Pages

Thursday, April 02, 2009

ബാലേട്ടനും മക്കളും -5

എണ്റ്റെ ഈ പോസ്റ്റിന്‌ ശേഷം ഞാന്‍ അതീവ സന്തോഷവാനായിരുന്നു. കാരണം ബാലേട്ടണ്റ്റെ വീട്ടില്‍ നിന്ന്‌ പിന്നീട്‌ അപസ്വരങ്ങള്‍ ഒന്നും കേള്‍ക്കാതെയായി. പക്ഷേ എണ്റ്റെ പ്രതീക്ഷകള്‍ തെറ്റിച്ചുക്കൊണ്ട്‌, ഇക്കഴിഞ്ഞ ശനിയാഴ്ച ആ വീട്ടില്‍ നിന്നും ഉയര്‍ന്ന ശബ്ദങ്ങള്‍ ഇനി ഒരിക്കലും ആരും കേള്‍ക്കാന്‍ കൊതിക്കാത്തവയായിരുന്നു. എല്ലാ പ്രാവശ്യത്തേയും പോലെ അന്നും എണ്റ്റെ ഭാര്യയാണ്‌ ആദ്യം ശബ്ദം കേട്ടത്‌. സംശയം തോന്നി അവള്‍ പുറത്തിറങ്ങി നോക്കി.അയല്‍വാസികള്‍ ഒന്നടങ്കം പുറത്ത്‌ നില്‍ക്കുന്നതാണ്‌ അവള്‍ കണ്ടത്‌. "ഓടി വരീ...." ഭാര്യ എന്നെ വിളിച്ചു. "എന്താ പ്രശ്നം ?" മുമ്പത്തെ പ്രശ്നത്തില്‍ തന്നെ മധ്യസ്ഥത വഹിക്കാന്‍അനുഭവിച്ച കഷ്ടപാട്‌ ഓര്‍ത്ത്‌ ഞാന്‍ ചോദിച്ചു. "അവിടെ അകത്ത്‌ ഭയങ്കര അടി....അയാള്‍ മാത്രമേ അകത്തുള്ളൂ... "തൊട്ടടുത്ത അയല്‍വാസിയായ മറാത്തക്കാരനെ ചൂണ്ടി ഭാര്യ പറഞ്ഞു. ഉടന്‍ ഞാനും ഇറങ്ങി പുറപ്പെട്ടു. "എടാ...----------ണ്റ്റെ മോനെ.... മുനിസിപ്പാലിറ്റി വെള്ളം കുടിച്ച്‌ വന്ന്‌ ചെലക്കുന്നോ?" വെള്ളമടിച്ച്‌ വന്ന മകനെ നോക്കി അതേ അവസ്ഥയിലുള്ള അച്ഛന്‍ പറയുന്നു!! "ഫൂ...ചെറ്റേ...മുനിസിപ്പാലിറ്റി വെള്ളം കുടിച്ചത്‌ നീ തന്നെയാ.. "അച്ഛണ്റ്റെമുഖത്ത്‌ നോക്കി മകണ്റ്റെ ഉത്തരം. "എന്തെടാ നീ വിളിച്ചെ?" ഒരാക്രോശത്തോടെ അച്ഛണ്റ്റെ കൈ പ്രയോഗം മകണ്റ്റെ കരണത്ത്‌. തടുക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അത്‌ കൊള്ളാനായിരുന്നുമകണ്റ്റെ വിധി. "നീ എന്നെ അടിക്കുന്നോ പ------......ഒറ്റ ചവിട്ടിന്‌ നിന്നെ ഞാന്‍..... " ചാടി എണീറ്റ്‌ മകന്‍ അച്ഛനെ ചവിട്ടാനാഞ്ഞു. അച്ഛന്‍ അല്‍പം ദൂരെ ആയതിനാല്‍ ചവിട്ട്‌ വായുവില്‍ അലിഞ്ഞു. "എടാ...നീ മാഷെയാണ്‌ ചവിട്ടിയത്‌.. " ബഹളത്തിനിടയില്‍ എനിക്കാണ്‌ ചവിട്ട്‌ കിട്ടിയത്‌ എന്ന ധാരണയില്‍ അമ്മ മകനെ ഓര്‍മ്മപ്പെടുത്തി. "അനീ....ഒന്ന്‌ മിണ്ടാതിരി..." ഞാന്‍ മകനോടായി പറഞ്ഞു. "ഉം...മിണ്ടാതിരിക്കാനോ...കുത്തി കുടലെടുക്കും ഞാന്‍ കെളവണ്റ്റെ... " പ്രയോഗങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നതിനിടയില്‍ അച്ഛന്‍ തിരിഞ്ഞുംമറിഞ്ഞും നോക്കി അടുക്കളയിലേക്ക്‌ പോയത്‌ എന്നെ കൂടുതല്‍ പരിഭ്രാന്തനാക്കി. കയ്യില്‍ ഒരു മുട്ടന്‍ വടിയുമായി അടിക്കാന്‍ ഓങ്ങി വരുന്ന അച്ഛണ്റ്റെ കൈ ഞാനും അമ്മയും കൂടി പിടിച്ചുവച്ചു. അച്ഛനും മകനും നിര്‍ത്താന്‍ തയ്യാറില്ലാത്തതിനാല്‍ എന്ത്‌ ചെയ്യണമെന്നറിയാതെ ഞാന്‍ പരുങ്ങി. അവസാനം ഒരുവിധത്തില്‍ ഞാന്‍ മകനെ എഴുന്നേല്‍പ്പിച്ച്‌ അമ്മയെക്കൊണ്ട്‌പിടിപ്പിച്ച്‌ വീടിന്‌ പുറത്താക്കി. ഒരാളെ അയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും പുറത്താക്കേണ്ട ഗതികേട്‌വന്നതില്‍ എനിക്ക്‌ ദു:ഖം തോന്നി. പക്ഷേ അന്ന്‌ ഞാന്‍ അത്‌ ചെയ്തില്ലായിരുന്നുവെങ്കില്‍ ആ വീട്ടില്‍ നിന്നും പുറത്തുപോകുന്നത്‌ ജീവനില്ലാത്ത ഒരു ശരീരമായേക്കാം. മദ്യത്തിണ്റ്റെ വിളയാട്ടം ഒരു കുടുംബം തകര്‍ക്കുന്നത്‌ കാണാന്‍ അന്ന്‌ എണ്റ്റെ രണ്ട്‌ മക്കളും അയല്‍പക്കത്തെ പിഞ്ചുമക്കളും ഉണ്ടായിരുന്നു. LKG -ക്കാരിയായ എണ്റ്റെ ചെറിയമകള്‍ അന്ന്‌ ഉറങ്ങാന്‍ കിടക്കുമ്പോള്‍, രാത്രി ഈ ഭീകരദൃശ്യങ്ങള്‍ അവളുടേ മുമ്പില്‍ ഇനിയും പ്രത്യക്ഷപ്പെടുമോ എന്ന ഭീതിയായിരുന്നു എണ്റ്റെഭാര്യക്ക്‌. മദ്യവും മയക്കുമരുന്നും തീണ്ടാത്ത കുടുംബങ്ങള്‍ എത്ര ഭാഗ്യവാന്‍മാര്‍.

6 comments:

Areekkodan | അരീക്കോടന്‍ said...

"എടാ...----------ണ്റ്റെ മോനെ.... മുനിസിപ്പാലിറ്റി വെള്ളം കുടിച്ച്‌ വന്ന്‌ ചെലക്കുന്നോ?" വെള്ളമടിച്ച്‌ വന്ന മകനെ നോക്കി അതേ അവസ്ഥയിലുള്ള അച്ഛന്‍ പറയുന്നു!! "ഫൂ...ചെറ്റേ...മുനിസിപ്പാലിറ്റി വെള്ളം കുടിച്ചത്‌ നീ തന്നെയാ.. "അച്ഛണ്റ്റെമുഖത്ത്‌ നോക്കി മകണ്റ്റെ ഉത്തരം.

Typist | എഴുത്തുകാരി said...

എത്രയോ കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണിതു്. സങ്കടം തോന്നുന്നു, പക്ഷേ എന്തു ചെയ്യാന്‍?

പാവപ്പെട്ടവൻ said...

മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍

Unknown said...

സമയ കുറവ് കൊണ്ട് മുന്ഭാഗങ്ങള്‍ വായിച്ചില്ല നന്നായിരിക്കുന്നു മാഷേ

Areekkodan | അരീക്കോടന്‍ said...

Typist....എല്ലാവരുടേയും സംശയം തന്നെ... എന്തു ചെയ്യാന്‍?പാവപ്പെട്ടവന്‍..സ്വാഗതം...ആശംസകള്‍ക്ക്‌ നന്ദി. അനൂപ്‌....വന്നതില്‍ നന്ദി.സമയക്കുറവ്‌ കാരണം ഞാന്‍ ബൂലോകത്ത്‌ ഇപ്പോള്‍ വരാറേ ഇല്ല എന്ന് തന്നെ പറയാം.വായിച്ചതിന്‌ വീണ്ടും നന്ദി അര്‍പ്പിക്കുന്നു.

ബഷീർ said...

മദ്യം സർവ്വ പാപങ്ങളുടെയും മാതാവാണെന്ന നബി(സ)വചനം എത്ര അർത്ഥവത്താണ്.

Post a Comment

നന്ദി....വീണ്ടും വരിക