Pages

Wednesday, April 22, 2009

അമ്മയുടെ സ്നേഹം

അച്ഛനും മകനും നല്ല 'ലോഡില്‍'ആയതിനാലായിരുന്നു അന്ന്‌ആ വീട്ടില്‍ അങ്ങിനെയൊക്കെ സംഭവിച്ചത്‌. മകനെ പൊതിരെ തല്ലുന്ന അച്ഛണ്റ്റെ കൈ പിടിക്കാന്‍ ഞാന്‍ ആവത്‌ ശ്രമിച്ചുനോക്കി. തല്ലു കിട്ടിയിട്ടും വായ അടക്കിവയ്ക്കാതെ മകന്‍അച്ഛനെ പ്രകോപിച്ചുകൊണ്ടേ ഇരുന്നു. മകണ്റ്റെ തെറിവിളികേട്ട്‌ അമ്മ പറഞ്ഞു. "നീ ഒന്ന്‌ മിണ്ടാതിരിക്ക്‌ അനീ... " "ഹും.... ഈ കൊയഞ്ഞട്ടയുടെ തെറി മിണ്ടാണ്ടിരുന്ന്‌ കേള്‍ക്കാനോ?" "ഫ...മിണ്ടല്ലടാ -----ണ്റ്റെ മൊനേ..... മുനിസിപാലിറ്റി വെള്ളോം കുടിച്ച്‌ വന്ന്‌ ചെലക്കുന്നോ?" കയ്യില്‍ കിട്ടിയ ദണ്ഡൂമായിമകനെ അടിക്കാന്‍ വരുന്ന അച്ഛണ്റ്റെ കൈക്ക്‌ കയറി അമ്മ പിടിച്ചു. വാതമോ മറ്റോ കാരണം കാലങ്ങളായി കൈവേദന സഹിക്കുന്നഅമ്മക്ക്‌ ആ പിടുത്തം അധിക നേരം തുടരാനായില്ല. അച്ഛണ്റ്റെ ശക്തിക്ക്‌ മുന്നില്‍ അമ്മ കീഴടങ്ങി. "ആ കെളവന്‍ ഒന്നും ചെയ്യില്ല വിട്‌ അവനെ..."മകന്‍ പറഞ്ഞു. "നീ പൊയ്ക്കോ അനീ.... ഇല്ലെങ്കില്‍ തല്ല്‌ കിട്ടി നീ ചത്തുപോകും"അമ്മ കരഞ്ഞു പറഞ്ഞു. "ഈ ചെറ്റയെ പേടിച്ച്‌ പോകാനോ?"മകന്‍ 'വെള്ള'ത്തിണ്റ്റെ ബലത്തില്‍ ധൈര്യം പ്രകടിപ്പിച്ചു "എന്താടാ നീ വിളിച്ചത്‌?" അച്ഛണ്റ്റെ കൈ മകണ്റ്റെ മുഖത്ത്‌വീണ്ടും ആഞ്ഞു പതിച്ചു. "ഒന്ന്‌ പോ അനീ.....വേറെ എവിടെങ്കിലും പോയി ജീവിച്ചോ.. എന്തിനാ ഈ തെറിയും കേട്ട്‌ തല്ലും കൊണ്ട്‌ ഇവിടെ കഴിയുന്നത്‌?" മകണ്റ്റെ വസ്ത്രങ്ങള്‍ എടുത്ത്‌കൊടുത്തുകൊണ്ട്‌ അമ്മ വീണ്ടും കരഞ്ഞു പറഞ്ഞു. അവസാനം ഞാന്‍ മകനെ പിടിച്ച്‌ മെല്ലെ പുറത്താക്കി. ജനലിനടുത്ത്‌ അകത്തേക്ക്‌ നോക്കി നിന്ന മകണ്റ്റെ കീശയില്‍അമ്മ ഒരു നോട്ട്‌ നിക്ഷേപിച്ചു. അത്രയു നേരം താന്‍ താണ്‌ കേണ്‌ പറഞ്ഞിട്ടും കേള്‍ക്കാതിരുന്ന മകനെ ആ രാത്രി ഇറക്കിവിടുമ്പോള്‍ അമ്മയുടെ മനസ്സില്‍ അപ്പോഴും അവനെ പറ്റിയുള്ള ആകാംക്ഷയും അവനോടുള്ള സ്നേഹവും ഞാന്‍ ദര്‍ശിച്ചു. മകന്‍ എത്ര മോശപ്പെട്ടവനായാലും , തന്നെ ഒട്ടും അനുസരിക്കാത്തവനായാലും , കയര്‍ത്ത്ചാടുന്നവനായാലുംപെറ്റമ്മയുടെ സ്നേഹവായ്പ്‌ നിലനില്‍ക്കുക തന്നെ ചെയ്യും. കാക്കക്ക്‌ തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌ എന്ന ചൊല്ല്‌ എത്ര അര്‍ത്ഥവത്തം.

6 comments:

Areekkodan | അരീക്കോടന്‍ said...

ജനലിനടുത്ത്‌ അകത്തേക്ക്‌ നോക്കി നിന്ന മകണ്റ്റെ കീശയില്‍അമ്മ ഒരു നോട്ട്‌ നിക്ഷേപിച്ചു. അത്രയു നേരം താന്‍ താണ്‌ കേണ്‌ പറഞ്ഞിട്ടും കേള്‍ക്കാതിരുന്ന മകനെ ആ രാത്രി ഇറക്കിവിടുമ്പോള്‍ അമ്മയുടെ മനസ്സില്‍ അപ്പോഴും അവനെ പറ്റിയുള്ള ആകാംക്ഷയും അവനോടുള്ള സ്നേഹവും ഞാന്‍ ദര്‍ശിച്ചു.

ശ്രീ said...

അല്ലാതെ ആ പാവം അമ്മയ്ക്ക് എന്തു ചെയ്യാന്‍ പറ്റും?

എന്നാലും ഇങ്ങനെയും അച്ഛനും മകനുമോ?

Rejeesh Sanathanan said...

അരീക്കോടന്‍ ഇവിടെ വരച്ചിട്ടത് ഒരു വലിയ സത്യമാണ്. കൊടുക്കുന്ന സ്നേഹത്തിന്‍റെ അളവ് തൂക്കി നോക്കാനറിയാത്ത അമ്മയ്ക്ക് നമ്മളൊക്കെ തിരിച്ച് കൊടുക്കുന്നതെന്താണ്? എന്തായാലും സ്നേഹമല്ല എന്ന് ഉറപ്പ്

Typist | എഴുത്തുകാരി said...

ശ്രീ പറഞ്ഞതുപോലെ, അല്ലാതെ ആ പാവം അമ്മക്കു എന്തു ചെയ്യാന്‍ പറ്റും?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അതാണമ്മ... എന്റെ അച്ഛനും ഇതുപോലാ... അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവും.. പക്ഷെ അവസാനം നമ്മളു പറയുന്നത് കാര്യമാണെന്ന് ആള്‍ക്കു തോന്ന്യാ ആളതു ചെയ്തോളും അല്ലേല്‍ ചെയ്യന്‍ സൌകര്യമുണ്ടാക്കിതരും.

Areekkodan | അരീക്കോടന്‍ said...

ശ്രീ,എഴുത്തുകാരി...ഞങ്ങള്‍ എപ്പോഴും പറയും,ആ അമ്മ എന്തു ചെയ്യാന്‍ എന്ന്?നിങ്ങളും അതേ ചിന്താ ധാരയില്‍ തന്നെ. മലയാളീ...ചിന്തിക്കേണ്ട ഒരു വിഷയം തന്നെ.
കല്ലിട്ടവനേ....അമ്മ തന്‍ സ്നേഹം എത്ര വറ്‍ണ്ണിച്ചാലും തീരില്ല എന്നതാണ്‌ സത്യം.

Post a Comment

നന്ദി....വീണ്ടും വരിക