Saturday, November 15, 2008
ചാന്ദ്രയാനും നമ്പൂരിയും
രാമേട്ടന്:"എന്താ തിരുമേനീ....തലയില്‍ കയ്യും വച്ചിങ്ങനെ നടക്കുന്നേ?"
നമ്പൂരി:"അപ്പോ....താനിതോന്നും അറിഞ്ഞില്ലേ രാമാ...?"
രാമേട്ടന്:"എന്തോന്ന്?"
നമ്പൂരി:"നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ എന്തോ ഒരു സാധനം ഇന്ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങുമത്രേ..."
രാമേട്ടന്:"അതിനെന്താ...?"
നമ്പൂരി:"അങ്ങനെ ഇടിച്ചിറങ്ങുമ്പോ ആ ചന്ദ്രനെങ്ങാനും ഇങ്ങു വീണാലോ.....ശിവ ശിവാ.....ഇവന്മാര്ക്ക് ആ സാധനമൊന്ന് സമാധാനമായി ഇറക്കിക്കൂടേ....ഇടിച്ചിറക്കി ഈ ഭൂമിലുള്ളോരെ മുഴുവന്‍ സ്വൈര്യവും കളയണോ..?"
6 comments:
ചന്ദ്രയാനിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ മനുഷ്യര്‍ക്കും അഭിനന്ദനങ്ങള്‍
അതേ മാഷെ, എന്നാലും ഇടിച്ചിറക്കാണ്ടായിരുന്നു..!
ശിവ! ശിവ!
അഭിനന്ദനങ്ങള്‍!!
അരീക്കോടന്‍ ഗംഭീരം ആയിട്ടോ... ക്ഷ പിടിച്ചു.
ഇക്കാലത്തും ഫലിതം വരുത്തുന്ന നമ്പൂരിമാര്‍ അങ്ങയിലൂടെ ജീവിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഇന്നാണ് നോം ഈ ബ്ലോഗ് കണ്ടത്. നിക്കും ശ്ശി ബ്ലോഗ് എഴുതണ ഒരൂട്ടം ദുശ്ശീലം ണ്ട്.
സമയം കിട്ടുമ്പോ
കറുത്തേടംഇല്ലത്തേക്കും ഒന്ന് വരാം ട്ടോ.
ബ്രേക്കില്ലാത്തത് കൊണ്ടാവും ഇടിച്ചിറക്കിയത് അല്ലെ ?
ചാണക്യാ...നിയന്ത്രണം ഉണ്ടെന്ന് പറയുമ്പോഴും നിയന്ത്രണം ഇല്ലാത്ത സാധനം എന്ന് വേണമെങ്കില്‍ പറയാം!!!
ലതി....സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദിയും.
karuthedam....സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദിയും.ഇല്ലത്തേക്ക് ഉടന്‍ വരുന്നുണ്ട്.സദ്യ നോമിന് നല്ല ഇഷ്ടാ...
സതീശ്....നന്ദി
മുസാഫിര്‍ക്കാ.....ങാ...ഈ കുന്ത്രാണ്ടത്തിന് ബ്രേക്ക് ഉണ്ടാവില്ല അല്ലേ?
Post a Comment
നന്ദി....വീണ്ടും വരിക