"2022 വർഷത്തിന്റെ പ്രഥമ ദിനം ഒരു ശനിയാഴ്ചയായിരുന്നു. എന്റെ ലൈബ്രറിയും ബ്ലോഗ് എഴുത്തും വായനയും എല്ലാം പരിപോഷിപ്പിക്കലാണ് ഈ വർഷത്തെ ലക്ഷ്യമായി തീരുമാനിച്ചത്. ഒരു പുസ്തകം കൂടി അച്ചടിക്കൂട്ടിൽ കയറ്റാനുള്ള പ്രാരംഭ നടപടികളും ആസൂത്രണം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ സാഹിത്യ മണ്ഡലത്തിലാണ് ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത് "
കഴിഞ്ഞ വർഷം ജനുവരിയിൽ എന്റെ ബ്ലോഗിൽ ഞാൻ കുറിച്ചിട്ട വരികളാണിത്. പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
"ഓത്തുപള്ളി " എന്ന നോവൽ പ്രസിദ്ധീകരിച്ചു കൊണ്ടും ബ്ലോഗിൽ വിവിധങ്ങളായ വിഷയങ്ങളിൽ, ഈ വർഷവും നൂറ് പോസ്റ്റുകൾ പബ്ലിഷ് ചെയ്തും ആറ് പുസ്തകങ്ങൾ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയും ഇരുപത്തഞ്ചോളം പുസ്തകങ്ങൾ ഹോം ലൈബ്രറിയിലേക്ക് വാങ്ങിയും ഈ ലക്ഷ്യത്തോട് ഞാൻ നൂറ് ശതമാനം കൂറ് പുലർത്തി.
മലയാള സാഹിത്യ മണ്ഡലത്തിൽ കാല് കുത്താൻ എന്നെ പ്രാപ്തനാക്കിയ "അമ്മാവന്റെ കൂളിംഗ് എഫക്ട് " എന്ന പുസ്തകത്തിന് അക്ഷര നഗരിയിൽ നിന്ന് തന്നെ ആദ്യ അവാർഡ് ലഭിച്ച വാർത്ത കൂടി വന്നതോടെ 2023 ന്റെ തുടക്കവും ഗംഭീരമായി. പുസ്തകം വാങ്ങിയും വായിച്ചു അഭിപ്രായം പറഞ്ഞും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. (പുസ്തകം ആവശ്യമുളളവർ 100 രൂപ 9447842699 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്യുക ).
4 comments:
ഇത്തരം ഒരു വർഷാരംഭം സ്വപ്നങ്ങളിൽ മാത്രം ...
ആശംസകൾ
ആശംസകൾ മാഷേ
മുഹമ്മദ്ക്ക & ഗീതാജി ...ആശംസകൾക്ക് നന്ദി
Post a Comment
നന്ദി....വീണ്ടും വരിക