തൃശൂർ എന്ന കേൾക്കുമ്പോഴേ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടി എത്തുന്നത് തൃശൂർ പൂരം തന്നെയായിരിക്കും. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ ഇന്ന് വരെ തൃശൂർ പൂരം കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങൾ, ആനപ്പുറത്തെ കുടമാറ്റം, പുലർച്ചെയുള്ള വെടിക്കെട്ട് എന്നിവയാണ് പൂരത്തിന്റെ പ്രധാന ആകര്ഷണങ്ങള് എന്ന് വായിച്ചിട്ടുണ്ട്. തൃശ്ശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന് ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ എല്ലാം നടക്കുന്നത്.
തൃശൂരിൽ നിരവധി തവണ പോയിട്ടുണ്ടെങ്കിലും വടക്കുംനാഥന് ക്ഷേത്രത്തിന്റെ പരിസരത്തും തേക്കിൻകാട് മൈതാനത്തും അൽപ സമയം ചെലവഴിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ വൈഗ കാർഷികമേളയോടനുബന്ധിച്ചുള്ള അഗ്രിഹാക്കത്തോണിന്റെ ജൂറിയായി അവസരം കിട്ടിയപ്പോൾ ഇത്തിരി നേരം ക്ഷേത്ര പരിസരത്ത് ചുറ്റി നടക്കാൻ സാധിച്ചു. അപ്പോഴാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമാഗാനങ്ങളിൽ ഒന്നായ തൂവാനത്തുമ്പികൾ എന്ന ഹിറ്റ് സിനിമയിലെ ഒരു പാട്ട് എൻ്റെ മനസ്സിൽ ഓടി എത്തിയത്.
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം)
5 comments:
നടത്തം കഴിഞ്ഞ് അൽപനേരം തേക്കിന്‍കാട് മൈതാനത്തിൽ ഇരുന്ന് മന്ദമാരുതന്റെ തലോടലും കൂടി ഏറ്റുവാങ്ങിയപ്പോൾ മനസ്സ് ഫ്രഷ് ആയി
ക്ഷേത്രവും, റൗണ്ടും, മൈതാനവും -- മ്മടെ സ്വന്തം തൃശൂർ! പട്ടാമ്പിയിൽ നിന്ന് സ്ഥിരം പോയിരുന്നതാണ് തൃശൂർക്ക്. എന്തിനും ഏതിനും അവിടെക്കായിരുന്നു ഓടിയിരുന്നത് :)
Mubi...മ്മടെ തൃശൂർ ആയിരുന്നല്ലേ?
ഇത് വായിച്ചപ്പോൾ ഗൃഹാതുരതകൾ വന്നെന്നെ കെട്ടിപ്പിടിച്ചുമ്മവെച്ചു .
മുരളിയേട്ടാ...ഇത് എഴുതുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ നിങ്ങളായിരുന്നു.
Post a Comment
നന്ദി....വീണ്ടും വരിക