Pages

Sunday, June 06, 2021

പരിസ്ഥിതി ദിനം

 2009 ലെ പരിസ്ഥിതി ദിനം മുതലാണ് ഞാൻ ഈ ദിവസത്തെ എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിനമായി പരിഗണിക്കാൻ തുടങ്ങിയത് എന്നാണ് എന്റെ ഓർമ്മ. 1974 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ച് വരുന്നുണ്ടെങ്കിലും 35 വർഷം ഞാൻ അത് ശ്രദ്ധിക്കാതെ പോയതിന് കാരണം എനിക്ക് അതിൽ പ്രത്യേകിച്ച് ഒരു റോളും ഉള്ളതായി തോന്നാത്തത് കൊണ്ടായിരിക്കാം. അതല്ലെങ്കിൽ അത് ഇന്ന് കാണുന്ന വിധത്തിൽ ജനകീയമാകാത്തത് കൊണ്ടുമായിരിക്കാം. 

 2010 മുതൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ഞാൻ പ്രവർത്തിക്കാൻ തുടങ്ങി. അന്ന് മുതൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാട്ടിലും കാട്ടിലുമായി എത്ര മരം നട്ടു എന്നത് എനിക്ക് തന്നെ ഒരു ഊഹവും ഇല്ല.2016 ജൂണിൽ ബേഗൂർ കാടുകളിൽ ആയിരത്തോളം മുളം തൈകൾ വച്ച് പിടിപ്പിച്ചതാണ് അതിൽ പ്രധാനപ്പെട്ടത്. 

അഞ്ച് വർഷത്തിന് ശേഷം 2021 ലെ പരിസ്ഥിതി ദിനവും എനിക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റുന്നതായി. കുടുംബ സമേതം വീട്ടുമുറ്റത്ത് ആത്ത ചക്കയുടെ തൈ നട്ടുകൊണ്ടാണ് ഇത്തവണത്തെ മുദ്രാവാക്യമായ Ecosystem Restoration നോട് ഞങ്ങൾ പ്രതികരിച്ചത്. നമ്മുടെ നാട്ടിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആത്ത ചക്ക തന്നെ ഇതിന് തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികമായി.

എന്നാൽ അതിലേറെ ഹൃദ്യമായത് ഞാൻ നട്ടുവളർത്തിയ ഫലവൃക്ഷത്തൈകൾ ആവശ്യക്കാർക്ക് സൗജന്യമായി  വിതരണം ചെയ്യാൻ സാധിച്ചു എന്നതാണ് . മാസങ്ങളായി, ആർക്കെങ്കിലും നൽകാം എന്ന ഉദ്ദേശത്തിൽ വളർത്തിയ പനിനീർ ചാമ്പ തൈക്ക് തന്നെയായിരുന്നു കൂടുതൽ ഡിമാന്റ്.ഇതടക്കം ഇരുപത്തിയഞ്ചോളം തൈകളാണ്  നാട്ടിലെ കൃഷിഭവൻ ഗ്രൂപ്പിലും ഞങ്ങളുടെ കോളനി ഗ്രൂപ്പിലും ഇട്ട പോസ്റ്റിന് പ്രതികരണമായി വിതരണം ചെയ്തത്.

കൂടാതെ ഞാൻ ചെയർമാനായ എന്റെ പത്താം ക്ലാസ് ഗ്രൂപ്പിന്റെ Youth For Earth എന്ന പരിപാടിയിലൂടെ സഹപാഠികളും കുടുംബ സമേതം വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കാളികളായി.


5 comments:

Areekkodan | അരീക്കോടന്‍ said...

മാസങ്ങളായി, ആർക്കെങ്കിലും നൽകാം എന്ന ഉദ്ദേശത്തിൽ വളർത്തിയ പനിനീർ ചാമ്പ തൈക്ക് തന്നെയായിരുന്നു കൂടുതൽ ഡിമാന്റ്.

© Mubi said...

Youth for Earth ന്  ആശംസകൾ 

Areekkodan | അരീക്കോടന്‍ said...

Mubi...Thanks

Muralee Mukundan , ബിലാത്തിപട്ടണം said...

12 കൊല്ലമായി പരിസ്ഥിതി ദിനം പ്രാവർത്തികമായി കൊണ്ടാടുന്ന ഒരു മാതൃകാദ്ധ്യാപകൻ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക