Wednesday, November 05, 2008
വിശപ്പിന്റെ വിളി
കനത്ത മഴ പെയ്യുന്ന ഒരു ദിവസം.എന്റെ ചെറിയ അനിയന് എന്തോ ആവശ്യത്തിന്അങ്ങാടിയില്‍ പോയതായിരുന്നു.പൊതുവേ പുറത്ത് പോകുമ്പോള്‍ അവന് ആരോടും പറയാറില്ല.തന്റെ ആവശ്യം നിര്‍വ്വഹിച്ച് തിരിച്ച് വീട്ടില്‍ വന്നാലും ആരോടും വെറുംസംസാരത്തില്‍ ഏര്‍പ്പെടാറില്ല.
അന്നും പതിവ് പോലെ അവന് തിരിച്ചു വന്നു.പക്ഷേ അവന്റെ വരവ് കണ്ട്വീട്ടില്‍ എല്ലാവരും ഞെട്ടി.കുടയില്‍ അവനോടൊപ്പം നനഞ്ഞൊലിച്ച് കീറിപ്പറിഞ്ഞ്മുഷിഞ്ഞ വേഷം ധരിച്ച് പാറിപ്പറന്ന തലമുടിയുമായി ഒരു കുട്ടിയേയുംകൂടെ കൂട്ടിയാണ് അവന് വന്നത്!!!
"ഉമ്മാ....കഴിക്കാന്‍ എന്താ അവിടെ ഉള്ളത്?"വീട്ടില്‍ എത്തിയ ഉടനെ അവന് ഉമ്മയെ വിളിച്ച് ചോദിച്ചു.
"ഉപ്പ്മാവുണ്ട്".അവന് വേണ്ടിയാണെന്ന ധാരണയില്‍ ഉമ്മ പറഞ്ഞു.
"ആ....ഒരു പ്ലേറ്റില്‍ നിറയെ എടുത്തോളൂ...."
"ങേ!!!നീ ഇപ്പോ തിന്നു പോയതല്ലേയുള്ളൂ...അപ്പോഴേക്കും വിശന്നോ?"ഉമ്മ കാര്യമറിയാതെ ചോദിച്ചു.
"ആ.....എനിക്കല്ല.....ഇതാ വിശപ്പറിയുന്ന ഒരു കുട്ടി ഇവിടെ......"
ഉമ്മ അകത്ത് നിന്നും വന്ന് നോക്കി.അപ്പോള്‍ അനിയന് തുടര്‍ന്നു.
"ഈ കുട്ടി വിശപ്പ് കാരണം മണ്ണ് പെറുക്കി തിന്നുകയായിരുന്നു.ഞാന്‍ ചിലതൊക്കെ ചോദിച്ചെങ്കിലും ഉത്തരം പറയാന്‍ അതിന് കഴിയുന്നില്ല.ചോദ്യംമനസ്സിലാകാഞ്ഞിട്ടോ പറയാന്‍ സാധിക്കാഞ്ഞിട്ടോ അല്ലെങ്കില്‍ കേള്‍വിക്കുറവോഎന്താണെന്നറിയില്ല.പക്ഷേ ഞാന്‍ വിളിച്ചപ്പോള്‍ എന്റെ കൂടെ പോരുകയും ചെയ്തു."
"അപ്പോള്‍ ഈ കുട്ടിക്ക് മാതാപിതാക്കളില്ലേ?"
"ഉണ്ട്....അവര്‍ തിയേറ്ററിനടുത്ത് ആ ബില്‍ഡിംഗിന്റെ ചായ്പില്‍ താമസിക്കുന്നുണ്ട്.ഈ കുട്ടിക്ക്ഇനി എന്നും ഇവിടെ നിന്നും ആഹാരം നല്‍കണം.വിശപ്പ് തോന്നുമ്പോള്‍ ഇങ്ങോട്ട് വരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്."
അനിയന് പറഞ്ഞ പ്രകാരം ഇന്നും ആ കുട്ടി വീട്ടില്‍ കയറി വരും.അവന്റെ ഭക്ഷണംകഴിച്ച് തിരിച്ചു പോവുകയും ചെയ്യും.
തെരുവില്‍ അലയുന്ന ധാരാളം കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണം പോലുംലഭിക്കാതെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.നമ്മുടെ വീടുകളില്‍ പാഴായിപോകുന്ന ഭക്ഷണ സാമഗ്രികളിലൂടെ ഒന്ന് കണ്ണോടിക്കുക.ലോകത്തിന്റെപല ഭാഗങ്ങളിലും, നാം പാഴാക്കുന്ന ഈ ഭക്ഷണത്തിന്റെ അംശം കൊണ്ട് വിശപ്പടക്കാന്‍ സാധിക്കുന്ന എത്രയോ വയറുകളുണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക.വിശക്കുന്ന വയറിന്റെ വിളി കേട്ടുകൊണ്ട് മിതമായി കഴിക്കുക.ഭക്ഷണം ഒരിക്കലും പാഴാക്കാതിരിക്കുക.
10 comments:
കോഴിക്കോടിനടുത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി വിശന്ന് പൊരിഞ്ഞ് ഏതോ പഴം കഴിച്ചപ്പോള്‍ മരിച്ച വാര്‍ത്ത വായിച്ചപ്പോള്‍ വീണ്ടും ഒരു ഭക്ഷണം പഴാക്കുന്നതിനെതിരെ പോസ്റ്റിടുന്നു.
വിശപ്പിന്റെ വിളി
അരിക്കോടാ..
ആ അനുജന് എന്റെ കോടി നമസ്കാരം
പറയാനൊരുപാടുണ്ട് ഒരു പോസ്റ്റായി ഇടാം
വിശപ്പിന് ഒരുപാട് കഥകൾ പറയാനുണ്ട് സുഹ്ര്ത്തേ
താങ്കളുടേതുപോലെ കണ്ണീരിന്റെ നനവുള്ളവ തന്നെ...
നല്ല വിവരണം!
അരീക്കോടന്‍ മാഷേ,
വിശപ്പിന്റെ വിളി..
അരീക്കോടനും അനിയനും
എന്റെ നമസ്കാരം .എന്തിനാ അധികം പറയുന്നത്
ഇത്തരം ഒരു പ്രവര്‍ത്തി ഒരു ഗ്രന്ഥത്തേക്കാള്‍ വലുതല്ലേ. ഈശ്വരന് അനുഗ്രഹിക്കട്ടെ ഈ നല്ല മനസ്സുകളെ. എന്റെ പ്രാര്‍ത്ഥന നിങ്ങളോടൊപ്പം.
യഥാ ചതുര്ഭി: കനകം പരീക്ഷ്യതേ
നിഘര്‍ഷണഛേദന താപതാഢനൈ:
തഥാ ചതുര്ഭി: പുരുഷ പരീക്ഷ്യതേ
ത്യാഗേന ശീലേന ഗുണേന കര്‍മ്മണാ
ഉരച്ചും, മുറിച്ച് പഴുപ്പിച്ച് തല്ലിപതം വരുത്തിയിട്ടുമാണ് സ്വര്‍ണ്ണത്തിന്റെ മാറ്റളക്കുന്നത്. മനുഷ്യന്റെ നന്മ അറിയുന്നത് അവന്റെ ത്യാഗം കൊണ്ടും, സ്വഭാവം കൊണ്ടും, ഗുണം കൊണ്ടും, പ്രവര്‍ത്തി കൊണ്ടുമാണ്.
ചാണക്യന്റെ ബ്ലോഗ്
വായിക്കുന്നതിനിടക്ക് ആണീ പോസ്റ്റിലും വന്നത് ,ഈ വരികള്‍ അപ്പോള്‍ ഓര്‍ത്തു..
“യഥാ ചതുര്ഭി: കനകം പരീക്ഷ്യതേ
നിഘര്‍ഷണഛേദന താപതാഢനൈ:
തഥാ ചതുര്ഭി: പുരുഷ പരീക്ഷ്യതേ
ത്യാഗേന ശീലേന ഗുണേന കര്‍മ്മണാ”
ഇത് സത്യമാണ് .പലപ്രാവശ്യം ഞാന്‍ ഇതെക്കുറിച്ച് എഴുതണം എന്ന് കരുതിയ കാര്യമാണ് .ഓരോ വീട്ടിലും വേസ്റ്റ് ടബ്ബയില്‍ കളയുന്ന ഭക്ഷണം മതി .ലോകത്തെ പട്ടിണി മാറാന്‍ .
നന്നായി അരീക്കോടന്‍ .
അരീക്കോടനും അനിയനും എന്റെ നമസ്കാരം .
മറ്റുള്ളവരെ സഹായിക്കുക എന്നത് തന്നെ വല്ല്യ കാര്യമാണ് മാഷെ
പ്രയാസീ...സ്വാഗതം,പോസ്റ്റിടൂ,ലിങ്കും തരൂ
ശ്രുതസോമ...സ്വാഗതം,അതേ ഒരു പാട് കഥകള്‍ പറയാനുണ്ട്
ചാണക്യാ....സ്വാഗതം...
മാണിക്യം...നല്ല വാക്കുകള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി
കാപ്പിലാന്....സ്വാഗതം.ഇനിയെങ്കിലും നാം ചിന്തിച്ചെങ്കില്‍?
അനൂപ്....നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക