Pages

Tuesday, June 17, 2008

ഡ്രൈവിംഗ്‌ സുഗമമായ വഴി

ഡ്രൈവിങ്ങില്‍ വലിയ പ്രാക്ടീസ്‌ ഇല്ലായിരുന്നു എങ്കിലും കാറ്‌ വീട്ടില്‍ വെറുതേ ഇടുന്നതിലെ അനൗചിത്യം ഓര്‍ത്ത്‌ ഞാന്‍ ഇടക്കിടെ കാറുമായി പുറത്ത്‌ പോകും.അങ്ങാടിയുടെ നടുവില്‍ വച്ച്‌ ഓഫായും റൈസായും മറ്റു വിധേനയും എന്റെ TSG 8683 അരീക്കോട്ടുകാരുടെ കണ്ണിലുണ്ണിയായി ! മെയിന്‍ റോഡില്‍ നിന്നും ഞങ്ങളുടെ കോളനിയിലേക്ക്‌ കയറുന്ന സ്ഥലം അല്‍പം ഇടുങ്ങിയതാണ്‌.അതിന്‌ തൊട്ടു മുമ്പ്‌ മെയിന്‍ റോഡിന്‌ നല്ലൊരു വളവുള്ളതിനാല്‍ വണ്ടി ഇറക്കുമ്പോള്‍ പോലും എനിക്ക്‌ പേടിയായിരുന്നു.അതിനാല്‍ തന്നെ കാര്‍ വീട്ടിലേക്ക്‌ കയറ്റാന്‍ ഞാന്‍ റഹീമിന്റെ സഹായം തേടുകയായിരുന്നു പതിവ്‌. അഞ്ചോ ആറോ പ്രാവശ്യം ഈ പ്രാക്ടീസ്‌ തുടര്‍ന്നു.എന്റെ 'വിശാലമായ' ഡ്രൈവിംഗ്‌ കാരണം വീട്‌ വരെയുള്ള മതിലുകളെല്ലാം കലാപരമായി മാറിയിരുന്നു.അതുവഴി റോഡിന്റെ വീതി വര്‍ദ്ധിക്കുകയും ചെയ്തു. ഒരു ദിവസം രണ്ടും (മൂന്നും നാലും) കല്‍പ്പിച്ച്‌ മെയിന്‍ റോഡില്‍ നിന്ന് ഞാന്‍ തന്നെ കോളനി റോഡിലേക്ക്‌ കടത്തി.വിജയശ്രീലാളിതനായിക്കൊണ്ട്‌ കാര്‍ വീട്ടിലെത്തിച്ചു!!! ഇത്ര സുഗമമായി കാര്‍ കയറിയ വഴി ഒന്നു നടന്നു കാണാന്‍ ,കാര്‍ വീട്ടില്‍ നിര്‍ത്തി ഞാന്‍ മെയിന്‍ റോഡ്‌ വരെ ഒന്ന് തിരിച്ചു നടന്നു.അപ്പോള്‍ ഡ്രൈവിങ്ങില്‍ എക്സ്‌പര്‍ട്ട്‌ ആയ മൂത്താപ്പയുടെ മറ്റൊരു മകന്‍ ലുഖ്‌മാന്‍ എന്നോട്‌ ചോദിച്ചു. "എങ്ങനെയുണ്ട്‌ കാര്‍ ?" "ഇപ്പോ ഒരു കുഴപ്പവുമില്ല...." "ഡ്രൈവിങ്ങോ?" "റോഡില്‍ ആദ്യമേ സുഖമായിരുന്നു....നമ്മുടെ കോളനി റോഡില്‍ വിടുമ്പോഴായിരുന്നു ഒരു ഇടുങ്ങല്‍....ഇപ്പോള്‍ അതും ശരിയായി......" "അത്‌ പിന്നെ ഡ്രൈവിംഗ്‌ സുഖമാവാതിരിക്കുന്നതെങ്ങിനെ....മതിലായ മതിലെല്ലാം നീ തോണ്ടി തോണ്ടി റോഡിന്റെ വീതി കൂട്ടിയില്ലേ....?" ചിരിച്ചുകൊണ്ട്‌ ലുഖ്‌മാന്‍ പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരിയല്ലാതെ എനിക്ക്‌ മറ്റൊരു മറുപടി ഇല്ലായിരുന്നു.

9 comments:

കുഞ്ഞന്‍ said...

മാഷെ..

ഒരു സഹായം വേണം..ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി വളരെ ഇടുങ്ങിയതാണ് വീതീ കൂട്ടി കിട്ടാനായി പഠിച്ച പണി പതിനെട്ടും നോക്കി നൊ രക്ഷ.. മാഷ് ആ കാറിലൊന്ന് എന്റെ വീട്ടിലേക്ക് ഉടന്‍ വരണം. പിന്നെ പെട്രോളിന്റെ കാശ് ചോദിക്കരുത് പക്ഷെ 10000/- രൂപ തരാം..!

സന്തോഷ്‌ കോറോത്ത് said...

മാഷേ ..ഞങ്ങടെ വീട്ടിലേക്കുള്ള വഴീം ഇങ്ങനെ ആയിരുന്നു .. കാറും മതിലും കലാപരമായപ്പോ എന്റെ അച്ഛന്‍ ഒരു കലാപകാരി ആയി :).. ഉടനെത്തന്നെ മതില് പൊളിച്ചു വീതികൂട്ടി പണിതു :)

തറവാടി said...

അരീക്കോടാ,

ഞങ്ങളുടെ നാട്ടില്‍ ഒരു വേലിത്തര്‍ക്കമുണ്ട് ഒന്ന് വന്ന് പരിഹരിച്ചുതന്നാല്‍ ന്താന്ന് വെച്ചാ ചെയ്യാം :)

സൂര്യോദയം said...

'അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും' എന്നൊരു ബോര്‍ഡ്‌ കാറില്‍ കെട്ടിത്തൂക്കുന്നത്‌ നന്നായിരിയ്ക്കും ;-)

Areekkodan | അരീക്കോടന്‍ said...

കുഞ്ഞാ.....ആ കാശ്‌ ആദ്യമിങ്ങോട്ട്‌ അയക്കൂ
കോറോത്ത്‌.....സ്വാഗതം...അപ്പോ എനിക്ക്‌ ഒരു മുന്‍ഗാമിയെങ്കിലും ഉണ്ടല്ലേ?
തറവാടീ....വയ്യാവേലി തര്‍ക്കമാണെങ്കിമാവേലിയെ വിളിക്കുക.അപ്പോ നാട്ടിലുണ്ടോ?
സൂര്യോദയം.....അത്‌ നല്ല ഐഡിയ തന്നെ.പരീക്ഷിച്ചു നോക്കട്ടെ

Anonymous said...

Sorry for Manglish...
Just remembering a joke happened when my father was learning driving. From the road to our home the road was a mud road, so my father was telling the problem is the narrow road, so he can not drive into home. Hearing this, our worker told "Road okke Veethi undu Saare, sarinu oodikkan ariyanjitta..".. After years he drives through the same old mud road even bigger car..

ബഷീർ said...

ഒരു അപേക്ഷ സമര്‍പ്പിക്കാന്‍ വന്നപ്പോള്‍ . അതാ കിടക്കുന്നു.. മൂന്ന് അപേക്ഷകള്‍ മേലെ.. കുഞ്ഞന്‍ , കോറോത്ത്‌, തറവാടി..

അതൊക്കെ പരിഹരിച്ചാല്‍. ഇമ്മടവ്ടെ ചില ഇറക്കികെട്ട്‌ വീരന്മാരെ ഒതുക്കാനുണ്ട്‌.. ആ വണ്ടിയുമായി സ്വാഗതം ...

siva // ശിവ said...

ഇതിലെ നായകനായ TSG 8683-യുടെ ചിത്രം കൂടി ഇടാമായിരുന്നു. ചിത്രം പ്രതീക്ഷിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

ബഷീര്‍....അപേക്ഷകള്‍ കുന്ന് കൂടുന്നു.കോളേജിലെ പണി നിര്‍ത്തി ഇതിനിറങ്ങിയാലോ എന്ന് അലോചിക്കുകയാണ്‌...
ശിവ....വരും...ആ നായകന്റെ ചിത്രം മറ്റൊരു ബ്ലോഗ്ഗില്‍ വരാതിരിക്കില്ല!!!

Post a Comment

നന്ദി....വീണ്ടും വരിക