Sunday, June 08, 2008
ചിക്കന്‍ ബിരിയാണി തുലച്ച ഉന്തുവണ്ടി
"പ്രിയരേ....പ്രിയമുള്ളവരേ.......ചരിത്രമുറങ്ങുന്ന അരീക്കോടിന്റെ ഓരോ മണ്‍തരിയേയും പുളകമണിയിച്ചുകൊണ്ട്,ടിപ്പുസുല്‍ത്താന്‍ പടയോട്ടം നടത്താന്‍ ആഗ്രഹിച്ച രാജവീഥിയിലൂടെ ഇതാ .........T S G 8683 കടന്നു വരുന്നു.......അനുഗ്രഹിക്കൂ.....ആശീര്‍വദിക്കൂ......." എന്ന് വിളിച്ചുപറയാന്‍ എനിക്ക് തോന്നിയെങ്കിലും ഉച്ചഭാഷിണി ഇല്ലാത്തതിനാല്‍ ആ ആഗ്രഹം കടിച്ച് മുറിച്ച്ചവച്ചിറക്കി.
മെയിന്‍ റോഡില്‍ നിന്നും ഞങ്ങള്‍ കോളനിയായി താമസിക്കുന്ന കോളനിറോഡിലേക്ക് വണ്ടി തിരിഞ്ഞതും കോളനിവാസികളില്‍ പലരും ചുറ്റും കൂടി.
"റഹീമേ.....ഇതേതാ പുതിയ ഉന്തുവണ്ടി?" മൂത്തുമ്മയുടെ മകന് സല്‍മാന്റെ ആദ്യ ചോദ്യത്തെ ചെറിയോന് പുഞ്ചിരിയോടെ നേരിട്ട് എനിക്ക് കൈമാറിയപ്പോള്‍ എന്റെ രക്തം പതഞ്ഞുപൊന്തി.ഉടന്‍ കാര്‍ ഓഫാവുകയും ചെയ്തു.
"മുതലാളി ഇതാ ഇരിക്കുന്നു...ചോദിക്ക്..."
"ങേ....ആബിക്കും കാറോ...?എന്നാ ചെലവ് വേണം..."എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
'ങാ....ചെലവുണ്ട് ...ചെലവുണ്ട് ...കാശിന് നല്ല ചെലവുണ്ട് ...' ഞാന്‍ മനസ്സില്‍ മന്ത്രിച്ചുകൊണ്ട് പുഞ്ചിരിച്ചു.
റഹീം വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു.....ക്ര്...ച്....ച്..ച്...കാര്‍ സ്റ്റാര്‍ട്ടായില്ല.ക്ര്...ച്....ച്..ച്........ക്ര്...ച്....ച്..ച്.......വണ്ടി അനങ്ങിയില്ല.റഹീം എന്റെ മുഖത്തേക്ക് നോക്കി.ഞാന്‍ ദയനീയമായി അവനേയും നോക്കി.
"എല്ലാവരും കൂടി ഒന്ന് തള്ളിത്താ...." പുറത്ത് നില്ക്കുന്നവരോട് റഹീം പറഞ്ഞു.
"ആ.....പഴയ കാര്‍ പുതിയതായി വാങ്ങിയ വകയില്‍ എല്ലാവര്ക്കും ചിക്കന്‍ ബിരിയാണി ഓഫര്‍ ചെയ്താല്‍ തള്ളാം...."
റഹീം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി.
"ഓകെ....റെഡി.." ഞാന്‍ ഏറ്റു.
"എടാ മറ്റവനേ......മറിച്ചവനേ....വാ....ഉന്തുവണ്ടി ഒന്ന് തള്ളിക്കൊട്....."
എല്ലാവരും കൂടി കാര്‍ തള്ളി.ചെറിയോന് എന്തോ കുരുട്ടു വിദ്യയിലൂടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
പിറ്റേന്ന് എട്ട് ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കേണ്ട നടുക്കം വിട്ടു മാറും മുമ്പ് സല്‍മാന്റ വക ആശീര്‍വാദം - "ഇതൊരു ഡെയ്ലി പ്രാക്ടീസ് ആകട്ടെ...!! വ്യായാമത്തിന് നല്ലതാ...!!!"
11 comments:
പിറ്റേന്ന് എട്ട് ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കേണ്ട നടുക്കം വിട്ടു മാറും മുമ്പ് സല്‍മാന്റ വക ആശീര്‍വാദം - "ഇതൊരു ഡെയ്ലി പ്രാക്ടീസ് ആകട്ടെ...!! വ്യായാമത്തിന് നല്ലതാ...!!!"
പിന്നെ അതൊരു ഡൈലി പ്രാക്റ്റീസ് ആയോ എന്ന് ചോദിക്കേണ്ടതില്ലല്ലോ. എന്നും ബിരിയാണി കൊടുത്തു കാണില്ല. ഒരു ദിവസം കാലത്ത് എഴുന്നേറ്റ് നോക്കുമ്പോള്‍ കാറ് അടുത്ത കാനയില്‍ കിടക്കുന്നതു കണ്ടെന്നാണ് കേള്‍വി. കോളനിക്കാരുടെ തള്ളലിന്റെ ഒരു ഊക്കേ....
-സുല്‍
ശരിയാണ് പിന്നെ കോളനിക്കാര്‍ക്കും വീട്ടുകാര്‍ക്കും നല്ലൊരു വ്യായമ ഉപകരണമായി മാറി...എന്നു പറയൂ അരീക്കോടന്‍ മാഷെ
നിങ്ങളാര് പറയുന്നതും ശരിയല്ല.... ആ ഉന്തുവണ്ടിയില്‍ പിന്നീട് വീട്ടില്‍ നിന്നും ഉണ്ടാക്കിയ ബിരിയാണി സ്റ്റോക്കുണ്ടാവും. എപ്പഴാ, എവിടന്നാ ആവശ്യം വരിക എന്നറിയില്ലല്ലൊ....
:)
ഇതൊരു ഡെയ്ലി പ്രാക്ടീസ് ആകട്ടെ...!! വ്യായാമത്തിന് നല്ലതാ...!!!
മാഷേ.. മാഷിന്റെ അയല്‍ വാസിയായി ജനിച്ചെങ്കില്‍ എന്ന് ആശിച്ച് പോവുകയാണു..
ഞാനും റെഡി ആണ് കെട്ടോ ഡയ്ലി പ്രാക്റ്റീസിനു:)
അരീകൊട് കാരെ കുറിച്ച് മറ്റൊരു വിദ്വാന് ഇതാ ഇങ്ങനെ എഴുതിയുട്ടുണ്ട്. ഇവിടെയും കാറ് തന്നെ പ്രതി
http://kphkvr.blogspot.com/
സുല്ലേ.....ഈ കാര്‍ എന്റേതാ....സുല്ലിന്റേതല്ല.
കുഞ്ഞാ....ഹൂം!!!
oab....ഹാ!!!
ശ്രീ...
ബഷീര്‍.....ഇവിടെ ഇനിയും സ്ഥലം കൊറേ വില്‍ക്കാനുണ്ട്
lakshmy....പെണ്ണുങ്ങള് തള്ളാനൊന്നും വരാത്തതല്ലേ നല്ലത്?
shahir...സ്വാഗതം...ആ അതു വായിച്ചു.
ഇക്കാ..,
ഞാന്‍ കരുതി ഈ പരസഹായ തൃഷ്ണ അരീകൂട്ടുകാര്ക്ക് മാത്രള്ളതാ ന്ന്!
ഇപ്പൊ ബൂലോകം മുഴുവന്‍ 'കോയി ബിരിയെന്' കാട്ടി ആള്‍ക്കാരെ മുഴുവന്‍ സഹായ മനസ്കരക്കാനല്ലേ!! കൊള്ളാം
Post a Comment
നന്ദി....വീണ്ടും വരിക