Pages

Monday, January 08, 2007

സജ്‌ന എന്ന പെണ്‍കുട്ടി.

         പ്രീഡിഗ്രി രസതന്ത്ര ലബോറട്ടറിയിലെ എന്റെ വിഢ്ഢിത്ത പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.സ്ഥിരവും തുടര്‍ച്ചയായതുമായ റീഡിംഗ്‌ എന്റെ പരീക്ഷണങ്ങളില്‍ ഒരിക്കലും ഒത്തുവന്നില്ല.പക്ഷേ അറ്റന്റര്‍ക്ക്‌ ലാബ്‌ അടച്ച്‌ പോകേണ്ടതിനാല്‍ ഞങ്ങള്‍ തമ്മില്‍ ഒരു അഡ്‌ജസ്റ്റ്‌മെന്റിലെത്തി - മൂന്നാം ടൈട്രേഷനില്‍ കിട്ടിയാലും ഇല്ലെങ്കിലും തുടര്‍ച്ചയായ റീഡിങ്ങാക്കി എഴുതുക!!!  

             അങ്ങിനെ സസുഖം വാഴുന്ന കാലത്താണ്‌ എന്റെ തൊട്ടടുത്ത ടേബിളില്‍ ഒരു പുതുമുഖം എത്തിയത്‌.നാട്ടിക S.N കോളേജില്‍ നിന്നും , എന്റെ ശ്രദ്ധ തെറ്റിക്കാനായി തന്നെ എത്തിയ സജ്‌ന എന്ന പെണ്‍കുട്ടി. കോഴിവസന്ത പിടിച്ച കോഴിയുടെ കണ്ണ്‌ തൂങ്ങുന്നപോലെ ഒരു പ്രത്യേക താളമായിരുന്നു സജ്‌നയുടെ കണ്ണുകള്‍ക്ക്‌.

                 നാറുന്ന കെമിസ്റ്റ്രിയില്‍ ഒരു ഗന്ധവും ഇല്ലാതിരുന്ന അവളെ ലാബില്‍ സഹായിക്കേണ്ട ചുമതല സാറ്‌ ഏല്‍പിച്ചത്‌ എന്നെ!!!എന്റെ ക്ലാസ്സിലെ പലര്‍ക്കും അതില്‍ എന്നോട്‌ അസൂയ തോന്നിയിരുന്നു.പക്ഷേ ആ വിഢ്ഢികൂശ്മാണ്ഡം കാരണം ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി.

                 ഒരു ദിവസം ഞാന്‍ സീരിയസ്സായി ടൈട്രേഷന്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. End Point എത്താന്‍ ഏതാനും തുള്ളികള്‍ മാത്രം മതി.പെട്ടെന്നാണ്‌ അടുത്ത ടേബിളില്‍ നിന്നും സജ്‌നയുടെ ത്രിശൂര്‍ style ചോദ്യം...
  "ആബിദ്‌..ഇത്‌ എന്തൂട്ട്‌ പണ്ടാരം...ശവി..."

  ലാബില്‍ അവളുടെ 'നോക്കല്‍ ഗാര്‍ഡിയന്‍' ആയതിനാല്‍ എന്റെ ശ്രദ്ധ പെട്ടെന്ന് അവളിലേക്ക്‌ തിരിഞ്ഞു.തുടര്‍ച്ചയായ അഞ്ചാം ടൈട്രേഷനിലും End Point കിട്ടാതെ സജ്‌നയുടെ കോണിക്കല്‍ ഫ്ലാസ്കിലെ സൊലൂഷന്‍ കടുംപിങ്ക്‌ നിറത്തില്‍ അവളെ നോക്കി ഇളിക്കുന്നു!!!.

പെട്ടെന്നുള്ള വിളിയില്‍ ബ്യൂററ്റ്‌ പൂട്ടാന്‍ മറന്നുപോയ എന്റെ കോണിക്കല്‍ ഫ്ലാസ്കിലും കടുംപിങ്ക്‌ നിറത്തില്‍ സൊലൂഷന്‍ ഇളിച്ചുകാട്ടി. സാര്‍ അടുത്തെങ്ങുമില്ല എന്നുറപ്പ്‌ വരുത്തി ഒരു ഏകദേശ End Point എഴുതി ഞാന്‍ അടുത്ത വിഢ്ഢിത്തത്തിലേക്ക്‌ അടിവച്ചു.

5 comments:

Areekkodan | അരീക്കോടന്‍ said...

രസതന്ത്ര ലാബിലെ എന്റെ വിഢ്ഢിത്ത പരീക്ഷണങ്ങള്‍ തുടരുന്നു....

സുല്‍ |Sul said...

അരീക്കോടാ,

സജ്ന ഞമ്മന്റെ കോളേജീന്ന് പോയിട്ട് ഇങ്ങട ക്ലാസിലെത്തിയൊ. അതു കൊള്ളാലൊ. എന്നാലും ഈ ശവിടെ വിളികേട്ട് പിന്നെ എന്‍ഡ് പോയിന്റ് കിട്ടാതെ പോയിക്കാണില്ല ല്ലേ.

-സുല്‍

Rasheed Chalil said...

തുടരട്ടേ അബിദേ... കാടന്‍ ചിന്തകളും നാടന്‍ ചിന്തകളും.

നന്നായിരിക്കുന്നു കെട്ടോ.

ഏറനാടന്‍ said...

സജ്‌നാ എന്റെ സജ്‌നാ..
ദില്‍റുബാ യേ അരീക്കോടന്‍സ്‌
ദില്‍റുബാ,,,
(അല്ലാ അരീക്കാടോ ലവള്‌ തൃശൂരന്‍ ഫാഷേല്‌ വിളിച്ച ത്വെറി യാരോടായിരുന്ന്?? എന്നതു ലൊരു പിടീം കാണുണില്ലാ)

Areekkodan | അരീക്കോടന്‍ said...

സുല്ലേ...നാട്ടിക വിത്തുകള്‍ മുഴുവന്‍ അങ്ങിനെത്തന്നെയാ അല്ലേ?

ഇത്തിരിച്ചേട്ടാ നന്ദി

ഏറനാടാ....പേര്‌ കേട്ടപ്പോഴേക്കും പാട്ട്‌ ഒഴുകുന്നല്ലേ? ആ തെറി സാറെ ആയിരിക്കും വിളിച്ചത്‌...എന്നെ സജ്‌ന അങ്ങിനെ വിളിക്കോ?

Post a Comment

നന്ദി....വീണ്ടും വരിക