Saturday, December 01, 2007
ഒരു ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
ഗസ്റ്റ് ലക്ചറര്‍ പോസ്റ്റിലേക്ക് ഇന്റര്‍വ്യൂ നടക്കുന്ന ദിവസം. കോളേജിലെ ബാച്ചിക്ലബ്ബില്‍ നിന്നും പുറത്താക്കലിന്റെ വക്കില്‍( പ്രായം കവിഞ്ഞ് കോളേജ് നിറഞ്ഞ് നില്‍ക്കുന്നത് കാരണം) നില്‍ക്കുന്ന ജോയ് സാര്‍ ഫുള്‍ഹാപ്പി ആന്‍ഡ് ജോയ് മൂഡിലാണ്.മീശ കൃത്യമായി വെട്ടി ഒതുക്കി , താടിയുടെ വൃഷ്ടി പ്രദേശത്ത് ഒരു കുറ്റിരോമം പോലും ഇല്ല എന്ന് ഉറപ്പ് വരുത്തി, മൂക്ക് കുത്തിത്തുളക്കുന്ന ആഫ്റ്റര്‍ഷേവ് ലോഷനും പുരട്ടി , മുടി ചീകി ഒപ്പിച്ച് കഷണ്ടിയെ ഒതുക്കി , ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്ത് നന്നായി പോളിഷ് ചെയ്ത കവാഡിസും അണിഞ്ഞാണ് പുള്ളി അന്ന് കോളേജിലെത്തിയത്.
ജോയ് സാര്‍ പ്രതീക്ഷിച്ചപോലെ ഡിപ്പാര്‍ട്ട്‌മന്റ് റൂമിന് പുറത്ത് മൂന്ന് ഗസ്റ്റുകള്‍ - മൂന്നും പരമ നാരികള്‍!!ഡിപ്പാര്‍ട്ട്‌മെന്റിലെ മഹിളാബഹള ദാരിദ്ര്യം താല്‍കാലികമായി അവസാനിക്കാന്‍ പോകുന്നു.ജോയ് സാര്‍ മനസ്സില്‍ കരുതിക്കൊണ്ട് മൂന്ന് പേരെയും ഒന്നുഴിഞ്ഞ് നോക്കി.മൂന്നില്‍ രണ്ട് 'ഗോസ്റ്റും' ഒന്ന് ഒന്നാംതരം കിളിച്ചുണ്ടന്‍ മാമ്പഴവും!
സാമാന്യം ഗമയോടെ ജോയ് സാര്‍ റൂമിലേക്ക് കയറി.പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ശ്രീനിവാസന്റെ ചില ആക്ഷനുകള്‍ അകത്ത് നിന്നും അനുകരിച്ച് നോക്കി ഗോസ്റ്റുകള്‍ക്ക് മുന്നില്‍ സ്വയം അവതരിക്കാനുള്ള തയ്യാറെടുപ്പോടെ ജോയ് സാര്‍ റൂമില്‍ നിന്നും പുറത്തേക്ക് തന്നെ ഇറങ്ങി.
"ഇന്റര്‍വ്യൂവിന് വന്നവരാണല്ലേ?" ജോയ് സാര്‍ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞ് ചോദിച്ചു.
"അതേ സാര്‍..." എഴുന്നേറ്റ് നിന്നുകൊണ്ട് അവര്‍ മൊഴിഞ്ഞു.
"ഏത് പോസ്റ്റിലേക്കാ?"
"കമ്പ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍ പോസ്റ്റിലേക്ക്..." ആഗതരില്‍ രണ്ട് പേര്‍ പറഞ്ഞു.ഉദ്ദേശിച്ച ആളുടേ അടുത്ത് നിന്നും മറുപടി ലഭിക്കാത്തതിനാല്‍ ജോയ് സാര്‍ അവളുടെ നേരെ തിരിഞ്ഞു.
"അപ്പോള്‍ ഇയാളോ?"
"സാര്‍...അവള്‍..."
"ഇലക്ട്രോണിക്സ് ലക്ചറര്‍ പോസ്റ്റിലേക്കാണോ...?" പ്രതീക്ഷ കൈവിടാതെ ജോയ് സാര്‍ ചോദിച്ചു.
"അല്ല സാര്‍....അവള്‍ ഞങ്ങളുടെ കൂടെ വെറുതെ വന്നതാണ്......ഇന്റര്‍വ്യൂവിനല്ല്ല..."
"ഹ....വേക്കന്‍സി ഉണ്ടെന്നേ....ഇന്റര്‍വ്യൂ അറ്റെന്‍ഡ് ചെയ്തോളൂ..." ജോയ് സാര്‍ അവളെ ജോയിന്‍ ചെയ്യിപ്പിക്കാന്‍ ഒരു ശ്രമംകൂടി നടത്തിനോക്കി.
"അതിന്...?" പെണ്‍കുട്ടികള്‍ എന്ത് പറയണം എന്നറിയാതെ പരസ്പരം നോക്കി.
" ബയോഡാറ്റ കൊണ്ടുവന്നിട്ടുണ്ടാകില്ല അല്ലേ....? നോ പ്രോബ്ലം..." ജോയ് സാര്‍ അവരെ സമാധാനിപ്പിച്ചു.
"അതല്ല സാര്‍....അവള്‍..... അവള്‍ +2 ഫെയിലാ....."
'ഫൂ.....വിഡ്ഢികൂശ്മാണ്ഡങ്ങള്‍....രാവിലെതന്നെ മനുഷ്യനെ മെനക്കെടുത്താന്‍....' ആത്മഗതം ചെയ്തുകൊണ്ട് ജോയ് സാര്‍ ഉടന്‍ സ്ഥലം വിട്ടു.
4 comments:
മീശ കൃത്യമായി വെട്ടി ഒതുക്കി , താടിയുടെ വൃഷ്ടി പ്രദേശത്ത് ഒരു കുറ്റിരോമം പോലും ഇല്ല എന്ന് ഉറപ്പ് വരുത്തി, മൂക്ക് കുത്തിത്തുളക്കുന്ന ആഫ്റ്റര്‍ഷേവ് ലോഷനും പുരട്ടി , മുടി ചീകി ഒപ്പിച്ച് കഷണ്ടിയെ ഒതുക്കി , ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്ത് നന്നായി പോളിഷ് ചെയ്ത കവാഡിസും അണിഞ്ഞാണ് പുള്ളി അന്ന് കോളേജിലെത്തിയത്.
മീശ കൃത്യമായി വെട്ടി ഒതുക്കി , താടിയുടെ വൃഷ്ടി പ്രദേശത്ത് ഒരു കുറ്റിരോമം പോലും ഇല്ല എന്ന് ഉറപ്പ് വരുത്തി, മൂക്ക് കുത്തിത്തുളക്കുന്ന ആഫ്റ്റര്‍ഷേവ് ലോഷനും പുരട്ടി , മുടി ചീകി ഒപ്പിച്ച് കഷണ്ടിയെ ഒതുക്കി , ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്ത് നന്നായി പോളിഷ് ചെയ്ത കവാഡിസും അണിഞ്ഞാണ് പുള്ളി അന്ന് കോളേജിലെത്തിയത്.
ഒരു അമളിക്കഥ
ഹ ഹ...:)
മൂന്നും പരമ നാരികള്‍!! .. ഹ്ഹ്മ്മ്മ്മ്....
വേണ്ട വേണ്ട
പാവം ജോയി സാര്‍
കാര്‍വര്‍ണ്ണാ.....സ്വാഗതം....
ജിഹേഷ്.....നന്ദി...
Post a Comment
നന്ദി....വീണ്ടും വരിക