Pages

Tuesday, January 30, 2007

ബൂസ്റ്റ്‌ കഴിച്ച്‌ , ദയവായി അല്‍പസമയം കഴിഞ്ഞ്‌ വിളിക്കുക...

അരീക്കോടിണ്റ്റെ തൊട്ടടുത്ത സ്ഥലമാണ്‌ തോട്ടുമുക്കം.എണ്റ്റെ കൂടെ ജോലിചെയ്തവരുടെയും ജോലി ചെയ്തുകൊണ്ടിരിക്കുന്നവരുടെയും ( ജോലി ചെയ്യാന്‍ പോകുന്നവരുടെയും !! ) അപ്പനോ അപ്പൂപ്പനോ അല്ലെങ്കില്‍ ഏതെങ്കിലും വകയില്‍ ഒരു ബന്ധു ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള നാട്‌.ബൂലോകത്തെ കുട്ടന്‍സിണ്റ്റെ സ്വന്തം നാട്‌.  

ഒരു ദിവസം തോട്ടുമുക്കത്തെ ചില വീരകഥകള്‍ പറഞ്ഞുകൊണ്ടിരിക്കെ ഫോണ്‍ ബെല്ലടിച്ചു.അനിയനാണ്‌ ഫോണ്‍ എടുത്തത്‌.




"ഹലോ തോട്ടുമുക്കമല്ലേ ? " ഫോണിണ്റ്റെ മറുതലക്കല്‍ നിന്നുള്ള ചോദ്യം. 

  "നിങ്ങള്‍ എവിടുന്നാ വിളിക്കുന്നത്‌ ?" അനിയണ്റ്റെ മറുചോദ്യം 

  "ഇത്‌ മഞ്ചേരിയില്‍ നിന്നാ..."



"ആ...ഇനി രണ്ട്‌ പാലവും കുറച്ചു വളവുകളും കഴിഞ്ഞ്‌ കുറച്ച് കൂടി മുന്നോട്ട്‌ പോവാനുണ്ട്‌....ഇതിപ്പോള്‍ അരീക്കോടെ എത്തിയിട്ടുള്ളൂ..... !!! ഒരല്‍പം ബൂസ്റ്റ്‌ കഴിച്ച്‌ ദയവായി അല്‍പസമയം കഴിഞ്ഞ്‌ വിളിക്കുക " 

  അനിയണ്റ്റെ മറുപടി കേട്ട്‌ ഞങ്ങള്‍ക്ക്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

10 comments:

Areekkodan | അരീക്കോടന്‍ said...

" ഇനി രണ്ട്‌ പാലവും കുറച്ചു വളവുകളും കൂടി കഴിഞ്ഞ്‌ മുന്നോട്ട്‌ പോവാനുണ്ട്‌....ഇതിപ്പോള്‍ അരീക്കോടെ എത്തിയിട്ടുള്ളൂ..... !!! ഒരല്‍പം ബൂസ്റ്റ്‌ കഴിച്ച്‌ ദയവായി അല്‍പസമയം കഴിഞ്ഞ്‌ വിളിക്കുക...."

t.k. formerly known as thomman said...

തോട്ടുമുക്കം: കൊള്ളാമല്ലോ. എന്റെ നാട് തോട്ടുമ്മുഖമാണ്. ആലുവ പട്ടണത്തില്‍ നിന്ന് ഒരു മൈലേയുള്ളു; പെരുമ്പാവൂര്‍ക്ക് പോകുന്ന വഴി. അഥവാ ദിപീപിന്റെ നാട്ടില്‍ നിന്ന് ജയറാമിന്റെ നാട്ടിലേക്ക് KSRTC ബസ്സില്‍ പോകുന്ന വഴി; നിങ്ങള്‍ സിനിമ കാണാത്തതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല.

പെരിയാറ്റില്‍ നിന്നുള്ള ഒരു വലിയ തോട് (കേച്ചേരിപ്പുഴ പോലൊന്നുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു മഹാനദി പോലെയാണത്, തോടൊന്നുമല്ല. തമാശയാണ്; തൃശ്ശൂര്‍-കുന്ദംകുളം റൂട്ടിലുള്ളവര്‍ ഇനി പൊല്ലാപ്പുകൊണ്ടൊന്നും വരല്ലേ.) ആ സ്ഥലത്തു നിന്ന് ആരംഭിക്കുന്നതുകൊണ്ടാണെന്നു തോന്നുന്നു തോട്ടുമ്മുഖമെന്നു പേരുവരാന്‍ കാരണം.

ഏറനാടന്‍ said...

അല്ലാ അരീക്കാടോ, സച്ചിന്‍ തെണ്ടുല്‍ക്കറാവും അന്ന് വഴി ചോദിച്ചെത്തിയതല്ലേ?
സച്ചിന്‍ കൊറേക്കാലം Boost is the secret of My Energy എന്നു പറഞ്ഞ്‌ അതിലെയെല്ലാം വന്നുവെന്ന് അയല്‍പക്കമായ മാവൂര്‍ പഞ്ചായത്തിലുള്ള ഞാന്‍ കേട്ടിരിക്കുന്നു!

salim | സാലിം said...

സംഗതിനല്ല ബൂസ്റ്റായിട്ടുണ്ട്‌ ട്ടോ.അനിയനെ കണ്ടാല്‍ എന്റെ അന്വേഷണം പറയണം

പാവാടക്കാരി said...

അതു കൊള്ളാം..

അരിച്ചേട്ടന്റെ സര്‍വീസ് സ്റ്റോര്‍rയില്‍ കമന്റിടാന്‍ പറ്റാത്തതെന്താ?

Anonymous said...

കൊള്ളാലോ അനിയന്‍ ഇവനെ നമുക്കങ്ങു വളര്‍ത്തിയാലോ മാഷേ..

ഭാവുകങ്ങളോടെ.
Nousher

കുട്ടന്‍സ്‌ | S.i.j.i.t.h said...

അരീക്കോടാ കഥ കലക്കി..അനിയന്‍ കൊള്ളാലോ..ഒരു തോട്ടുമുക്കം അന്വേക്ഷണം കൊടുത്തേക്കു...
തൊമ്മന്‍സെ..ഇതു അങ്ങു മലബാറില്‍ ഉള്ള തോട്ടുമുക്കമാണു..അരീക്കോട് നഗരത്തില്‍ നിന്നും 10 കി.മി. കുറെ തോടുകള്‍ക്കിടയില്‍ കിടക്കുന്നതു കൊണ്ടാവണം ഈ പേര്‍ കിട്ടിയതു...
തോട്ടുമുക്കം വഴി നിങ്ങള്‍ക്കു എവിടെ വേണമെങ്കിലും പോവാം..അവിടെ പമ്പ് സെറ്റ് വച്ച് വെള്ളം വറ്റിച്ച ഒരു കുഞ്ഞ് തോടിന്റെ കരയിലാണൂ പാവം കുട്ടന്‍സ്ന്റെ വീടും...

Areekkodan | അരീക്കോടന്‍ said...

തൊമ്മന്‍ജീ....ആലുവയുടെയും പെരുമ്പാവൂരിന്റെയും ഇടയില്‍ പോഞ്ഞാശ്ശേരിയില്‍ എനിക്ക്‌ ഒരു friend ഉണ്ട്‌....ബാബു.അവിടെ വന്നപ്പോളും തോട്ടുമുഖം ശ്രദ്ധിച്ചില്ല.അഭിപ്രായത്തിന്‌ നന്ദി.
എറനാടാ....അപ്പോള്‍ മാവൂരിലും കുറെ കൈല്‌ കുത്തിയോ?
സാലിം...കണ്ടാല്‍ അന്വേഷണം പറയാം
പാവാടക്കാരീ...ആ പോസ്റ്റ്‌ വീണ്ടും വരും
നഷരേ....അവന്‍ വലിയ ആളായി...ഇനി വളര്‍ത്തണോ?
കുട്ടന്‍സ്‌....നന്ദി , അടുത്ത തോട്ടുമുക്കം കഥ ആലോചിക്കട്ടെ.

സുല്‍ |Sul said...

ആബിദേ അനിയന്‍ (ബ്ലോഗ്ഗര്‍ അനിയനല്ല) കൊള്ളാലൊ. ഈ അനിയനെ ഇനി എവിടെ കിട്ടും?

-സുല്‍

raji said...

:-)
...നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക