Pages

Thursday, January 11, 2007

ഔട്ട്‌ ഓഫ്‌ സിലബസ്‌ ചോദ്യം

പരീക്ഷ കഴിഞ്ഞെത്തിയ മകനോട്‌ അഛന്‍ ചോദിച്ചു.
"പരീക്ഷ എങ്ങിനെ ഉണ്ടായിരുന്നു മോനേ?"

  "നല്ല എളുപ്പമായിരുന്നു"

  "കേള്‍ക്കട്ടെ...എന്തൊക്കെയായിരുന്നു ചോദ്യങ്ങള്‍?"



"മുഴുവനൊന്നും എനിക്കോര്‍മ്മയില്ല..."

  "ഓര്‍മ്മയുള്ളത്‌ പറയൂ..." അഛന്‍ മകനെ പ്രോല്‍സാഹിപ്പിച്ചു.  

"ങാ....കശുവണ്ടി എന്നാല്‍ എന്ത്‌?"

  "ഹായ്‌...ഈസി ചോദ്യം...മോനെന്ത്‌ ഉത്തരം എഴുതി?"



"രണ്ട്‌ കൈ കൊണ്ടും തള്ളിക്കൊണ്ടുപോകുന്ന ഒരുതരം വണ്ടിയാണ്‌ കശുവണ്ടി"

  "ങേ!!!"അഛന്റെ ഞെട്ടല്‍ കേള്‍ക്കാതെ മകന്‍ അടുത്ത ചോദ്യം പറഞ്ഞു.



"പര്യായപദം എഴുതുക - കുരങ്ങന്‍"


"ങാ....മോനെന്ത്‌ എഴുതി?"

  "ചേട്ടന്‍!"

  "ദൈവമേ!!!"അഛന്‍ അറിയാതെ വിളിച്ചു.

  "ദൈവമല്ല...അഛന്‍ ചേട്ടനെ ഒരു ദിവസം കുരങ്ങാന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടിരുന്നു...പിന്നെ ...അടുത്ത ചോദ്യം....അഛന്‍-അമ്മ ; തമ്മിലുള്ള ബന്ധം എന്ത്‌?"

  "മിണ്ടിപ്പോകരുത്‌!" അഛന്‍ കനത്ത ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.

‘അല്ലെങ്കിലും അത്‌ ഞാന്‍ പറയേണ്ടതില്ലല്ലോ , അത്‌ ഔട്ട്‌ ഓഫ്‌ സിലബസ്‌ ചോദ്യമല്ലേ ?' ആത്മഗതം ചെയ്തുകൊണ്ട്‌ മകന്‍ സ്ഥലം വിട്ടു.

4 comments:

ഉത്സവം : Ulsavam said...

ആരും തേങ്ങയടിച്ചില്ലേ...എന്നാല്‍ ഞാനാകാം
കൊള്ളാം :-)
പാല്‍ തരുന്ന ഒരു മൃഗത്തിന്റെ പേര്‍ പറയാന് നേഴ്സറി ക്ലാസ്സില്‍ വച്ച് ചോദിച്ചപ്പോള്‍ "അമ്മ" എന്ന് പറഞ്ഞ ഒരു കൂടപ്പിറപ്പുണ്ടെനിക്ക്. അതോറ്മ്മ വന്നു.:-)

ഇട്ടിമാളു അഗ്നിമിത്ര said...

അഞ്ചാം ക്ലാസിലെ ഓണാപരീക്ഷക്കു ടീച്ചര്‍ എന്റെ ചേച്ചിയോട് ചോദിച്ചു...

തുമാരാ നാം ക്യാ ഹെ?

പഠനം എന്റെ ചേച്ചിക്കു ഒരു സൈഡ് ബിസിനെസ്സ് ആയിരുന്നു.. കക്ഷിടെ ഓര്‍മ്മയില്‍ ഒരു പാഠമേ ഉള്ളു.. അതിന്റെ ബലത്തില്‍ തട്ടിവിട്ടു..

മേരാ നാം ബക്കരി ഹൈ..

സുല്‍ |Sul said...

ഹെഹെഹെ
ആബിദെ ഇതു കൊള്ളാം.

-സുല്‍

Areekkodan | അരീക്കോടന്‍ said...

ഓര്‍മ്മകള്‍ പങ്കുവച്ച ഉത്സവത്തിനും ഇട്ടിമാളുവിനും പിന്നെ സുല്ലിനും നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക