രയാസമായി തോന്നിയിരുന്നില്ല എന്നതാണ് സത്യം.
ഇക്കഴിഞ്ഞ ദിവസം ഞാൻ ആ രണ്ട് ഓർമ്മകളിലേക്കും ഒന്ന് കൂടി തിരിച്ചു പോയി. ഞാൻ വളണ്ടിയർ ആയി സേവനമനുഷ്ടിച്ച അതേ ഫാറൂഖ് കോളേജിലെ പുതിയ എൻ.എസ്.എസ് വളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്കീമിനെ പരിചയപ്പെടുത്തി അവരുടെ പ്രവർത്തനങ്ങൾക്ക് അടിത്തറ നൽകുക എന്ന കർമ്മം ഇത്തവണ ഏൽപ്പിച്ചത് എന്നെയായിരുന്നു. മുമ്പ് ഒരു തവണ ഫാറൂഖ് കോളേജിന്റെ സപ്തദിന ക്യാമ്പിലും മറ്റൊരു തവണ എൻ.എസ്.എസ് ന്റെ തന്നെ ഒരു പ്രോഗ്രാമിലും പങ്കെടുത്തിരുന്നു എങ്കിലും ഓറിയെന്റേഷൻ എന്ന അടിസ്ഥാന ശില ഇടാൻ എത്തിയത് ആദ്യമായിട്ടായിരുന്നു. സേവനമനുഷ്ടിച്ച യൂനിറ്റിലെ പുതു തലമുറക്കായി സേവനപാഠങ്ങൾ ചൊല്ലിക്കൊടുക്കുക എന്നത് മനസ്സിന് വലിയ സന്തോഷം തന്നു.
2013ൽ നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് നാഷണൽ അവാർഡ് കിട്ടിയ ശേഷം മേൽ പറഞ്ഞ രണ്ട് കോളേജിലെയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് ഞാൻ എഴുത്ത് അയച്ചിരുന്നു - എനിക്ക് നാഷണൽ സർവീസ് സ്കീമിന്റെ ബാലപാഠങ്ങൾ ഓതി തന്ന കോളേജുകളിലെ കുട്ടികളുമായി സംവദിക്കാനുള്ള ഒരവസരം ചോദിച്ചുകൊണ്ട്. ആറ് വർഷം കഴിഞ്ഞ് എന്റെ അനിയന്റെ ഭാര്യ ഫാറൂഖ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയി വന്നപ്പോൾ എങ്കിലും ആ അവസരം ലഭിച്ചതിൽ വളരെ സന്തോഷം. എന്റെ പിൻഗാമികളായ വളണ്ടിയർമാർ ക്ലാസ് വളരെയധികം ആസ്വദിച്ചു എന്ന് അവരുടെ മുഖം വിളിച്ചോതുന്നത് കണ്ടു കൊണ്ടാണ് ക്ലാസ് കഴിഞ്ഞ് രാജാ ഗേറ്റിലൂടെ കാമ്പസിൽ നിന്നും പുറത്ത് കടന്നത്.
ഈ അസുലഭ അവസരം ഒരുക്കിത്തന്ന ദൈവത്തിന് സ്തുതി.

10 comments:
ഞാൻ വളണ്ടിയർ ആയി സേവനമനുഷ്ടിച്ച അതേ ഫാറൂഖ് കോളേജിലെ പുതിയ എൻ.എസ്.എസ് വളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്കീമിനെ പരിചയപ്പെടുത്തി അവരുടെ പ്രവർത്തനങ്ങൾക്ക് അടിത്തറ നൽകുക എന്ന കർമ്മം ഇത്തവണ ഏൽപ്പിച്ചത് എന്നെയായിരുന്നു.
ഭായിയുടെ സന്തോഷത്തിൽ പങ്കുചേരുന്നു
മുരളിയേട്ടാ...സന്തോഷം , ഒരിക്കൽ കൂടി
മാഷിന്റെ ഈ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വായിക്കുന്ന ഞങ്ങൾക്കും സന്തോഷം. ആശംസകൾ
Geethaji...Thanks
സന്തോഷം മാഷേ
ആശംസകൾ
തങ്കപ്പേട്ടാ...നന്ദി
കെട്ടിവെക്കുന്ന ഫയലുകള്‍ ഓഫീസുകളില്‍ ഉള്ളിടത്തോളം കാലം കാലതാമസം ഉണ്ടാവും. സന്തോഷത്തില്‍ പങ്ക് കൊള്ളുന്നു
ഉസ്മാനെ...അവര്‍ക്ക് വേണ്ടാത്തത് കൊണ്ടാവും വിളിക്കാഞ്ഞത്.
Post a Comment
നന്ദി....വീണ്ടും വരിക