കാബൂളിവാലയുടെ കഥ കുട്ടിക്കാലത്ത് തന്നെ മനസ്സിൽ നൊമ്പരം പടർത്തിയ ഒരു കഥയാണ്. യാചകനായ കാബൂളിവാലയെ ധനികയും സുന്ദരിയുമായ ഒരു യുവതി കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതോ മറ്റോ ആയിരുന്നു ഓർമ്മയിലെ ആ കഥ.
കഴിഞ്ഞ വർഷം അവസാനത്തിലാണ് ടാഗോറിൻ്റെ 'കാബുളിവാല'യുടെ മലയാള പരിഭാഷ ഞാൻ വാങ്ങിയത്. വായിക്കാൻ സമയം ഒത്ത് വന്നത് ഇപ്പോഴും. എൻ്റെ കൊച്ചു തമ്പുരാൻ, കാബൂളിവാല, വീട്ടിലേക്കുള്ള മടക്കം, ജീവിതവും മരണവും , പോസ്റ്റ് മാസ്റ്റർ തുടങ്ങീ അഞ്ച് കഥകളുടെ സമാഹാരമാണ് ഈ കൊച്ചു കൃതി.
എൻ്റെ കൊച്ചു തമ്പുരാൻ എന്ന ആദ്യത്തെ കഥ അസാധാരണമായ ഒരു വിശ്വാസം കാരണം സ്വന്തം മകനെ നഷ്ടപ്പെടുന്ന ഒരു വൃദ്ധൻ്റെ കഥയാണ്. കഥ വായിച്ച് കഴിഞ്ഞപ്പോൾ ഹൃദയത്തിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. രണ്ടാമത്തെ കഥയായ കാബൂളിവാല അവസാനിക്കുന്നതും വായനക്കാരനെ ഒരു സങ്കടക്കടലിൽ ആക്കിയാണ്. വീട്ടിലേക്കുള്ള മടക്കം എന്ന മൂന്നാമത്തെ കഥയുടെ അന്ത്യവും വ്യത്യസ്തമായില്ല. അമ്മയെ കാണാൻ വെമ്പുന്ന ഒരു മകൻ്റെ അവസാന നിമിഷങ്ങൾ മനസ്സിൽ നോവ് പടർത്തി. ജീവിതവും മരണവും എന്ന നാലാമത്തെ കഥ ഒന്നാമത്തെ കഥ പോലെ തന്നെ ഒരു പ്രത്യേക മാനസികാവസ്ഥയാൽ സംജാതമാകുന്നതാണ്. അതിൻ്റെയും അവസാനം മരണമാണ്. വായനക്കാരൻ വീണ്ടും ദു:ഖഭാരം പേറുന്നു. പോസ്റ്റ് മാസ്റ്റർ എന്ന അവസാന കഥയും ഒരു പരിചയപ്പെടലിൻ്റെയും വിട പറയലിൻ്റെയും കഥയാണ്. അങ്ങനെ അഞ്ച് കഥകളും കൂടി വായനക്കാരനെ സങ്കട മഹാസമുദ്രത്തിൽ മുക്കിക്കൊല്ലുന്നു.
" പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ എഴുതപ്പെട്ട ഈ കഥകൾ ഇപ്പോൾ വായിക്കുമ്പോഴും ഹൃദയത്തെ സ്പർശിക്കുന്നു " എന്ന് അവതാരികയിൽ ശ്രീ. എം.ടി വാസുദേവൻ നായർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് എന്ന് പുസ്തകം വായിച്ച് കഴിഞ്ഞാൽ ബോധ്യപ്പെടും.
പുസ്തകം : കാബൂളിവാല
രചയിതാവ് : രവീന്ദ്രനാഥടാഗോർ
പ്രസാധകർ : പാപ്പിയോൺ
പേജ് : 66
വില : 90 രൂപ

3 comments:
അവതാരികയിൽ ശ്രീ. എം.ടി വാസുദേവൻ നായർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് എന്ന് പുസ്തകം വായിച്ച് കഴിഞ്ഞാൽ ബോധ്യപ്പെടും.
നല്ല അവലോകനം .
മുരളിയേട്ടാ ..... Thanks.
Post a Comment
നന്ദി....വീണ്ടും വരിക