Pages

Thursday, June 26, 2008

വെളിച്ചം ദു:ഖമാണുണ്ണീ....

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് കറന്റ്‌ പോയി.

കണ്ണ്‍ കാണാഞ്ഞിട്ടും കൈ കൃത്യമായി ഭക്ഷണ പാത്രത്തിലെത്തി!

ഇരുട്ടില്‍ വായ തപ്പിപ്പിടിക്കേണ്ട ഗതികേടും കൈക്ക്‌ വന്നില്ല!!

കൂരിരുട്ട്‌ മാത്രം നിറഞ്ഞ അന്നനാളത്തിലൂടെ തടസ്സമൊന്നുമില്ലാതെ ആ ഭക്ഷണ പദാര്‍ത്ഥം ആമാശയത്തിലുമെത്തി!!!

അല്ലെങ്കിലും ഇതിനൊക്കെ എന്തിനാ വെളിച്ചം അല്ലേ?

13 comments:

Areekkodan | അരീക്കോടന്‍ said...

കൂരിരുട്ട്‌ മാത്രം നിറഞ്ഞ അന്നനാളത്തിലൂടെ തടസ്സമൊന്നുമില്ലാതെ ആ ഭക്ഷണ പദാര്‍ത്ഥം ആമാശയത്തിലുമെത്തി!!!അല്ലെങ്കിലും ഇതിനൊക്കെ എന്തിനാ വെളിച്ചം അല്ലേ?

NITHYAN said...

അന്നസുഖാനന്തരം ശയനസുഖം. ജീവാത്മാവും പരമാത്മാവുമായി ഒരാളെങ്കില്‍ തമസ്സല്ലോ അവിടെയും സുഖപ്രദം. അല്ലെങ്കില്‍ ബാറിലെ പ്രകാശം സുഖകരം

ശ്രീ said...

അതെ, ഭക്ഷണം കഴിയ്ക്കാന്‍ വെളിച്ചമെന്തിനാ?
:)

Unknown said...

hi mashe,

yah kya ha ???

Nishedhi said...

ശങ്കരദര്‍ശനം പോലത്തെ വല്ലതും ആണോ?

Umesh::ഉമേഷ് said...

ഓടിവായോ... കോപ്പിറൈറ്റ് പ്രശ്നം, കോപ്പിറൈറ്റ് പ്രശ്നം. മഹാഭാരതത്തിലെ കഥ അടിച്ചു മാറ്റി ബ്ലോഗില്‍ ഇട്ടിരിക്കുന്നേ... :)

അര്‍ജ്ജുനനു് ഇരുട്ടത്തു ഭക്ഷണം കൊടുക്കരുതെന്നു ദ്രോണര്‍ ചട്ടം കെട്ടിയിരുന്നതും, ഒരിക്കല്‍ അര്‍ജ്ജുനന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ വിളക്കണഞ്ഞതും, എന്നിട്ടും കൈ വായില്‍ത്തന്നെ എത്തിയതും, അതില്‍നിന്നു പ്രചോദനമാര്‍ന്നു് ഇരുട്ടത്തു് അമ്പെയ്യാന്‍ അര്‍ജ്ജുനന്‍ പഠിച്ചതുമായ ഒരു കഥ മഹാഭാരതത്തിലുണ്ടല്ലോ.

യദിഹാസ്തി തദന്യത്ര...

OAB/ഒഎബി said...

ഇരുട്ടയാലും വെളിച്ചമായാലും വയറ് നിറഞ്ഞാ പിന്നെ അന്നാനാളത്തില്‍ കൂടി എനിക്ക് ഒന്നും ഇറങ്ങൂല!.

പിള്ളേച്ചന്‍ said...

തീറ്റയുടെ കാര്യത്തില്‍ ഇരുട്ടോ വെളിച്ചമൊന്നും വേണ്ട മാഷെ .അല്ല്യേല്‍ വിശന്നിരിക്കുമ്പോള്‍ ആരാ ഇതൊക്കെ നോക്കുന്നെ(എന്റെ അനുഭവം)

സസേനഹം
അനൂപ് കോതനല്ലൂര്‍

മാന്മിഴി.... said...

ശരിയാണല്ലേ.....വെളിച്ചത്തിലെന്തിരിക്കുന്നു....

Kiranz..!! said...

ആലങ്കാരികമായി വെളിച്ചം ദുഖമാണുണ്ണീ..എന്നൊക്കെ പറഞ്ഞാലും പ്രാക്റ്റിക്കലി കരിമീന്‍ തിന്നാല്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് :)

siva // ശിവ said...

നിത്യാഭ്യാസി ആനയെ എടുക്കും എന്നു കേട്ടിട്ടില്ലേ?

സസ്നേഹം,

ശിവ

Areekkodan | അരീക്കോടന്‍ said...

നിത്യന്‍....സ്വാഗതം...എനിക്കൊന്നും മനസ്സിലായില്ല
ശ്രീ...അതു തന്നെയാ എന്റെയും ചോദ്യം
നജീബ്‌....പുടി കിട്ടീലേ?
നിഷെധി}....സ്വാഗതം....ഏയ്‌ ഇത്‌ അതൊന്നുമല്ല (അതോ ആണോ?)
ഉമേഷ്‌...സ്വാഗതം.....ഇത്‌ ബൂലോകത്തെ പുതിയ നമ്പറല്ലേ...കോപിറൈറ്റ്‌.....അര്‍ജുനനെ പഠിപ്പിച്ചത്‌ ഞാന്‍ തന്നെയായിരുന്നു!!!!പ്രശ്നം അവസാനിച്ചില്ലേ?(മഹാഭാരതത്തിലെ അല്ല,എന്റെ അയല്‍വാസി അര്‍ജുനനെ)
oab.....അത്‌ ഒരു മഹാരോഗത്തിന്റെ തുടക്കമാണ്‌.ഉടന്‍ മൗതാലയില്‍ ഒന്ന് കാണിക്കുക.
അനൂപ്‌....ഇരുട്ടും വെളിച്ചവും വേണ്ടാത്ത ഒരേ ഒരു സംഗതിയും ഇത്‌ തന്നെയല്ലേ?
sherikkutty.....പാറ്റ ഇരിക്കുന്നു !!!
kiranz.....വാങ്ങാന്‍ കാശ്‌ ഇല്ലഞ്ഞിട്ടാണോ?
ശിവ....കേട്ടിട്ടുണ്ട്‌...പക്ഷേ ഇതുവരെ കണ്ടിട്ടില്ല.

ബഷീർ said...

ഇങ്ങിനെ ഓരോ ഉപദേശം കൊണ്ട്‌.. വലിയ ചിലവൊന്നും കൂടാതെ കിട്ടുന്ന വീരാന്‍ കുട്ടി പോകറ്റിലാക്കി നടക്കുന്ന ഓരോ മാഷന്മാര്‍...!

കരന്റ്‌ ബില്ല് കുറയ്ക്കാന്‍ കണ്ടുപിടിച്ച ഒരു വഴി...

Post a Comment

നന്ദി....വീണ്ടും വരിക