"An ant....an apple...an aeroplane....an arrow...." എണ്റ്റെ LKG ക്കാരി മകള്‍ പുസ്തകമെടുത്ത് വായിച്ചു കൊണ്ടിരിക്കുകയാണ്.
'ഹൊ...ഇത്ര ചെറുപ്പത്തിലേ ഇതെല്ലാം പഠിക്കാനോ?അതും കേരള സിലബസ്സില്‍ പഠിച്ചിട്ട് ഇത്ര ഫ്ലുവണ്റ്റ് ആയി...' നാലാം ക്ളാസ്സില്‍ വച്ച് ആദ്യമായി ഇംഗ്ളീഷ് അക്ഷരങ്ങള്‍ കണ്ട എനിക്ക് ആശ്ചര്യം തോന്നി.
"ഓ...ഭയങ്കര പഠിത്തമാണല്ലോ....ant എന്ന് പറഞ്ഞാലെന്താ?"മൂത്തവള്‍ ഇളയവളോട് ചോദിച്ചു.
"എറ്മ്പ്"
"കറക്ട്.... അപ്പോള്‍ അമ്പിന് എന്താ പറയാ?"അവളുടെ അടുത്ത ചോദ്യം
ഇത്തവണ LKGക്കാരി ചെറുതായി പരുങ്ങി - ഉത്തരം വായില്‍ തത്തിക്കളിച്ചിട്ടും പുറത്തേക്ക് വരാത്തത് പോലെ.
"വേഗം പറ....അമ്പിനെന്താ പറയാ?" മൂത്തവള്‍ ധൃതി കൂട്ടി.
"നിക്ക്...നിക്ക്....ഞാന്‍ ചൊല്ലി നോക്കട്ടെ!!An ant....an apple...an aeroplane....an arrow....ആ...കിട്ടി....കിട്ടി....arrow!!!"
അപ്പോഴാണ് LKG ഇംഗ്ളീഷ് വായനയുടെ ഫ്ലുവന്സിയുടെ രഹസ്യം ഞാന്‍ മനസ്സിലാക്കിയത്.
6 comments:
I is bluent in Inglish...!
പഠനം എന്നത് മനപ്പാഠം എന്ന രീതി കുറേക്കാലമായി ഉള്ളതല്ലേ. ടീച്ചര്‍ പഠിപ്പിച്ച അതെ പോലെ എഴുതുന്നതെന്തിനു എന്ന ചോദ്യത്തിന് എന്റെ അമ്മ പറഞ്ഞു തന്നതാണ് "എന്നാല്‍ തെറ്റാതെ എഴുതാം" എന്ന്. എനിക്കെന്താ സ്വയം ഇതൊന്നും മനസിലാവില്ലേ എന്ന് ചോദിച്ചില്ല അന്നൊന്നും, പറയുന്നതു അമ്മയാണല്ലോ. ഓര്‍മയില്‍ കുറെ കാര്യങ്ങള്‍ തള്ളിക്കയറ്റി പരീക്ഷക്ക് അതേപടി ഛര്ദ്ദിക്കുന്നതാണു സ്കൂള്‍ തലത്തിലെ പഠനം.
Use in your own sentences മനപ്പാഠം പഠിക്കുന്ന കുട്ടികളെ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്, ഞാന്‍ പഠിക്കുന്പോഴും പിന്നീടും. അവര്‍ക്കെല്ലാം എന്നെക്കാള്‍ മാര്‍ക്കും കിട്ടിയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ എന്റെ മകനെ എന്ത് പറഞ്ഞു മനസിലാക്കണം?
ഇങ്ങനെയും പഠിക്കാം.. !!
ഇപ്പഴും ABCD ചൊല്ലുമ്പോള്‍ ഇടക്കു് ഏതു് അക്ഷരമാണ് ആദ്യം വരുന്നതെന്നു നോക്കാന്‍ തുടക്കം മുതല്‍ ചൊല്ലിനോക്കണം.
:)
ആലുവവാലാ.... മനസ്സിലായി
അപ്പൂട്ടാ....സ്വാഗതം.നമ്മുടെ വികലമായപഠന രീതി അതായിരുന്നു.എന്നാല്‍ ഇന്ന് അതെത്രയോ മാറി.കാണാതെ പഠിക്കുന്നത് ഇംഗ്ളീഷ് മീഡിയത്തിലും ചെയ്തുപഠിക്കുന്നത് മലയാളം മീഡിയത്തിലും എന്ന സ്ഥിതി സംജാതമായി.കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വലിയവര്‍ ചൂളിപ്പോവുന്നു.തീര്‍ച്ചയായും ഈ മാറ്റത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പകല്‍കിനാവന്‍,ജോ,കാപ്പിലാന്.... നന്ദി
Typist... ഇപ്പോഴും ടൈപ്പ് ചെയ്യാന്‍ ABCD ചൊല്ലണം അല്ലേ?
Post a Comment
നന്ദി....വീണ്ടും വരിക